കോൺ​ഗ്രസ് ഭവന പദ്ധതി വിവാദം; 'സഹായം നൽകാൻ പണം പിരിച്ച് വഞ്ചിച്ചു'; വിഡി സതീശൻ ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ പൊലീസിൽ പരാതി

കോൺ​ഗ്രസ് ഭവന പദ്ധതി വിവാദം; 'സഹായം നൽകാൻ പണം പിരിച്ച് വഞ്ചിച്ചു'; വിഡി സതീശൻ ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ പൊലീസിൽ പരാതി
Apr 7, 2026 02:58 PM | By Sufaija PP

കൽപ്പറ്റ: കോൺ​ഗ്രസ് ഭവന പദ്ധതി വിവാദത്തിന് പിന്നാലെ കോൺഗ്രസ് നേതാക്കൾക്കെതിരെ പൊലീസിൽ പരാതി. പ്രതിപക്ഷ നേതാവ് വിഡി സതീശൻ, സണ്ണി ജോസഫ്, കെ സുധാകരൻ എന്നിവർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. മുണ്ടക്കൈ സ്വദേശിയായ ജിജീഷ് ആണ് പരാതിക്കാരൻ. സഹായം നൽകാൻ പണം പിരിച്ച് വഞ്ചിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. മേപ്പാടി സ്റ്റേഷനിലാണ് പരാതി നൽകിയത്.

അതേസമയം തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഡാഷ് മോൻ പരാമര്‍ശത്തിൽ പ്രതികരിച്ച് വിഡി സതീശൻ. ഒന്നൂകൂടെ ചോദിച്ചിരുന്നെങ്കിൽ മുഖ്യമന്ത്രി ആ ഡാഷും കൂടി പൂരിപ്പിച്ചേനേയെന്നും ദൈവമേ അങ്ങനെയായിരുന്നെങ്കിൽ കേരളത്തിനത് എന്ത് നാണക്കേടാകുമായിരുന്നുവെന്നും വിഡി സതീശൻ പറഞ്ഞു.

മുഖ്യമന്ത്രിയുടെ സമനില തെറ്റിയിരിക്കുകയാണെന്നും പിണറായി വിജയന്‍റെ ഏകാധിപത്യത്തിനെതിരെ സിപിഎമ്മിൽ വലിയ എതിര്‍പ്പാണെന്നും വിഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രി എന്ന നിലയിൽ രേവന്ത് റെഡ്ഡി പാലിക്കേണ്ട ചില മര്യാദകളുണ്ടെന്നും അദ്ദേഹത്തിന്റെ ആരോപണങ്ങൾക്ക് ഇപ്പോൾ സമയമില്ലാത്തതിനാൽ മറുപടി പറയുന്നില്ലെന്നും ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട് എന്ന് മാത്രമേ പറയുന്നുള്ളൂവെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. രേവന്ത് റെഡ്ഡി നേരത്തെ മുഖ്യമന്ത്രി നീ പോ മോനേ വിജയാ എന്ന് വിളിച്ചിരുന്നു.

2018ലെ പ്രളയം കരിമണൽ ലോബിക്ക് വേണ്ടി ഉണ്ടാക്കിയതെന്ന കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടന്റെ ആരോപണം ഗൗരവതരമെന്ന് വി.ഡി. സതീശൻ പ്രതികരിച്ചു. മന്ത്രി കെ. കൃഷ്ണൻകുട്ടിയും മാത്യു ടി. തോമസും രാജി വയ്ക്കണമെന്നും വി.ഡി. സതീശൻ പറഞ്ഞു.

പിണറായി സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവും വി.ഡി. സതീശൻ നടത്തി. അയ്യപ്പൻ്റെ സ്വർണം വരെ കൊള്ളയടിച്ചവർക്ക് കുടപിടിക്കുന്ന സമീപനം ആണ് പിണറായി സർക്കാർ സ്വീകരിച്ചത്. ആഗോള അയ്യപ്പ സംഗമത്തിൻ്റെ പേരിൽ നടന്നത് കൊള്ള. സർക്കാർ പ്രഖ്യാപിച്ച പല പദ്ധതികളുടെയും പ്രഖ്യാപനം മാത്രമേ നടന്നുള്ളൂ. ഒന്നും യാഥാർഥ്യമായില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു.

Congress housing scheme controversy

Next TV

Related Stories
‘ഭരണ വിരുദ്ധ വികാരമില്ല’; കേരളത്തിന്റെ മനസ് എല്‍ഡിഎഫിനൊപ്പമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Apr 7, 2026 03:01 PM

‘ഭരണ വിരുദ്ധ വികാരമില്ല’; കേരളത്തിന്റെ മനസ് എല്‍ഡിഎഫിനൊപ്പമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

‘ഭരണ വിരുദ്ധ വികാരമില്ല’; കേരളത്തിന്റെ മനസ് എല്‍ഡിഎഫിനൊപ്പമെന്ന് മുഖ്യമന്ത്രി പിണറായി...

Read More >>
കണ്ണൂർ ജില്ലയിൽ ഇന്ന് വൈകിട്ട് 6 മണി മുതൽ നിരോധനാജ്ഞ

Apr 7, 2026 02:55 PM

കണ്ണൂർ ജില്ലയിൽ ഇന്ന് വൈകിട്ട് 6 മണി മുതൽ നിരോധനാജ്ഞ

കണ്ണൂർ ജില്ലയിൽ ഇന്ന് വൈകിട്ട് 6 മണി മുതൽ...

Read More >>
എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ വയോധികൻ തൂങ്ങിമരിച്ച നിലയിൽ

Apr 7, 2026 01:13 PM

എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ വയോധികൻ തൂങ്ങിമരിച്ച നിലയിൽ

എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ വയോധികൻ തൂങ്ങിമരിച്ച...

Read More >>
സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിവസവും ഇടിവ്

Apr 7, 2026 11:41 AM

സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിവസവും ഇടിവ്

സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിവസവും...

Read More >>
ഇന്ന് വൈകിട്ട് 6 മുതല്‍ 9ന് വൈകിട്ട് ആറുവരെ മദ്യ ശാലകള്‍ തുറക്കില്ല

Apr 7, 2026 11:38 AM

ഇന്ന് വൈകിട്ട് 6 മുതല്‍ 9ന് വൈകിട്ട് ആറുവരെ മദ്യ ശാലകള്‍ തുറക്കില്ല

ഇന്ന് വൈകിട്ട് 6 മുതല്‍ 9ന് വൈകിട്ട് ആറുവരെ മദ്യ ശാലകള്‍...

Read More >>
പാപ്പിനിശ്ശേരി റെയിൽവേ മേൽപ്പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തു

Apr 7, 2026 11:35 AM

പാപ്പിനിശ്ശേരി റെയിൽവേ മേൽപ്പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തു

പാപ്പിനിശ്ശേരി റെയിൽവേ മേൽപ്പാലം ഗതാഗതത്തിനായി...

Read More >>
Top Stories

News Roundup