മാടായി · ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ ഒന്നര ക്വിന്റൽ നിരോധിത ഒറ്റ തവണ ഉപയോഗ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി. മാടായി ഗ്രാമപഞ്ചായത്ത് പരിധിയിലെ മൊട്ടമ്പ്രത്തു പ്രവർത്തിച്ചു വരുന്ന ലിയ കാറ്ററിംഗ് സൊല്യൂഷൻ സ്ഥാപനവും അതിന്റെ ഗോഡൗണുമാണ്പരിശോധനയ്ക്ക് വിധേയമായത്.


പ്ലാസ്റ്റിക് ക്യാരി ബാഗുകൾ, ഒറ്റ തവണ ഉപയോഗ സ്പൂൺ, പ്ലാസ്റ്റിക് കോട്ടഡ് പേപ്പർ കപ്പ്, സ്ട്രൗ, പ്ലാസ്റ്റിക് കോട്ടഡ് പേപ്പർ വാഴയില, പ്ലാസ്റ്റിക് ടേബിൾ ഷീറ്റ്, 300 മില്ലി ലിറ്റർ വെള്ളം നിറച്ച പ്ലാസ്റ്റിക് കുപ്പികളുടെ കെയ്‌സുകൾ തുടങ്ങി വിവിധ നിരോധിത ഉൽപ്പന്നങ്ങളാണ് പിടിച്ചെടുത്തത്. ഇവയെല്ലാം മാടായി ഗ്രാമപഞ്ചായത്ത് കാര്യാലയത്തിലേക്ക് മാറ്റി.
ഇതാദ്യമായല്ല, രണ്ടാം തവണയാണ് ലിയ കാറ്ററിംഗ് സൊല്യൂഷൻ സ്ഥാപനത്തിൽ നിന്നും നിരോധിത പ്ലാസ്റ്റിക് കണ്ടെത്തുന്നത്. വീണ്ടും നിയമലംഘനം നടത്തിയതിനാൽ സ്ഥാപനത്തിന് 25,000 രൂപ പിഴ ചുമത്തുകയും, തുടർ നടപടികൾ സ്വീകരിക്കാൻ മാടായി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകുകയും ചെയ്തു.
പരിശോധനയിൽ ജില്ലാ എൻഫോഴ്സ്സ്മെന്റ് സ്ക്വാഡ് ലീഡർ അഷ്റഫ് പി പി, അംഗങ്ങളായ അലൻ ബേബി, പ്രവീൺ പി എസ്, ദിബിൽ സി കെ, മാടായി ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ നീതു രവി എന്നിവർ പങ്കെടുത്തു.
Unscientific waste disposal