അശാസ്ത്രീയ മാലിന്യ സംസ്‌ക്കരണത്തിന് ഇളമ്പേരം പാറയിൽ ക്വാർട്ടേഴ്സിന് 10000 രൂപ പിഴ ചുമത്തി

അശാസ്ത്രീയ മാലിന്യ സംസ്‌ക്കരണത്തിന് ഇളമ്പേരം പാറയിൽ ക്വാർട്ടേഴ്സിന് 10000 രൂപ പിഴ ചുമത്തി
Apr 23, 2026 06:27 PM | By Sufaija PP

തളിപ്പറമ്പ്: ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ ഇളമ്പേരം പാറ കിൻഫ്രയ്ക്ക് സമീപം ചോയ്സ് ബിൽഡിങ്ങിൽ പ്രവർത്തിച്ചു വരുന്ന ക്വാർട്ടേഴ്സിന് 10000 രൂപ പിഴ ചുമത്തി.അതിഥി തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സിൽ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ മുഴുവനായും ചോയ്സ് ബിൽഡിങ്ങിനു പുറക് വശത്തു സ്ഥിതി ചെയ്യുന്ന മറ്റൊരാളുടെ സ്ഥലത്ത് വലിയ തോതിൽ പലയിടങ്ങളിലായി തള്ളി വരുന്നതായും വലിച്ചെറിയുന്നതായും കണ്ടെത്തി.

ക്വാർട്ടേഴ്സിൽ നിന്നും മാലിന്യങ്ങൾ നാളിതുവരെ ഹരിത കർമ്മ സേനയ്ക് കൈമാറി വരുന്നില്ലെന്നും ജൈവ മാലിന്യങ്ങൾ സംസാരിക്കുവാൻ ക്വാർട്ടേഴ്സിൽ ശാസ്ത്രീയ സംവിധാനങ്ങൾ ഒന്നും തന്നെ ഒരുക്കിയിട്ടില്ലെന്നും പരിശോധനയിൽ സ്‌ക്വാഡ് കണ്ടെത്തി.മാലിന്യങ്ങൾ വലിച്ചെറിഞ്ഞതിനും ഹരിത കർമ്മ സേനയ്ക്ക് മാലിന്യങ്ങൾ കൈമാറാത്തതിനും കേരള പഞ്ചായത്ത്‌ രാജ് ആക്ട് പ്രകാരം 10000 രൂപ പിഴ ചുമത്തി.തുടർ നടപടികൾ സ്വീകരിക്കാൻ ഗ്രാമപഞ്ചായത്തിന് നിർദേശം നൽകി.

പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ പി പി സ്‌ക്വാഡ് അംഗം അലൻ ബേബി, ദിബിൽ സി കെ തുടങ്ങിയവർ പങ്കെടുത്തു.

A fine of Rs. 10,000 was imposed

Next TV

Related Stories
നിതിന്‍ രാജിന്റെ മരണം; ആരോപണ വിധേയരായ അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി മറ്റന്നാള്‍

Apr 23, 2026 06:30 PM

നിതിന്‍ രാജിന്റെ മരണം; ആരോപണ വിധേയരായ അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി മറ്റന്നാള്‍

നിതിന്‍ രാജിന്റെ മരണം; ആരോപണ വിധേയരായ അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി...

Read More >>
സംസ്ഥാനത്ത് 2പേർക്ക് കൂടി സൂര്യാതപമേറ്റു

Apr 23, 2026 06:29 PM

സംസ്ഥാനത്ത് 2പേർക്ക് കൂടി സൂര്യാതപമേറ്റു

സംസ്ഥാനത്ത് 2പേർക്ക് കൂടി...

Read More >>
ജിഎച്ച്എസ്എസ് പരിയാരം എസ് എസ് എൽ സി 1984 - 85 ബാച്ച് സംഗമവും സർവ്വീസിൽ നിന്നും വിരമിക്കുന്നവർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു

Apr 23, 2026 06:24 PM

ജിഎച്ച്എസ്എസ് പരിയാരം എസ് എസ് എൽ സി 1984 - 85 ബാച്ച് സംഗമവും സർവ്വീസിൽ നിന്നും വിരമിക്കുന്നവർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു

ജിഎച്ച്എസ്എസ് പരിയാരം എസ് എസ് എൽ സി 1984 - 85 ബാച്ച് സംഗമവും സർവ്വീസിൽ നിന്നും വിരമിക്കുന്നവർക്കുള്ള യാത്രയയപ്പും...

Read More >>
പറശിനിക്കടവ് വിസ്മയ പാര്‍ക്കില്‍ സന്ദര്‍ശകര്‍ക്ക് ശല്യമാകുന്ന വിധത്തില്‍ ബഹളം വെച്ച രണ്ട് പേരെ അറസ്റ്റ് ചെയ്തു

Apr 23, 2026 03:22 PM

പറശിനിക്കടവ് വിസ്മയ പാര്‍ക്കില്‍ സന്ദര്‍ശകര്‍ക്ക് ശല്യമാകുന്ന വിധത്തില്‍ ബഹളം വെച്ച രണ്ട് പേരെ അറസ്റ്റ് ചെയ്തു

പറശിനിക്കടവ് വിസ്മയ പാര്‍ക്കില്‍ സന്ദര്‍ശകര്‍ക്ക് ശല്യമാകുന്ന വിധത്തില്‍ ബഹളം വെച്ച രണ്ട് പേരെ അറസ്റ്റ്...

Read More >>
തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും

Apr 23, 2026 02:28 PM

തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും

തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ...

Read More >>
കണ്ണൂരിൽ സൂര്യാതപമേറ്റ് യുവാവ് മരിച്ചു

Apr 23, 2026 02:25 PM

കണ്ണൂരിൽ സൂര്യാതപമേറ്റ് യുവാവ് മരിച്ചു

കണ്ണൂരിൽ സൂര്യാതപമേറ്റ് യുവാവ്...

Read More >>
Top Stories