തളിപ്പറമ്പ: തളിപ്പറമ്പിൽ ടി കെ ഗോവിന്ദനെ പിന്തുണക്കാനുള്ള കോൺഗ്രസ് തീരുമാനത്തിനെതിരെ യൂത്ത് കോൺഗ്രസ് നേതാക്കൾ. തളിപ്പറമ്പിൽ നിലവിലെ സാഹചര്യത്തിൽ പാർട്ടി സ്ഥാനാർഥി തന്നെ വേണമെന്ന നിലപാടിലാണ് നേതാക്കളും അണികളും. സി പി എം വിമതരെ പിന്തുണക്കാനുള്ള നീക്കത്തിനെതിരെ യൂത്ത് കോൺഗ്രസ് നേതാക്കളുടെ ഭാഗത്തു നിന്നും കടുത്ത വിമർശനം തന്നെ ഉയർന്നിരുന്നു.
സി പി എം വിട്ട് തളിപ്പറമ്പിൽ വിമതനായി മത്സരിക്കാനുള്ള ടി കെ ഗോവിന്ദന്റെ തീരുമാനം നേരത്തെ കോൺഗ്രസ് നേതൃത്വത്തെ അറിയിക്കുകയും അനുമതി വാങ്ങിക്കുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ അഞ്ച് വർഷമായി പാർട്ടിയിൽ സജീവമായി പ്രവർത്തിച്ച കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എം വി ഗോവിന്ദനെതിരെ മത്സരിച്ച യൂത്ത് കോൺഗ്രസ് നേതാവ് അബ്ദുൾ റഷീദിന്റെ സ്ഥാനാർഥിത്വമാണ് വലിയൊരു ചോദ്യച്ചിന്നമായത്.അദ്ദേഹത്തെ ധർമടം മണ്ഡലത്തിലേക്ക് മാറ്റിയതിന് പിന്നിൽ ടി കെ ഗോവിന്ദന് നൽകിയ പിന്തുണ വാഗ്ധാനത്തിന്റെ പേരിലാണ്. ഇതിനെതിരെയാണ് യൂത്ത് കോൺഗ്രസ് നേതാക്കളുടെയും അണികളുടെയും മണ്ഡലം കമ്മിറ്റികൾക്കിടയിലും പ്രതിഷേധം ശക്തമാകുന്നത്.
ടി കെ ഗോവിന്ദനെ പിന്തുണയ്ക്കുന്ന ഒരു സാഹചര്യം വന്നാൽ തങ്ങൾ പാർട്ടിയിലെ സ്ഥാനം രാജിവെക്കും എന്നും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുമെന്ന് കടുത്ത തീരുമാനങ്ങളിലേക്കും പോകുമെന്നും അറിയിച്ചു. ഇതോടെ ഡി സി സിയിലുള്ളവരുടെ കൂടി പിന്തുണ നേതാക്കൾക്ക് ലഭിക്കുകയും ചെയ്തു.ഇതോടെ ടി കെ ഗോവിന്ദന് പിന്തുണ നൽകേണ്ടതില്ലെന്ന് തീരുമാനത്തിൽ ജില്ലാ നേതൃത്വം എത്തിയിരിക്കുകയാണ്. എന്നാൽ ടി കെ ഗോവിന്ദന് നൽകിയ വാഗ്ദാനം ലംഘിച്ചാൽ സിപിഎമ്മിനെ വെല്ലുവിളിച്ച് മത്സരിക്കാൻ ഒരുങ്ങുന്ന ടി കെ ഗോവിന്ദന്റെ സ്ഥിതി വിഷമത്തിലാകും.
Youth Congress leaders





































