തളിപ്പറമ്പ: സർക്കാർ ജീവനക്കാർക്കുള്ള ക്ഷാമബത്ത കുടിശ്ശിക ഉടൻ അനുവദിക്കണമെന്ന് KPSTA കുറുമാത്തൂർ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു.സമ്മേളനം ജില്ലാ വൈസ് പ്രസിഡണ്ട് കെ.വി.മെസ്മർ ഉദ്ഘാടനം ചെയ്തു. കെ പ്രവീൺ അധ്യക്ഷത വഹിച്ചു.എ. പ്രേംജി സംഘടനാ സന്ദേശം നൽകി.
കെ.എസ്.വിനീത് മുഖ്യ ഭാഷണം നടത്തി.ഇ.വി.ലക്ഷ്മി സ്വാഗതവും അബൂബക്കർ റഷീദ് നന്ദിയും പറഞ്ഞു.സർവ്വീസിലുള്ള അധ്യാപകർക്ക് കെ.ടെറ്റ് പരീക്ഷയിൽ ഇളവ് നൽകുക, മുഴുവൻ അധ്യാപക നിയമനങ്ങളും അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനത്തിൽ പ്രമേയമായി അവതരിപ്പിച്ചു.അധ്യാപകരുടെ കലാപരിപാടികളുമുണ്ടായി.ഭാരവാഹികൾ: ഇ.വി.ലക്ഷ്മി (സെക്രട്ടറി), ടി.ഷീബ (പ്രസി), എ.വി.ശ്രുതി (ട്രഷറർ)
KPSTA






























.jpeg)






