മാന്ധംകുണ്ട് റസിഡൻസ് അസോസിയേഷൻ പ്രവർത്തകർക്കെതിരെ കള്ള കേസ്; തിങ്കളാഴ്ച പൊലിസ് സ്റ്റേഷൻ മാർച്ച്

മാന്ധംകുണ്ട് റസിഡൻസ് അസോസിയേഷൻ പ്രവർത്തകർക്കെതിരെ കള്ള കേസ്; തിങ്കളാഴ്ച പൊലിസ് സ്റ്റേഷൻ മാർച്ച്
Jan 3, 2026 09:55 AM | By Sufaija PP

തളിപ്പറമ്പ്: മാന്ധംകുണ്ട് റസിഡൻസ് അസോസിയേഷൻ പ്രവർത്തകർക്കെതിരെ കള്ള കേസ് രജിസ്റ്റർ ചെയ്ത തളിപ്പറമ്പ് പൊലിസിൻ്റെ കിരാത നടപടിയിൽ പ്രതിഷേധിച്ച് ജനുവരി അഞ്ചിന് തിങ്കളാഴ്ച രാവിലെ പൊലിസ് സ്റ്റേഷൻ മാർച്ച് നടത്തുന്നു. വർഷങ്ങളായി നിരവധി പ്രവർത്തനങ്ങൾ നടത്തി വരുന്ന റസിഡൻസ് അസോസിയേഷനെതിരെ കഴിഞ്ഞ മൂന്ന് നാല് വർഷമായി തളിപ്പറമ്പ് പൊലിസിൻ്റെ ഭാഗത്ത് നിന്നും ദ്രോഹ നടപടികളാണ് അനുഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

മാറി മാറി വരുന്ന പൊലിസ് മേധാവികൾ കേരള ഭരണത്തിന് നേതൃത്വം നൽകുന്ന ഒരു പ്രധാന രാഷ്ട്രീയ പാർട്ടിയുടെ പ്രാദേശിക നേതാക്കളുടെ ആഞ്ജാനുവർത്തിയായിട്ടാണ് പ്രവർത്തിക്കുന്നത്. എല്ലാ വർഷവും പുതുവർഷ പരിപാടിക്ക് നമ്മുടെ സംഘടനക്ക് മൈക്ക് അനുമതി നൽകാതിരിക്കുകയും ഒരു ക്ലബ്ബിന് മാത്രം അനുമതി നൽകുകയും ചെയ്യുന്ന പ്രവർത്തിയാണ് പൊലിസിൻ്റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത്.

ഈ വർഷവും അനുമതി നൽകാതെ സംഘടനയുടെ പ്രവർത്തകരായ കോമത്ത് മുരളിധരൻ, എം. വിജേഷ്, കെ. ബിജു, കെ. ഷിജു എന്നിവർക്കെതിരെ കള്ള കഥകൾ ഉണ്ടാക്കി മുൻകൂർ അറസ്റ്റ് രേഖപ്പെടുത്തി ഭരണകക്ഷിക്കാരെ തൃപ്തിപ്പെടുത്തുകയാണ് പൊലിസ് ചെയ്തതെന്നും ഇവർ ആരോപിച്ചു. വാർത്താ സമ്മേളനത്തിൽ പി.പി. വിജയൻ, കെ. മുരളി, കോമത്ത് മുരളിധരൻ, എം. വിജേഷ്, സ്മിത അജിത്ത്, എം.വി. ഗണേശൻ, കെ. രാജൻ എന്നിവർ പങ്കെടുത്തു.

False case against Mandhamkund Residence Association activists

Next TV

Related Stories
വരഡൂര് ലക്ഷ്മിനാരായണ ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹയജ്ഞവും ത്രിദിന മഹോത്സവവും ഏപ്രിൽ 23 മുതൽ

Apr 23, 2026 09:17 PM

വരഡൂര് ലക്ഷ്മിനാരായണ ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹയജ്ഞവും ത്രിദിന മഹോത്സവവും ഏപ്രിൽ 23 മുതൽ

വരഡൂര് ലക്ഷ്മിനാരായണ ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹയജ്ഞവും ത്രിദിന മഹോത്സവവും ഏപ്രിൽ 23...

Read More >>
നെല്ലിയോട്ട് ഭഗവതി ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവവും ഊട്ടുപുര സമർപ്പണവും

Apr 23, 2026 09:14 PM

നെല്ലിയോട്ട് ഭഗവതി ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവവും ഊട്ടുപുര സമർപ്പണവും

നെല്ലിയോട്ട് ഭഗവതി ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവവും ഊട്ടുപുര...

Read More >>
നിതിന്‍ രാജിന്റെ മരണം; ആരോപണ വിധേയരായ അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി മറ്റന്നാള്‍

Apr 23, 2026 06:30 PM

നിതിന്‍ രാജിന്റെ മരണം; ആരോപണ വിധേയരായ അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി മറ്റന്നാള്‍

നിതിന്‍ രാജിന്റെ മരണം; ആരോപണ വിധേയരായ അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി...

Read More >>
സംസ്ഥാനത്ത് 2പേർക്ക് കൂടി സൂര്യാതപമേറ്റു

Apr 23, 2026 06:29 PM

സംസ്ഥാനത്ത് 2പേർക്ക് കൂടി സൂര്യാതപമേറ്റു

സംസ്ഥാനത്ത് 2പേർക്ക് കൂടി...

Read More >>
അശാസ്ത്രീയ മാലിന്യ സംസ്‌ക്കരണത്തിന് ഇളമ്പേരം പാറയിൽ ക്വാർട്ടേഴ്സിന് 10000 രൂപ പിഴ ചുമത്തി

Apr 23, 2026 06:27 PM

അശാസ്ത്രീയ മാലിന്യ സംസ്‌ക്കരണത്തിന് ഇളമ്പേരം പാറയിൽ ക്വാർട്ടേഴ്സിന് 10000 രൂപ പിഴ ചുമത്തി

അശാസ്ത്രീയ മാലിന്യ സംസ്‌ക്കരണത്തിന് ഇളമ്പേരം പാറയിൽ ക്വാർട്ടേഴ്സിന് 10000 രൂപ പിഴ...

Read More >>
ജിഎച്ച്എസ്എസ് പരിയാരം എസ് എസ് എൽ സി 1984 - 85 ബാച്ച് സംഗമവും സർവ്വീസിൽ നിന്നും വിരമിക്കുന്നവർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു

Apr 23, 2026 06:24 PM

ജിഎച്ച്എസ്എസ് പരിയാരം എസ് എസ് എൽ സി 1984 - 85 ബാച്ച് സംഗമവും സർവ്വീസിൽ നിന്നും വിരമിക്കുന്നവർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു

ജിഎച്ച്എസ്എസ് പരിയാരം എസ് എസ് എൽ സി 1984 - 85 ബാച്ച് സംഗമവും സർവ്വീസിൽ നിന്നും വിരമിക്കുന്നവർക്കുള്ള യാത്രയയപ്പും...

Read More >>
Top Stories

News Roundup

News from Regional Network