ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പയ്യന്നൂർ നഗരസഭ പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് പയ്യന്നൂരിൽ പ്രവർത്തിച്ചു വരുന്ന 4 കെ ഡി സ്റ്റോർ, മിഡ് വേ പാർക്കിംഗ് ഏരിയ, സീസൺ കോംപ്ലക്സിൽ സ്ഥിതി ചെയ്യുന്ന അബ്ദുൾ സലാം കെ എന്നവരുടെ ഉടമസ്ഥതയിലുള്ള കട മുറികൾ തുടങ്ങിയവയ്ക്ക് 5000 രൂപ വീതവും ഭാഗ്യശ്രീ ഗോൾഡ് ആൻഡ് സിൽവർ വർക്ക്സ്, പിക്കാസോ ജന്റസ് വെയർ തുടങ്ങിയ സ്ഥാപനങ്ങൾക്ക് 2500 രൂപ വീതവും പിഴ ചുമത്തി.
മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചതിനും അലക്ഷ്യമായി കൈകാര്യം ചെയ്തതിനുമാണ് 4 കെ ഡി സ്റ്റോറിന് 5000 രൂപ പിഴ ചുമത്തിയത്. മിഡ് വേ പേ പാർക്കിംഗ് ഏരിയയിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിഞ്ഞതിനും പല ഇടങ്ങളിൽ കത്തിച്ചതിനും കൂട്ടിയിട്ടതിനും പരിസര മലിനീകരണം നടത്തിയതിനുമാണ് പാർക്കിംഗ് ഏരിയയുടെ കൈവശക്കാരനായ ബ്രിജു പോളയ്ക്ക് 5000 രൂപ പിഴ ചുമത്തിയത്. സീസൺ കോംപ്ലക്സ്സിൽ അബ്ദുൾ സലാം എന്നവരുടെ ഉടമസ്ഥതയിലുള്ള കെട്ടിട മുറികളുടെ പുറത്ത് വലിയ തോതിൽ മാലിന്യങ്ങൾ കാലങ്ങളായി കൂട്ടിയിട്ടത്തിന് 5000 രൂപയും പിഴ ചുമത്തി.
പിക്കാസോ ജന്റസ് വെയർ, ഭാഗ്യ ശ്രീ ഗോൾഡ് ആൻഡ് സിൽവർ വർക്ക്സ് എന്നീ സ്ഥാപനങ്ങളിലെ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ മിഡ് വേ പാർക്കിംഗ് ഏരിയയിൽ കൊണ്ട് പോയി തള്ളിയതിന് സ്ഥാപനങ്ങൾക്ക് 2500 രൂപ വീതം പിഴയിട്ടു. പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി പി, സ്‌ക്വാഡ് അംഗങ്ങൾ അലൻ ബേബി, ദിബിൽ സി കെ, പയ്യന്നൂർ നഗരസഭ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ ശ്യാം കൃഷ്ണ ഒ കെ തുടങ്ങിയവർ പങ്കെടുത്തു
unscientific waste management


































