തളിപ്പറമ്പ്: നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിലായി.തളിപ്പറമ്പ് എസ് ഐ നിതിൻ കെ എസിന്റെ നേതൃത്വത്തിൽ ഇന്നലെ നാടുകാണിയിൽ നടത്തിയ പരിശോധനക്കിടെ അൽ മക്കർ സ്കൂളിന് സമീപം പൊതു റോഡിൽ വെച്ച് പടപ്പേങ്ങാട് അഴീക്കോടന്റകത്ത് ഹൌസിൽ ജംഷീർ(30) ആണ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി പിടിയിലായത്. 18 വയസ്സിൽ താഴെയുള്ളവർക്കും മറ്റും വില്പന നടത്താനായി കൊണ്ടുവന്ന ഹാൻസ് ചാപ് ടുബാക്കോ,കൂൾ ലിപ് ഫിൽറ്റർ ടുബക്കോ എന്നിങ്ങനെയുള്ള ഉൽപ്പന്നങ്ങളാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്.
Content Highlight: Young man arrested with banned tobacco products.





































