കണ്ണൂര്‍: സാമൂഹിക മാധ്യമങ്ങളിൽ ബോംബും എസ് കത്തിയും വാളും പ്രദർശിപ്പിക്കുന്ന വീഡിയോ പങ്കുവെച്ചയാൾക്കെതിരെ കേസെടുത്ത് കണ്ണവം പോലീസ്. കണ്ണൂർ ചൂണ്ടയിൽ സ്വദേശി സുധീഷിനെതിരെയാണ് കേസ്. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞയാഴ്ച എസ്ഡിപിഐ പ്രവർത്തകന്‍റെ ഓർമ ദിനത്തിൽ എസ് കത്തി കൊണ്ട് കേക്ക് മുറിച്ച് ആഘോഷിക്കുന്ന റീൽ ഷെയർ ചെയ്തത് വിവാദമായിരുന്നു. ഈ സംഭവത്തിൽ വീഡിയോ പോസ്റ്റ് ചെയ്തവരെ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. ഇതിനിടെ ചിറ്റാരിപ്പറമ്പ് മേഖലയിൽ രാത്രി ഏറുപടക്കം എറിഞ്ഞ് ജനങ്ങളെ ഭീതിപ്പെടുത്തിയ സംഭവത്തിലും കണ്ണവം പോലീസ് കേസെടുത്തു. ബുധനാഴ്ച രാത്രി 11 മണിയോടെ ആണ് സംഭവം. സ്ഫോടനത്തിൽ ഒരാൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു.
'Shared a video showing bombs, knives and swords on social media'


































