പാപ്പിനിശ്ശേരി തുരുത്തിയിൽ മാലിന്യങ്ങൾ തള്ളിയതിനും കത്തിച്ചതിനും 35000 രൂപ പിഴ ഈടാക്കി

പാപ്പിനിശ്ശേരി തുരുത്തിയിൽ മാലിന്യങ്ങൾ തള്ളിയതിനും കത്തിച്ചതിനും 35000 രൂപ പിഴ ഈടാക്കി
May 2, 2026 06:46 PM | By Sufaija PP

പാപ്പിനിശ്ശേരി തുരുത്തിയിൽ കണ്ടൽ കാടുകളിൽ വ്യാപകമായി മാലിന്യങ്ങൾ തള്ളുന്നതായും കത്തിക്കുന്നതായും ഉള്ള പരാതിയിൽ ത. സ്വ. ഭ. വ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ തുരുത്തിയിൽ വളപട്ടണം പുഴയ്ക്കു സമീപം വലിയ തോതിൽ തത്സമയം മാലിന്യങ്ങൾ കത്തുന്നത് ശ്രദ്ധയിൽ പെട്ടു. തുടർന്ന് പ്രദേശത്ത് നടത്തിയ തെളിവെടുപ്പിൽ താണ ധനലക്ഷ്മി ഹോസ്പിറ്റലിനു സമീപം പ്രവർത്തിച്ചു വരുന്ന മെട്രിയോ സെന്റർ ഹൈപ്പർ മാർക്കറ്റിൽ നിന്നുള്ള മാലിന്യങ്ങളാണ് കത്തിച്ചിരിക്കുന്നത് എന്ന് കണ്ടെത്തിയതിനാൽ ഹൈപ്പർ മാർക്കറ്റ് അധികൃതരെയും അവിടെനിന്നും 4000 രൂപയുടെ കരാറിൽ മാലിന്യങ്ങൾ എടുത്ത് പ്രദേശത്ത് തള്ളുകയും കത്തിക്കുകയും ചെയ്ത പാപ്പിനിശ്ശേരി സ്വദേശി നൗഫൽ പി എന്നവരുടെ തൊഴിലാളികളെയും സ്‌ക്വാഡ് സ്ഥലത്ത് വിളിച്ചു വരുത്തി തീ അണപ്പിക്കുകയും മാലിന്യങ്ങൾ തിരികെ എടുപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു.

തുരുത്തിയിൽ മറ്റു പല ഇടങ്ങളിലും മെട്രിയോ സെന്റർ ഹൈപ്പർ മാർക്കറ്റിൽ നിന്നുള്ള മാലിന്യങ്ങൾ തള്ളിയിരിക്കുന്നതായും കത്തിച്ചിരിക്കുന്നതായും തുടർ പരിശോധനയിൽ സ്‌ക്വാഡ് കണ്ടെത്തി. കല്യാണ വീടുകളിൽ നിന്നും പണം വാങ്ങി നൗഫൽ പി മാലിന്യങ്ങൾ എടുത്തു തുരുത്തിയിൽ തള്ളി വരുന്നതായും സ്‌ക്വാഡിന് ബോധ്യപ്പെട്ടു. മാലിന്യങ്ങൾ ഹരിത കർമ്മ സേനയ്ക്കോ സർക്കാർ അംഗീകൃത ഏജൻസിക്കോ കൈമാറാത്തതിന് മെട്രിയോ സെന്റർ ഹൈപ്പർ മാർക്കറ്റിൽ നിന്ന് 20000 രൂപയും മാലിന്യങ്ങൾ പ്രദേശത്ത് തള്ളുകയും കത്തിക്കുകയും ചെയ്തതിനു നൗഫൽ പി എന്നവരിൽ നിന്ന് 10000 രൂപയും പിഴ ഈടാക്കി . വലിയ തോതിൽ പ്ലാസ്റ്റിക് മാലിന്യങ്ങളും കാലാവധി കഴിഞ്ഞ ഭക്ഷണ സാധങ്ങളും പ്ലാസ്റ്റിക് ചാക്കുകളും പഴം പച്ചക്കറി മാലിന്യങ്ങളുമാണ് പ്രദേശത്ത് കത്തിക്കുന്ന നിലയിൽ കണ്ടെത്തിയത്. തുരുത്തിയിൽ പദ്മിനി എ എന്നവരുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂട്ടിയിട്ടതിനും സ്ഥലം സംരക്ഷിക്കാത്തതിനും 5000 രൂപയും സ്‌ക്വാഡ് പിഴ ചുമത്തി.വരും ദിവസങ്ങളിലും തുരുത്തിയിൽ പരിശോധന നടത്തുമെന്നും മാലിന്യങ്ങൾ തള്ളുന്നവർക്ക് എതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും സ്‌ക്വാഡ് അറിയിച്ചു.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ പി പി സ്‌ക്വാഡ് അംഗം അലൻ ബേബി, ദിബിൽ സി കെ, പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ സുമിൽ കെ വി തുടങ്ങിയവർ പങ്കെടുത്തു

