കടന്നപ്പള്ളി തെക്കേക്കര എൻ എസ് എസ് കരയോഗം വാർഷിക ജനറൽ ബോഡി യോഗവും പ്രവർത്തക സമിതി തെരഞ്ഞെടുപ്പും അനുമോദന സദസ്സും സംഘടിപ്പിച്ചു. ഇന്നലെ ഞായറാഴ്ച കെ.ആർ ബാലൻ നമ്പ്യാർ സ്മൃതി മണ്ഡപത്തിൽ വെച്ച് നടന്നു.
കരയോഗം പ്രസിഡന്റ് എസ് പി രാധാകൃഷ്ണൻ നമ്പ്യാർ അദ്യക്ഷത വഹിച്ച ചടങ്ങിൽ താലൂക്ക് ഭരണസമിതി അംഗം കെ വി ഗംഗാധരൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.താലൂക്ക് യൂണിയൻ സെക്രട്ടറി പി കനകരാജന്റെ നേതൃത്വത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
പ്രസ്തുത ചടങ്ങിൽ പി കൃഷ്ണൻ നമ്പ്യാർ സ്വാഗതവും കുഞ്ഞിമംഗലം കരയോഗം പ്രസിഡന്റ് എം കെ ശ്രീധരൻ നമ്പ്യാർ, പി. കെ സതീശൻ നമ്പ്യാർ എന്നിവർ ആശംസകൾ നേർന്നു. കരയോഗം ട്രഷറർ. പി. ആർ സതീശൻ മാസ്റ്റർ വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. പി. കെ. ഹരികൃഷ്ണൻ നന്ദിയും രേഖപ്പെടുത്തി. വിവിധ മേഖലകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് ക്യാഷ് അവാർഡും മോമെന്റൊയും വിതരണം ചെയ്തു.
Kadannappally Thekkekkara NSS Karayogam


































