സി പി എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി കെ ഗോവിന്ദന്‍ പാർട്ടി വിട്ടു; തളിപ്പറമ്പിൽ വിമതനായി മത്സരിക്കും

സി പി എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി കെ ഗോവിന്ദന്‍ പാർട്ടി വിട്ടു; തളിപ്പറമ്പിൽ വിമതനായി മത്സരിക്കും
Mar 16, 2026 07:13 PM | By Sufaija PP

കണ്ണൂര്‍: കണ്ണൂര്‍ സിപിഎമ്മില്‍ പൊട്ടിത്തെറി. പയ്യന്നൂരില്‍ സിപിഎം മുന്‍ ജില്ലാ കമ്മിറ്റിയംഗം വി കെ കുഞ്ഞികൃഷ്ണന് പിന്നാലെ തളിപ്പറമ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി കെ ശ്യാമളക്കെതിരെ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി കെ ഗോവിന്ദന്‍ വിമതനായി മത്സരിക്കും.ടി കെ ഗോവിന്ദൻ സി പി ഐ എം ബന്ധം ഉപേഷിച്ചതായി പത്രസമ്മേളനത്തിൽ അറിയിച്ചു. 60 വർഷമായി നടക്കുന്ന തൻ്റെ രാഷ്ട്രീയ പ്രവർത്തനത്തിൽ സംഘടന, പ്രവർത്തനങ്ങൾ, ഇടതുപക്ഷ പാരമ്പര്യം ഇവ എണ്ണിപ്പറഞ്ഞാണ് ടി കെ ഗോവിന്ദൻ പത്രസമ്മേളനം നടത്തിയത്.പാർട്ടിയുമായുള്ള ബന്ധം പൂർണമായി ഉപേക്ഷിക്കുകയാണെന്ന് ഗോവിന്ദൻ വ്യക്തമാക്കി.

പി കെ ശ്യാമളയെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ കടുത്ത എതിര്‍പ്പ് ഉയര്‍ന്ന പശ്ചാത്തലത്തിലാണ് പാര്‍ട്ടി വിട്ട് സ്ഥാനാര്‍ഥിയാകാന്‍ ടി കെ ഗോവിന്ദന്‍ തീരുമാനിച്ചത്. നിലവില്‍ ഹാന്‍ വീവ് ചെയര്‍മാനാണ് ടി കെ ഗോവിന്ദന്‍. മലപ്പട്ടത്തു നിന്നുള്ള നേതാവാണ് ടി.കെ ഗോവിന്ദന്‍. നേരത്തെ പി കെ ശ്യാമളയെ മത്സരിപ്പിക്കരുതെന്ന് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍ എതിര്‍പ്പു ഉന്നയിച്ച നേതാവാണ് ടി കെ ഗോവിന്ദന്‍.

ഇക്കുറി തളിപ്പറമ്പില്‍ മത്സരിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ട നേതാവായിരുന്നു അദ്ദേഹം. അരനൂറ്റാണ്ടുകാലത്തെ പാര്‍ട്ടി ബന്ധം ടി കെ ഗോവിന്ദനുണ്ട്. തളിപ്പറമ്പ് മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി അദ്ദേഹം മത്സരിക്കാനാണ് സാധ്യത. ടി കെ ഗോവിന്ദന് കോണ്‍ഗ്രസ് പിന്തുണ നല്‍കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ആന്തൂര്‍ ഭാഗത്തുനിന്നും മാത്രം സ്ഥാനാര്‍ഥിയെ തെരഞ്ഞെടുക്കുന്നതിലെ പ്രതിഷേധമാണ് ടി കെ ഗോവിന്ദന്‍ ഉയര്‍ത്തുന്നത്.

T K Govindan

Next TV

Related Stories
തളിപ്പറമ്പിൽ പി.കെ ശ്യാമളയ്ക്കെതിരെ വിമത സ്ഥാനാർഥിത്വത്തിന് നീക്കം

Mar 16, 2026 03:41 PM

തളിപ്പറമ്പിൽ പി.കെ ശ്യാമളയ്ക്കെതിരെ വിമത സ്ഥാനാർഥിത്വത്തിന് നീക്കം

തളിപ്പറമ്പിൽ പി.കെ ശ്യാമളയ്ക്കെതിരെ വിമത സ്ഥാനാർഥിത്വത്തിന്...

Read More >>
വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ 23 വരെ അവസരം

Mar 16, 2026 01:42 PM

വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ 23 വരെ അവസരം

വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ *23 വരെ...

Read More >>
സ്‌കൂട്ടറിൽ ബസ് ഇടിച്ച് അധ്യാപിക മരണപ്പെട്ടു

Mar 16, 2026 01:40 PM

സ്‌കൂട്ടറിൽ ബസ് ഇടിച്ച് അധ്യാപിക മരണപ്പെട്ടു

സ്‌കൂട്ടറിൽ ബസ് ഇടിച്ച് അധ്യാപിക മരണപ്പെട്ടു...

Read More >>
ഇറക്കുമതി സ്ഥാനാർത്ഥി വേണ്ട, കാസർകോടിന്റെ നാശം ഇവിടെ തുടങ്ങുന്നു', കാസർകോട് കെ എം ഷാജിക്കെതിരെ പോസ്റ്ററുകൾ

Mar 16, 2026 01:37 PM

ഇറക്കുമതി സ്ഥാനാർത്ഥി വേണ്ട, കാസർകോടിന്റെ നാശം ഇവിടെ തുടങ്ങുന്നു', കാസർകോട് കെ എം ഷാജിക്കെതിരെ പോസ്റ്ററുകൾ

ഇറക്കുമതി സ്ഥാനാർത്ഥി വേണ്ട, കാസർകോടിന്റെ നാശം ഇവിടെ തുടങ്ങുന്നു', കാസർകോട് കെ എം ഷാജിക്കെതിരെ പോസ്റ്ററുകൾ...

Read More >>
എഡിഎം കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി

Mar 16, 2026 01:33 PM

എഡിഎം കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി

എഡിഎം കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ്...

Read More >>
ചായ ചോദിച്ചിട്ട് കിട്ടിയില്ല; ഭര്‍തൃമാതാവ് മരുമകളെ വെട്ടിക്കൊലപ്പെടുത്തി

Mar 16, 2026 01:28 PM

ചായ ചോദിച്ചിട്ട് കിട്ടിയില്ല; ഭര്‍തൃമാതാവ് മരുമകളെ വെട്ടിക്കൊലപ്പെടുത്തി

ചായ ചോദിച്ചിട്ട് കിട്ടിയില്ല; ഭര്‍തൃമാതാവ് മരുമകളെ...

Read More >>
Top Stories