പോലീസിനെ വീണ്ടും കബളിപ്പിച്ച് സമീന, വിഴുങ്ങിയ സ്വർണ്ണമാല പുറത്തുവന്നതോടെ ശുചിമുറിയിലിട്ട് ഫ്ലഷ് ചെയ്തു

പോലീസിനെ വീണ്ടും കബളിപ്പിച്ച് സമീന, വിഴുങ്ങിയ സ്വർണ്ണമാല പുറത്തുവന്നതോടെ  ശുചിമുറിയിലിട്ട് ഫ്ലഷ് ചെയ്തു
Feb 16, 2026 11:26 AM | By Sufaija PP

കോഴിക്കോട്: നിലമ്പൂരിൽ കുട്ടിയുടെ കഴുത്തിൽനിന്നും തട്ടിപ്പറിച്ചെടുത്ത സ്വർണമാല വിഴുങ്ങിയ പ്രതി സമീന പൊലീസുകാരെ വീണ്ടും കബളിപ്പിച്ചു. പുറത്തുവന്ന തൊണ്ടിമുതൽ ശുചിമുറിയിൽ ഒഴുക്കിയതോടെ, നാല് ദിവസമായി തൊണ്ടിമുതലിനായി കാത്തിരിക്കുന്ന പൊലീസ് വീണ്ടു വെട്ടിലായി. തൊണ്ടിമുതൽ വീണ്ടെടുക്കാൻ കഴിയാതെ വന്നതോടെ തെളിവു നശിപ്പിക്കൽ, പൊലീസുകാരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്നീ കുറ്റങ്ങൾ കൂടി ചുമത്തി പ്രതിയെ നിലമ്പൂർ കോടതി റിമാൻഡ് ചെയ്തു.

ശനിയാഴ്ച അർധരാത്രിയോടെയാണ് ആശുപത്രിയിലെ ശുചിമുറിയിൽ വിസർജ്യത്തിലൂടെ മാല പുറത്തുവന്നത്. കാവൽ നിന്ന രണ്ട് വനിതാ സിപിഒമാർക്ക് നേരെ വിസർജ്യമെറിയുമെന്ന് ഭീഷണിപ്പെടുത്തി അകറ്റി നിർത്തിയ സമീന, പിന്നാലെ പ്രതി തൊണ്ടിമുതലും ഡയപ്പറുമടക്കം ക്ലോസറ്റിലിട്ട് ഫ്‌ളഷ് ചെയ്തുകളഞ്ഞുവെന്ന് പൊലീസ് പറയുന്നു. നാല് ദിവസം മുമ്പാണ് കേസിനാസ്പദമായ സംഭവം. നിലമ്പൂരിലെ ക്ലിനിക്കിൽ ഡോക്ടറെ കാണാനായി എത്തിയ കുട്ടിയുടെ 3.5 ഗ്രാം തൂക്കമുള്ള സ്വർണമാല പ്രതി തട്ടിപ്പറിച്ച് വിഴുങ്ങിയത്. നിലമ്പൂരിലെ ജില്ലാ ആശുപത്രിയിൽ നടത്തിയ എക്‌സറേ പരിശോധനയിൽ സമീനയുടെ വയറ്റിൽനിന്ന് സ്വർണാഭരണം കണ്ടെത്തിയിരുന്നു. മാല പുറത്തെടുക്കാൻ എനിമ നൽകിയെങ്കിലും പുറത്തുവന്നില്ല. പിന്നീട് പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം വീണ്ടും കസ്റ്റഡിയിൽ വാങ്ങി. തുടർന്ന് മഞ്ചേരി മെഡിക്കൽ കോളെജിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളെജിലേക്കും മാറ്റി. മെഡിക്കൽ കോളെജിൽവെച്ചാണ് പ്രതി തൊണ്ടിമുതൽ ഫ്‌ളഷ് ചെയ്തത്.

Samina fools the police again

Next TV

Related Stories
സംസ്ഥാനത്ത് അള്‍ട്രാവയലറ്റ് രശ്മികളുടെ തോത് കൂടുന്നു ; ജാഗ്രത നിര്‍ദേശം

Feb 16, 2026 10:10 PM

സംസ്ഥാനത്ത് അള്‍ട്രാവയലറ്റ് രശ്മികളുടെ തോത് കൂടുന്നു ; ജാഗ്രത നിര്‍ദേശം

സംസ്ഥാനത്ത് അള്‍ട്രാവയലറ്റ് രശ്മികളുടെ തോത് കൂടുന്നു ; ജാഗ്രത...

Read More >>
സ്വരാജ് ട്രോഫി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; കണ്ണൂര്‍ ജില്ലാപഞ്ചായത്തിന് സംസ്ഥാനത്ത് രണ്ടാംസ്ഥാനം

Feb 16, 2026 10:07 PM

സ്വരാജ് ട്രോഫി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; കണ്ണൂര്‍ ജില്ലാപഞ്ചായത്തിന് സംസ്ഥാനത്ത് രണ്ടാംസ്ഥാനം

സ്വരാജ് ട്രോഫി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; കണ്ണൂര്‍ ജില്ലാപഞ്ചായത്തിന് സംസ്ഥാനത്ത്...

Read More >>
പ്രേംകുമാർ കോൺ​ഗ്രസ് വേദിയിലേക്ക്; KPCC സംസ്കാര സാഹിതി പരിപാടിയിൽ മുഖ്യാതിഥിയാകും

Feb 16, 2026 07:06 PM

പ്രേംകുമാർ കോൺ​ഗ്രസ് വേദിയിലേക്ക്; KPCC സംസ്കാര സാഹിതി പരിപാടിയിൽ മുഖ്യാതിഥിയാകും

പ്രേംകുമാർ കോൺ​ഗ്രസ് വേദിയിലേക്ക്; KPCC സംസ്കാര സാഹിതി പരിപാടിയിൽ...

Read More >>
ഡിജെ പാർട്ടിക്കിടെ ദേഹത്ത് തട്ടിയതിന് യുവാവിനെ കുത്തി പരിക്കേൽപ്പിച്ചയാൾക്കെതിരെ കേസ്

Feb 16, 2026 06:52 PM

ഡിജെ പാർട്ടിക്കിടെ ദേഹത്ത് തട്ടിയതിന് യുവാവിനെ കുത്തി പരിക്കേൽപ്പിച്ചയാൾക്കെതിരെ കേസ്

ഡിജെ പാർട്ടിക്കിടെ ദേഹത്ത് തട്ടിയതിന് അവനെ കുത്തി പരിക്കേൽപ്പിച്ചയാൾക്കെതിരെ...

Read More >>
പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ

Feb 16, 2026 04:34 PM

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കാന്തപുരം എ.പി അബൂബക്കർ...

Read More >>
ബലാല്‍സംംഗ കേസ്; രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ചോദ്യം ചെയ്യലിന് ഹാജരായി

Feb 16, 2026 04:28 PM

ബലാല്‍സംംഗ കേസ്; രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ചോദ്യം ചെയ്യലിന് ഹാജരായി

ബലാല്‍സംംഗ കേസ്; രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ചോദ്യം ചെയ്യലിന്...

Read More >>
Top Stories

News Roundup

GCC News