പാപ്പിനിശേരി വേളാപുരം ഹോമിയോ ആശുപത്രിക്ക് സമീപത്തെ പോള പ്രദീപന്റെ വീട്ടിലെ പക്ഷിക്കൂട്ടിൽ നിന്നാണ് കൂറ്റൻ മൂർഖനെപിടികൂടിയത്.
ശനിയാഴ്ച രാവിലെയാണ് സംഭവം. പക്ഷികൾ ശബ്ദമുണ്ടാക്കുന്നത് കേട്ട് വീട്ടുടമസ്ഥൻ എത്തിയപ്പോഴാണ് ഫണം വിരിച്ച് നിൽക്കുന്ന മൂർഖനെ കണ്ടത്.ഇതിനിടയിൽ രണ്ട് പക്ഷികളെയും മൂർഖൻ പിടിച്ചു തിന്നു. ഉടനെ പാമ്പുപിടുത്തക്കാരെ വിവരമറിയിച്ചു. അജയ് പാപ്പിനിശ്ശേരി എത്തി പാമ്പിനെ പിടികൂടുകയായിരുന്നു. പ്രദേശത്ത് പാമ്പ് ശല്യം രൂക്ഷമാണത്രേ.കഴിഞ്ഞ ദിവസങ്ങളിൽ പരിസരത്തു നിന്നും അണലിയെയും കുഞ്ഞുങ്ങളെയും, ശംഖ് വരയൻ പാമ്പിനെയും കണ്ടിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. അടിക്കടി പാമ്പിൻ്റെ സാന്നിദ്ധ്യമുണ്ടാകുന്നതിൽ പ്രദേശവാസികൾക്ക് ആശങ്കയുണ്ട്.
Cobra


































