എഡിഎം കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി

എഡിഎം കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി
Mar 16, 2026 01:33 PM | By Sufaija PP

എഡിഎം ആയിരുന്ന കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഭാര്യ മഞ്ജുഷയുടെ ഹര്‍ജി ഭാഗികമായി അനുവദിച്ചു തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി. പി പി ദിവ്യയുടെ ഫോണ്‍ രേഖ പരിശോധിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. എഡിഎമ്മും ടിവി പ്രശാന്തും കണ്ടുമുട്ടിയ സിസിടിവി ദൃശ്യം പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചു

നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ 12 ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് തുടരന്വേഷണത്തിനായി കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഇതില്‍ നാല് ആവശ്യങ്ങളാണ് കോടതി അംഗീകരിച്ചിരിക്കുന്നത്. പി പി ദിവ്യ ഔദ്യോഗിക കാര്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന ഫോണിലെ വിവരങ്ങള്‍ കൂടി പരിശോധിക്കണം, പ്രശാന്തില്‍ നിന്ന് നവീന്‍ ബാബു പണം വാങ്ങിയെന്ന് പറയുന്ന ആ കണ്ടുമുട്ടലിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണം, പ്രശാന്ത് ആദ്യം പരാതി നല്‍കിയ വിജിലന്‍സ് ഉദ്യോഗസ്ഥരേയും കേസില്‍ ഉള്‍പ്പെടുത്തി അവരുടെ മൊഴിയെടുക്കണം, നവീന് പണം നല്‍കാനായി പ്രശാന്ത് എടുത്തുവെന്ന് പറയുന്ന ഗോള്‍ഡ് ലോണിന്റെ വിശദാംശങ്ങള്‍ പരിശോധിക്കുക എന്നീ നാല് ആവശ്യങ്ങളാണ് കോടതി അംഗീകരിച്ചിരിക്കുന്നത്.

നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ പിപി ദിവ്യയുടെ പേഴ്സണല്‍ ഫോണ്‍ മാത്രമേ പരിശോധിച്ചിരുന്നുള്ളൂവെന്നും അതിലെ സിം ദിവ്യയുടെ ഭര്‍ത്താവിന്റെ പേരിലാണെന്നും ആരോപണമുണ്ടായിരുന്നു. ദിവ്യയുടെ ഒഫീഷ്യല്‍ ഫോണ്‍ പരിശോധിക്കാനുള്ള സുപ്രധാന നിര്‍ദേശമാണ് കോടതിയില്‍ നിന്നും ഇപ്പോള്‍ വന്നിരിക്കുന്നത്. പെട്രോള്‍ പമ്പിന് അനുമതി നല്‍കാന്‍ നവീന്‍ ബാബു കൈക്കൂലി വാങ്ങി എന്നായിരുന്നു പി പി ദിവ്യയുടെ ആരോപണം. ഇത് ഒരു പൊതുപരിപാടിക്കിടെ ദിവ്യ സൂചിപ്പിക്കുകയും പിന്നാലെ നവീന്‍ ബാബു ജീവനൊടുക്കുകയുമായിരുന്നു. ദിവ്യയുടെ ആരോപണത്തെ തുടര്‍ന്നുള്ള മനോവിഷമത്തിലാണ് ആത്മഹത്യയെന്നായിരുന്നു ഉയര്‍ന്ന ആരോപണം.

Court orders further investigation into the death of ADM K Naveen Babu

Next TV

Related Stories
സി പി എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി കെ ഗോവിന്ദന്‍ പാർട്ടി വിട്ടു; തളിപ്പറമ്പിൽ വിമതനായി മത്സരിക്കും

Mar 16, 2026 07:13 PM

സി പി എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി കെ ഗോവിന്ദന്‍ പാർട്ടി വിട്ടു; തളിപ്പറമ്പിൽ വിമതനായി മത്സരിക്കും

സി പി എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി കെ ഗോവിന്ദന്‍ പാർട്ടി വിട്ടു; തളിപ്പറമ്പിൽ വിമതനായി...

Read More >>
തളിപ്പറമ്പിൽ പി.കെ ശ്യാമളയ്ക്കെതിരെ വിമത സ്ഥാനാർഥിത്വത്തിന് നീക്കം

Mar 16, 2026 03:41 PM

തളിപ്പറമ്പിൽ പി.കെ ശ്യാമളയ്ക്കെതിരെ വിമത സ്ഥാനാർഥിത്വത്തിന് നീക്കം

തളിപ്പറമ്പിൽ പി.കെ ശ്യാമളയ്ക്കെതിരെ വിമത സ്ഥാനാർഥിത്വത്തിന്...

Read More >>
വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ 23 വരെ അവസരം

Mar 16, 2026 01:42 PM

വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ 23 വരെ അവസരം

വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ *23 വരെ...

Read More >>
സ്‌കൂട്ടറിൽ ബസ് ഇടിച്ച് അധ്യാപിക മരണപ്പെട്ടു

Mar 16, 2026 01:40 PM

സ്‌കൂട്ടറിൽ ബസ് ഇടിച്ച് അധ്യാപിക മരണപ്പെട്ടു

സ്‌കൂട്ടറിൽ ബസ് ഇടിച്ച് അധ്യാപിക മരണപ്പെട്ടു...

Read More >>
ഇറക്കുമതി സ്ഥാനാർത്ഥി വേണ്ട, കാസർകോടിന്റെ നാശം ഇവിടെ തുടങ്ങുന്നു', കാസർകോട് കെ എം ഷാജിക്കെതിരെ പോസ്റ്ററുകൾ

Mar 16, 2026 01:37 PM

ഇറക്കുമതി സ്ഥാനാർത്ഥി വേണ്ട, കാസർകോടിന്റെ നാശം ഇവിടെ തുടങ്ങുന്നു', കാസർകോട് കെ എം ഷാജിക്കെതിരെ പോസ്റ്ററുകൾ

ഇറക്കുമതി സ്ഥാനാർത്ഥി വേണ്ട, കാസർകോടിന്റെ നാശം ഇവിടെ തുടങ്ങുന്നു', കാസർകോട് കെ എം ഷാജിക്കെതിരെ പോസ്റ്ററുകൾ...

Read More >>
ചായ ചോദിച്ചിട്ട് കിട്ടിയില്ല; ഭര്‍തൃമാതാവ് മരുമകളെ വെട്ടിക്കൊലപ്പെടുത്തി

Mar 16, 2026 01:28 PM

ചായ ചോദിച്ചിട്ട് കിട്ടിയില്ല; ഭര്‍തൃമാതാവ് മരുമകളെ വെട്ടിക്കൊലപ്പെടുത്തി

ചായ ചോദിച്ചിട്ട് കിട്ടിയില്ല; ഭര്‍തൃമാതാവ് മരുമകളെ...

Read More >>
Top Stories