കണ്ണൂർ:ജവഹർ ബാൽ മഞ്ച് കണ്ണൂർ.ജില്ലാ സമ്മേളനം മെയ് 16,17 തീയ്യതികളിൽ ചെറുപുഴ ജാനകി മെമ്മോറിയൽ യു.പി. സ്‌കൂളിൽ വെച്ച് നടത്താൻ ബാൽ മഞ്ച് ജില്ലാ എക്സിക്യൂട്ടിവ് യോഗം തീരുമാനിച്ചു.
സ്വാഗത സംഘം യോഗം മെയ് 3 ന് വൈകു.3 മണിക്ക് ചെറുപുഴ ജാനകി മെമ്മോറിയൽ യു.പി സ്‌കൂളിൽ വെച്ച് നടക്കും.ഡി.സി.സി.പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ്ജ് ഉദ്ഘാടനം ചെയ്യും.ഡി.സി. സി.യിൽ നടന്ന എക്സിക്യൂട്ടീവ് യോഗം ബാൽ മഞ്ച് സംസ്ഥാന കോ-ഓർഡിനേറ്റർ സി.വി.എ.ജലീൽ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജില്ലാ ചീഫ് കോഡിനേറ്റർ
എം.പി. ഉത്തമൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കോ- ഓർ ഡിനേറ്റർ അഡ്വ.ലിഷ ദീപക് മുഖ്യപ്രഭാഷണം നടത്തി.ജില്ലാ കോഡിനേറ്റർമാരായ സി.പി.സന്തോഷ് കുമാർ ,എ.കെ.ദീപേഷ് ,എ.പ്രേംജി,കെ.പി.പ്രീത,കെ.കെ.ഗീത,ബി.ആനന്ദ ബാബു,പി.വി.നാരായണൻ കുട്ടി,ദിനു മൊട്ടമ്മൽ എന്നിവർ പ്രസംഗിച്ചു.
jawahar maal bunch


































