തളിപ്പറമ്പ : ദാറുൽ ഫലാഹ് ഇസ്ലാമിക് അക്കാദമി വിദ്യാർത്ഥി സംഘടന സാഫ് സംഘടിപ്പിച്ച ഫലാഹ് ലിറ്ററേച്ചർ ഫെസ്റ്റിവലിന് പ്രൗഢ സമാപ്തി. ഒൻപതോളം സെഷനിലായി പതിനഞ്ചോളം സാഹിത്യകാരന്മാർ രണ്ടു ദിവസങ്ങളിലായി കലാലയത്തിൽ നടന്ന സാഹിത്യ ചർച്ചകളിൽ പങ്കെടുത്തു. വിദ്യാർത്ഥികളുടെ എഴുത്ത്, വഴന തുടങ്ങി ഏറെ പ്രശസ്തമായ എഫ്. എൽ. എഫ് കോളേജ് പ്രസിഡൻ്റ് അഡ്വ.മൊയ്തു കുട്ടുക്കൻ ഉദ്ഘാടനം ചെയ്തു.
ആദ്യ സെഷനിൽ എം എസ് എഫ് നേതാക്കളായ പി എ ജവാദ്,ഷജീർ ഇഖ്ബാൽ ന്യൂന പക്ഷ വിഷയത്തിൽ സംവദിച്ചു.
രണ്ടാം ദിവസം പികെ പാറക്കടവ് സാഹിത്യത്തിലും, അത്മദാസ് യാമി ഗുരുജി, ശരീഫ് സാഗർ എന്നിവർ മതം; ആവശ്യകതയും എന്ന പ്രമേയത്തിലും സംസാരിച്ചു.
പിന്നീട് ജേർണലിസത്തിൽ സി ദാവൂദ്, ശംസുദ്ദീൻ മുബാറഖ്, ഖബീർ കണ്ണാടിപ്പറമ്പ എന്നിവരും അസ്‌ലം ഓ എം യാത്ര പ്രമേയത്തിലും എഫ് എൽ എഫിൽ ശ്രദ്ധ നേടി.
അവസാന രണ്ട് സെഷനിൽ അബ്ദുസമദ് പൂക്കോട്ടൂർ സമസ്ത നൂറിന്റെ നിലവിൽ എന്ന വിഷയത്തിലും കഥ പറഞ്ഞ കഥകൾ എന്ന തീമിൽ മുഖ്താർ ഉതാരംപൊയിലും പങ്കെടുത്തു.
Content Highlight: Falah Literature Festival organized by SAF concludes






































