പച്ചത്തേങ്ങ വില 40 ശതമാനത്തോളം കുറഞ്ഞിട്ടും വെളിച്ചെണ്ണയുടെ വിലയിൽ അതിനൊത്ത കുറവ് ഇതുവരെ ഉണ്ടായിട്ടില്ല. നിലവിൽ വെളിച്ചെണ്ണ ലിറ്ററിന് 280 മുതൽ 360 വരെയാണു ചില്ലറ വിപണിയിലെ വില. ഇതിൽ മിക്കവയും ശുദ്ധമായ വെളിച്ചെണ്ണ അല്ലെന്നാണു വീട്ടമ്മമാർ പറയുന്നത്. തേങ്ങ വില കുറഞ്ഞിട്ടും വെളിച്ചെണ്ണ വില കുറയാത്തത് കുടുംബ ബജറ്റിന്റെ താളം തെറ്റിക്കുന്നു. ഇലക്ഷൻ ആയതിനാൽ സർക്കാരിൽ നിന്നും ഇടപെടൽ വൈകുന്നത് ആണ് വെളിച്ചെണ്ണ വില കുറയാതിരിക്കാൻ ഉള്ള പ്രധാന കാരണം. ഇത് കാരണം ഇരട്ടി ലാഭമാണ് മില്ലുകൾ ഉണ്ടാക്കുന്നത്.
price of coconut oil
































