ചെങ്ങളായി: ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ചെങ്ങളായി ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ കണ്ണാടിപ്പാറയിൽ സണ്ണി ആനിത്തോട്ടത്തിൽ എന്നവരുടെ നടത്തിപ്പിലുള്ള പന്നി ഫാമിൽ നിന്നും അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് 15000 രൂപ പിഴ ഈടാക്കി. പന്നികളുടെ കൂട് വൃത്തിയാക്കിയ ശേഷമുള്ളതും മലമൂത്ര വിസ്സർജ്യ മാലിന്യങ്ങളെല്ലാം പൈപ്പ് വഴി തുറസ്സായ കുഴിയിലേക്ക് ഒഴുക്കി വിടുന്നതായും പല ഭാഗങ്ങളിലും മലിന ജലം കെട്ടി കിടന്നു ദുർഗന്ധം വമിക്കുന്നതായും കണ്ടെത്തി.
ഹോട്ടലിൽ നിന്ന് എടുക്കുന്ന ഭക്ഷണാവശിഷ്ടങ്ങളുടെ കൂടെ ലഭിക്കുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങളും പലയിടങ്ങളിലായി തള്ളിയിരിക്കുന്നതായും കണ്ടെത്തി. പ്രദേശവാസികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്‌ക്വാഡ് സംഭവ സ്ഥലം പരിശോധിച്ചത്. അനധികൃതമായി നടത്തപ്പെടുന്ന ഫാം അടിയന്തരമായി നിർത്തി വെച്ച് മാലിന്യ പ്രശ്നം പരിഹരിക്കണമെന്ന് സ്‌ക്വാഡ് പന്നി ഫാം നടത്തിപ്പുകാരനെ അറിയിക്കുകയും വിഷയത്തിൽ തുടർ നടപടികൾ ഊർജിതമാക്കാൻ ചെങ്ങളായി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശവും നൽകി.
പ്ലാസ്റ്റിക് മാലിന്യങ്ങൾ പരിസര പ്രദേശത്ത് അലക്ഷ്യമായി കൂട്ടിയിട്ടതിനും ശാസ്ത്രീയമായി കൈയൊഴിയാത്തതിനും കുളത്തൂരിൽ സ്ഥിതി ചെയ്യുന്ന ആർ -1 ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ നിന്നും 5000 രൂപയും പിഴ ഈടാക്കി. പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി പി, സ്‌ക്വാഡ് അംഗങ്ങളായ അലൻ ബേബി ചെങ്ങളായി ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ ടിജോ കെ ജോർജ്ജ് തുടങ്ങിയവർ പങ്കെടുത്തു.
District Enforcement Squad takes action against unscientific waste management






























.jpeg)






