തളിപ്പറമ്പ: പട്ടുവം വെള്ളിക്കീൻ സെൻ്റ് തോമസ് മൗണ്ട് 'ക്രിസ്തുമസ് - 2025 സന്ദേശ യാത്ര 'സംഘടിപ്പിച്ചു.പുളിംപറമ്പിൽ വെച്ച് എം വിജിൻ എം എൽ എ ഉദ്ഘാടനം ചെയ്തു.
ഇടവക വികാരി ഫാദർ പീറ്റർ കനിഷ് അധ്യക്ഷത വഹിച്ചു. കൗൺസിൽ സെക്രട്ടറി സിൽവർ ഫ്രാൻസീസ് സ്വാഗതവും റോഷിത്ത് നന്ദിയും പറഞ്ഞു.
സെൻ്റ് തോമസ് ദേവാലയം, വെള്ളിക്കീൽ റോഡ്, മാധവ് നഗർ, മുറിയാത്തോട്, മംഗലശേരി, കസാക്ക് മുതുകുട, മാണുക്കര , തിരുകുടുംബ ദേവാലയം , തരംഗം കാവുങ്കൽ , കുഞ്ഞിമതിലകം, പട്ടുവം കടവ്, കൂത്താട്, മുള്ളൂൽ, പറപ്പൂൽ എന്നിവിടങ്ങളിൽ സന്ദേശ യാത്രക്ക് സ്വീകരണം നല്കി.
Pattuvam Vellikeel St. Thomas Mount




