Waste management

Next TV

Related Stories
 കേരളത്തിൽ ഇടതുമുന്നണി ഹാട്രിക് വിജയം നേടും, മൂന്നാം തവണയും ഭരണത്തില്‍ വരും,മുഖ്യമന്ത്രി ആരാണെന്ന് തീരുമാനിക്കാന്‍ ഒരു മണിക്കൂര്‍ സമയം വേണ്ടെന്നും എം വി ഗോവിന്ദൻ

May 3, 2026 02:55 PM

കേരളത്തിൽ ഇടതുമുന്നണി ഹാട്രിക് വിജയം നേടും, മൂന്നാം തവണയും ഭരണത്തില്‍ വരും,മുഖ്യമന്ത്രി ആരാണെന്ന് തീരുമാനിക്കാന്‍ ഒരു മണിക്കൂര്‍ സമയം വേണ്ടെന്നും എം വി ഗോവിന്ദൻ

കേരളത്തിൽ ഇടതുമുന്നണി ഹാട്രിക് വിജയം നേടും, മൂന്നാം തവണയും ഭരണത്തില്‍ വരും,മുഖ്യമന്ത്രി ആരാണെന്ന് തീരുമാനിക്കാന്‍ ഒരു മണിക്കൂര്‍ സമയം...

Read More >>
‘പേരാവൂരില്‍ 3000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കും; കേരളത്തില്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ചയുണ്ടാകും’; കെ കെ ശൈലജ

May 3, 2026 02:50 PM

‘പേരാവൂരില്‍ 3000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കും; കേരളത്തില്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ചയുണ്ടാകും’; കെ കെ ശൈലജ

‘പേരാവൂരില്‍ 3000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കും; കേരളത്തില്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ചയുണ്ടാകും’; കെ കെ...

Read More >>
തിരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച വിജയം നേടും- മുഖ്യമന്ത്രി ആകാൻ മോഹമില്ലെന്ന് സണ്ണി ജോസഫ്

May 3, 2026 02:46 PM

തിരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച വിജയം നേടും- മുഖ്യമന്ത്രി ആകാൻ മോഹമില്ലെന്ന് സണ്ണി ജോസഫ്

തിരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച വിജയം നേടും- മുഖ്യമന്ത്രി ആകാൻ മോഹമില്ലെന്ന് സണ്ണി...

Read More >>
ആറളത്ത് പൊലീസുകാരൻ റോഡരികിൽ മരിച്ച നിലയിൽ

May 3, 2026 02:41 PM

ആറളത്ത് പൊലീസുകാരൻ റോഡരികിൽ മരിച്ച നിലയിൽ

ആറളത്ത് പൊലീസുകാരൻ റോഡരികിൽ മരിച്ച...

Read More >>
കണ്ണൂരിൽ പിതാവിനെ വെട്ടിപ്പരുക്കേൽപ്പിച്ച മകൻ മരിച്ച നിലയിൽ

May 3, 2026 02:38 PM

കണ്ണൂരിൽ പിതാവിനെ വെട്ടിപ്പരുക്കേൽപ്പിച്ച മകൻ മരിച്ച നിലയിൽ

പിതാവിനെ വെട്ടിപ്പരുക്കേൽപ്പിച്ച മകൻ മരിച്ച...

Read More >>
Top Stories










News from Regional Network