ധർമ്മശാല: ആന്തൂർ നഗരസഭയുടെ കീഴിലുള്ള പറശ്ശിനിക്കടവ് കുടുംബാരോഗ്യകേന്ദ്രത്തിലും മൊറാഴ വെള്ളുക്കീൽ ഫിഷറീസ് ആരോഗ്യകേന്ദ്രത്തിലും നഗരസഭ പദ്ധതിയിലുൾപ്പെടുത്തി സോളാർ പാനലുകൾ സ്ഥാപിച്ചു. പതിലക്ഷം രൂപ വീതം ആണ് ഓരോ പദ്ധതിയുടെയും ചിലവ്.
ഇതോടെ ഈരണ്ട് ആശുപത്രികളുടെയും ഇലട്രിസിറ്റി ചിലവ് ഗണ്യമായി കുറയുമെന്ന് പദ്ധതി സ്വിച്ച് ഓൺ ചെയ്ത്കൊണ്ട് ചെയർമാൻ പി.മുകുന്ദൻ അറിയിച്ചു.
നഗരസഭ വൈസ് ചെയർപേർസൺ വി.സതീദേവിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സ്ഥിരം സമിതി ആദ്യക്ഷന്മാരായ കെ.വി.പ്രേമരാജൻ, പി.കെ. മുഹമ്മദ് കുഞ്ഞി, എം.ആമിന ടീച്ചർ, കെ.പി.ഉണ്ണികൃഷ്ണൻ, വാർഡ് കൗൺസിലർ യു.രമസെക്രട്ടറി കെ. മനോജ് കുമാർ എന്നിവർ സംസാരിച്ചു.
മെഡിക്കൽ ഓഫീസർ മാരായ ഡോ. ഹൃദ്യ, ഡോ. ജാസിം അബ്ദുള്ള എന്നിവർ പദ്ധതി വിശദീകരണം നടത്തി.
Solar panels




































