ജീവകാരുണ്യ പ്രവർത്തന രംഗത്ത് നിർണായകമായ ഇടപെടലുകളുമായി മുന്നേറുന്ന കൊളച്ചേരി മേഖല പൂക്കോയ തങ്ങൾ ഹോസ്‌പിസ് (PTH) മൂന്നാം വാർഷികാഘോഷങ്ങൾക്ക് ഞായറാഴ്ച തുടക്കമാകും.
2025 ആഗസ്റ്റ് 31-ന് വൈകുന്നേരം 3 മണിക്ക് പന്ന്യങ്കണ്ടി ലത്വീഫിയ കോൺഫറൻസ് ഹാളിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ, പി.ടി.എച്ച്. കൊളച്ചേരി മേഖലാ പ്രസിഡണ്ട് മുസ്തഫ കോടിപൊയിലിൻ്റെ അധ്യക്ഷതയിൽ കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി. അബ്ദുൽ മജീദ് ഉദ്ഘാടനം നിർവഹിക്കും. ഹാഫിസ് അബ്ദുള്ള ഫൈസി പട്ടാമ്പി പ്രഭാഷണം നടത്തും.


മൂന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി വളണ്ടിയേഴ്സ് മീറ്റ്, മെഡിക്കൽ ക്യാമ്പുകൾ, കുടുംബസംഗമം, അനുമോദനങ്ങൾ തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ നടക്കും.
സമാപന സമ്മേളനംസെപ്റ്റംബർ 12-ന് (വെള്ളി) വൈകുന്നേരം 3 മണിക്ക് കാട്ടാമ്പള്ളി കൈരളി ഹെറിറ്റേജിൽ വാർഷികാഘോഷ സമാപന സമ്മേളനം നടക്കും. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രശസ്‌ത മോട്ടിവേറ്റർ പി.എം.എ. ഗഫൂർ പ്രഭാഷണം നടത്തും. പ്രമുഖരും പൊതുപ്രവർത്തകരും ചടങ്ങിൽ സംബന്ധിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
PTH kolachery