തേങ്ങയുടെ വില കൂടുന്നു, ഒപ്പം വെളിച്ചെണ്ണവിലയും

തേങ്ങയുടെ വില കൂടുന്നു, ഒപ്പം വെളിച്ചെണ്ണവിലയും
Sep 21, 2025 07:23 PM | By Sufaija PP

ആലത്തൂർ: ഓണക്കാലത്ത് അൽപമൊന്ന് ഇടിഞ്ഞ വെളിച്ചെണ്ണവില വീണ്ടും കുതിച്ചുയരുന്നു. ലിറ്ററിന് 479-ലേക്ക് എത്തിയ കേര വെളിച്ചെണ്ണയുടെ വില ഇപ്പോൾ 495ലെത്തി. ചക്കിലാട്ടിയ വെളിച്ചെണ്ണയ്ക്ക് മില്ലുകളിൽ 500 രൂപയാണ്. പല പ്രമുഖ ബ്രാൻഡുകൾക്കും 500-നുമേൽ വിലയുണ്ട്. തേങ്ങയുടെ വില വീണ്ടും കൂടുന്നതാണ് വെളിച്ചെണ്ണവില കൂടാൻ കാരണം.

2024 സെപ്റ്റംബറിൽ 40-48 രൂപയേ തേങ്ങയ്ക്ക് ലഭിച്ചിരുന്നുള്ളൂ. കഴിഞ്ഞമാസം 90 രൂപയിൽ എത്തിയശേഷം താഴേക്കുവന്നെങ്കിലും വീണ്ടും തിരിച്ചുകയറി. ഓണക്കാലത്ത് 75-80 രൂപയായിരുന്നു. ഇപ്പോൾ മൊത്തവില 65 രൂപയും ചില്ലറ വില്പനവില 75 രൂപയുമാണ്. തേങ്ങവില ഉയരുന്നത് നാളികേര കർഷകർക്ക് ഗുണകരമാണ്. പൊതിക്കാത്ത തേങ്ങ 25-30 രൂപയ്ക്കും പൊതിച്ച തേങ്ങ കിലോയ്ക്ക് 60 രൂപയ്ക്കും കർഷകർ വിൽക്കുന്നു. തേങ്ങവില കൂടുംതോറും വെളിച്ചെണ്ണവിലയിൽ 10മുതൽ 20വരെ രൂപ വർധിക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്. തേങ്ങയുടെ വില അല്പം കുറഞ്ഞാലും വെളിച്ചെണ്ണവിലയിൽ കാര്യമായ മാറ്റമുണ്ടാകാറില്ല.

ഓണക്കാലത്താണ് സപ്ലൈകോയിൽ ലിറ്ററിന് 339 രൂപയ്ക്ക് സബ്‌സിഡി വെളിച്ചെണ്ണയും കേര വെളിച്ചെണ്ണ 457 രൂപയ്ക്കും ലഭ്യമാക്കിയത്. പൊതുവിപണിയിൽ ലിറ്ററിന് 390 മുതൽ 420വരെ രൂപയുള്ള ബ്രാൻഡുകളും ലഭ്യമാണ്. വില കുറഞ്ഞ വെളിച്ചെണ്ണ മായം ചേർന്നതാകാമെന്ന പ്രചാരണം വന്നതോടെ വില കുറച്ച് വിറ്റിരുന്ന ബ്രാൻഡുകളുടെ വിലയും കുത്തനെ കൂട്ടി.

Coconut prices are rising

Next TV

Related Stories
പി എസ് സി പരീക്ഷയിൽ ഹൈടെക് കോപ്പിയടി: പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

Oct 7, 2025 05:08 PM

പി എസ് സി പരീക്ഷയിൽ ഹൈടെക് കോപ്പിയടി: പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

പി എസ് സി പരീക്ഷയിൽ ഹൈടെക് കോപ്പിയടി: പ്രതികളെ പൊലീസ് കസ്റ്റഡിയിൽ...

Read More >>
ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് മധ്യവയസ്ക്കൻ മരിച്ചു

Oct 7, 2025 04:50 PM

ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് മധ്യവയസ്ക്കൻ മരിച്ചു

ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് മധ്യവയസ്ക്കൻ...

Read More >>
പാപ്പിനിശ്ശേരിയിൽ 2023 മുതൽ ചികിത്സ നടത്തിയ വ്യാജ ഡോക്ടർക്കെതിരെ കേസ്

Oct 7, 2025 02:36 PM

പാപ്പിനിശ്ശേരിയിൽ 2023 മുതൽ ചികിത്സ നടത്തിയ വ്യാജ ഡോക്ടർക്കെതിരെ കേസ്

പാപ്പിനിശ്ശേരിയിൽ 2023 മുതൽ ചികിത്സ നടത്തിയ വ്യാജ ഡോക്ടർക്കെതിരെ കേസ്...

Read More >>
തളിപ്പറമ്പ് നഗരസഭ കരിമ്പം എൽ പി സ്കൂളിലേക്കുള്ള വിവിധ ഉപകരണങ്ങൾ വിതരണം ചെയ്തു

Oct 7, 2025 11:56 AM

തളിപ്പറമ്പ് നഗരസഭ കരിമ്പം എൽ പി സ്കൂളിലേക്കുള്ള വിവിധ ഉപകരണങ്ങൾ വിതരണം ചെയ്തു

തളിപ്പറമ്പ് നഗരസഭ കരിമ്പം എൽ പി സ്കൂളിലേക്കുള്ള വിവിധ ഉപകരണങ്ങൾ വിതരണം...

Read More >>
ആരോഗ്യ പ്രവർത്തകരുടെയും ഓട്ടോക്കാരന്റെയും സമയോചിതമായ ഇടപെടലിലൂടെ അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിച്ചു

Oct 7, 2025 11:51 AM

ആരോഗ്യ പ്രവർത്തകരുടെയും ഓട്ടോക്കാരന്റെയും സമയോചിതമായ ഇടപെടലിലൂടെ അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിച്ചു

ആരോഗ്യ പ്രവർത്തകരുടെയും ഓട്ടോക്കാരന്റെയും സമയോചിതമായ ഇടപെടലിലൂടെ അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ...

Read More >>
ആക്രിസാധനങ്ങളുടെ ലേലനടപടികളില്‍ ക്രമക്കേട്, തളിപ്പറമ്പ് നഗരസഭ ജീവനക്കാരന് സസ്‌പെന്‍ഷന്‍

Oct 7, 2025 11:46 AM

ആക്രിസാധനങ്ങളുടെ ലേലനടപടികളില്‍ ക്രമക്കേട്, തളിപ്പറമ്പ് നഗരസഭ ജീവനക്കാരന് സസ്‌പെന്‍ഷന്‍

ആക്രിസാധനങ്ങളുടെ ലേലനടപടികളില്‍ ക്രമക്കേട്, നഗരസഭ ജീവനക്കാരന്...

Read More >>
Top Stories

News Roundup

//Truevisionall