വീണാ ജോർജിനെതിരായ സൈബർ ആക്രമണത്തിൽ പരാതി നൽകി സിപിഐഎം

വീണാ ജോർജിനെതിരായ സൈബർ ആക്രമണത്തിൽ പരാതി നൽകി സിപിഐഎം
Apr 3, 2026 08:46 PM | By Sufaija PP

പത്തനംതിട്ട: വീണാ ജോർജിനെതിരായ സൈബർ ആക്രമണത്തിൽ പരാതി നൽകി സിപിഐഎം. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കളക്ടർക്കുമാണ് പരാതി നൽകിയത്. ആറന്മുളയിലെ എൽഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ രൂക്ഷമായ സൈബർ ആക്രമണമാണ് സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്. വീണാ ജോർജിന്റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള സിപിഐഎം നേതാവ് ഓമല്ലൂർ ശങ്കരനാണ് പരാതി നൽകിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് താഴെ അസഭ്യമായ കമന്റുകൾ പ്രചരിപ്പിക്കുകയാണ്.

മന്ത്രി വീണാ ജോർജ് തന്റെ വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടി വോട്ട് അഭ്യർത്ഥിക്കുമ്പോൾ, അതിനെ രാഷ്ട്രീയമായി നേരിടുന്നതിന് പകരം വ്യക്തിഹത്യ നടത്താനാണ് ശ്രമിക്കുന്നത്. വയനാട് ഫണ്ട്, യൂത്ത് കോൺഗ്രസ് ഫണ്ട് എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടിയില്ലാത്തതിനാലാണ് ഇത്തരത്തിൽ തരംതാണ സൈബർ ആക്രമണങ്ങളിലേക്ക് കടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

സംഭവത്തിൽ വീണാ ജോർജിന്റെ ചീഫ് ഇലക്ഷൻ ഏജന്റ് ഓമലൂർ ശങ്കരൻ ചീഫ് ഇലക്ഷൻ കമ്മീഷണർക്കും ജില്ലാ ഇലക്ടറൽ ഓഫീസർക്കും പരാതി നൽകി. ഒരു വനിതാ മന്ത്രി എന്ന നിലയിൽ ഇത്രമാത്രം അധഃപ്പതിച്ച രീതിയിലുള്ള പ്രചാരണം നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നും, ഇത് പ്രതിപക്ഷ നേതാവിന്റെയോ അബിൻ വർക്കിയുടെയോ നിർദ്ദേശപ്രകാരമാണോ എന്ന് അറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

CPI(M) files complaint over cyber attack against Veena George

Next TV

Related Stories
സംസ്ഥാനത്ത് അൾട്രാവയലറ്റ് കിരണങ്ങളുടെ അളവ് ഉയരുന്നു; അഞ്ചിടങ്ങളില്‍ ഓറഞ്ച് അലേര്‍ട്ട്

Apr 3, 2026 09:03 PM

സംസ്ഥാനത്ത് അൾട്രാവയലറ്റ് കിരണങ്ങളുടെ അളവ് ഉയരുന്നു; അഞ്ചിടങ്ങളില്‍ ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്ത് അൾട്രാവയലറ്റ് കിരണങ്ങളുടെ അളവ് ഉയരുന്നു; അഞ്ചിടങ്ങളില്‍ ഓറഞ്ച്...

Read More >>
സംസ്ഥാനത്ത് ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

Apr 3, 2026 08:50 PM

സംസ്ഥാനത്ത് ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക്...

Read More >>
വിനോദയാത്രയ്ക്ക് എത്തിയ രണ്ട് വിദ്യാർത്ഥികൾ പുഴയിൽ ഒഴുക്കിൽപ്പെട്ട് മരിച്ചു

Apr 3, 2026 06:25 PM

വിനോദയാത്രയ്ക്ക് എത്തിയ രണ്ട് വിദ്യാർത്ഥികൾ പുഴയിൽ ഒഴുക്കിൽപ്പെട്ട് മരിച്ചു

വിനോദയാത്രയ്ക്ക് എത്തിയ രണ്ട് വിദ്യാർത്ഥികൾ പുഴയിൽ ഒഴുക്കിൽപ്പെട്ട് മരിച്ചു...

Read More >>
സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

Apr 3, 2026 06:21 PM

സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ച യുവാവ്...

Read More >>
വ്യാജവോട്ട്: ടി കെ ഗോവിന്ദൻ മാസ്റ്റർ ഹൈക്കോടതിയിൽ ഹർജി നൽകി

Apr 3, 2026 02:48 PM

വ്യാജവോട്ട്: ടി കെ ഗോവിന്ദൻ മാസ്റ്റർ ഹൈക്കോടതിയിൽ ഹർജി നൽകി

വ്യാജവോട്ട്: ടി കെ ഗോവിന്ദൻ മാസ്റ്റർ ഹൈക്കോടതിയിൽ ഹർജി...

Read More >>
ജില്ലാതല കവിതാരചനാ മത്സരം; കെ.വി.മെസ്നക്ക് ഒന്നാം സ്ഥാനം

Apr 3, 2026 02:45 PM

ജില്ലാതല കവിതാരചനാ മത്സരം; കെ.വി.മെസ്നക്ക് ഒന്നാം സ്ഥാനം

ജില്ലാതല കവിതാരചനാ മത്സരം കെ.വി.മെസ്നക്ക് ഒന്നാം...

Read More >>
Top Stories

News Roundup