വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള് വഴി ഗൂഗിള്‍ പേയിലെ “പോക്കറ്റ് മണി’ ഫീച്ചറിനെക്കുറിച്ച് പ്രചരിക്കുന്ന വ്യാജ വോയ്സ് സന്ദേശങ്ങളില്‍ വീഴരുതെന്ന് സൈബര്‍ പോലീസിന്റെ മുന്നറിയിപ്പ്. ഈ ഫീച്ചര്‍ തട്ടിപ്പിനായി ഉപയോഗിക്കപ്പെടുന്നതാണെന്നും പൊതുജനങ്ങള്‍ ഇത് ഉപയോഗിക്കരുതെന്നും ബാങ്ക് അക്കൗണ്ടിലെ പണം മുഴുവന്‍ നഷ്ടപ്പെടും എന്നതരത്തിലുള്ള വ്യാജവിവരങ്ങളാണ് വോയ് സന്ദേശങ്ങളായും പോസ്റ്റുകളായും പ്രചരിക്കുന്നത്. തെറ്റുധാരണ സൃഷ്ടിക്കുന്ന ഈ സന്ദേശത്തെക്കുറിച്ച് അറിയാനായി നിരവധി പേര് സൈബര്‍ ഹെല്പ് ലൈന്‍ നമ്പറായ 1930 ല്‍ ബന്ധപ്പെടുന്നതിനാലാണ് പോലീസ് ഇത്തരത്തിലുള്ള മുന്നറിയിപ്പ് നല്‍കുന്നത്.
Google Pay Pocket Money Feature



































