വോട്ടെണ്ണൽ: തളിപ്പറമ്പിലെ ഗതാഗത നിയന്ത്രണത്തെക്കുറിച്ചറിയാം

വോട്ടെണ്ണൽ: തളിപ്പറമ്പിലെ ഗതാഗത നിയന്ത്രണത്തെക്കുറിച്ചറിയാം
May 2, 2026 07:00 PM | By Sufaija PP

വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് എങ്ങിനെ എത്തിച്ചേരാം:

1. പയ്യന്നൂർ, പഴയങ്ങാടി ഭാഗത്തു നിന്നും ചിറവക്ക് മന്ന, കരിമ്പം വഴിയും, ആലക്കോട് ഭാഗത്തു നിന്നും മന്ന, കരിമ്പം വഴിയും, ശ്രീകണ്ഠാപുരം, ഇരിക്കൂർ ഭാഗത്തു നിന്നും കുറുമാത്തൂർ, കരിമ്പം വഴിയും, കണ്ണപുരം, കല്ല്യാശ്ശേരി ഭാഗത്തു നിന്നും, ധർമ്മശാല, തൃച്ചംബരം പെട്രോൾ പമ്പ് ജംങ്ങ്ഷൻ, ഭ്രാന്തൻ കുന്ന് ജംങ്ങ്ഷൻ, സർ സയ്യിദ് കോളേജ് വഴിയും, മയ്യിൽ ഭാഗത്തു നിന്നും ബാവുപ്പറമ്പ്, മുയ്യം ഭ്രാന്തൻ കുന്ന് ജംങ്ങ്ഷൻ, സർ സയ്യിദ് കോളേജ് വഴിയും വോട്ടെണ്ണൽ കേന്ദ്രത്തിൽ എത്തിച്ചേരാവുന്നതാണ്.

വാഹനം എവിടെ പാർക്ക് ചെയ്യാം:

1) വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിലുള്ള കെയി സാഹിബ് ട്രെയിനിംഗ് കോളേജ് പാർക്കിംഗ് ഗ്രൗണ്ട് ഔദ്യോഗിക വാഹനങ്ങൾക്ക് മാത്രമായി നിജപ്പെടുത്തിയിരിക്കുന്നു.

2. കരിമ്പം ആശുപത്രി ജംഗ്ഷൻ മുതൽ സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് വരെയുള്ള റോഡിൽ പോളിങ്ങ് ഏജന്റ് ഉൾപ്പെടേയുള്ളവരുടെ സ്വകാര്യ വാഹനങ്ങൾ പ്രവേശിപ്പിക്കുന്നതല്ല.

3. പയ്യന്നൂർ, പഴയങ്ങാടി ഭാഗത്തു നിന്നും. ആലക്കോട് ഭാഗത്തു നിന്നും, ശ്രീകണ്ഠാപുരം, ഇരിക്കൂർ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ യാത്രക്കാരെ കരിമ്പം ആശുപത്രി ജംഗ്ഷനിൽ ഇറക്കി മന്ന സയ്യിദ് നഗറിലുള്ള പാർക്കിങ്ങിലോ, മഴൂർ പൂമംഗലം റോഡിലുള്ള പാർക്കിങ്ങിലോ പാർക്ക് ചെയ്യേണ്ടതാണ്.

4. കണ്ണപുരം, കല്ല്യാശ്ശേരി ഭാഗത്തു നിന്നും, മയ്യിൽ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ യാത്രക്കാരെ സർ സയ്യിദ് കോളേജിന് തെക്ക് ഭാഗത്തുള്ള പ്രധാന പ്രവേശന കവാടത്തിലൂടെ സർ സയ്യിദ് കോളേജിന് അകത്തുള്ള പാർക്കിങ്ങ് ഗ്രൌണ്ടിൽ പ്രവേശിച്ച് വാഹനം പാർക്ക് ചെയ്യേണ്ടതും യാത്രക്കാർ സർ സയ്യിദ് കോളേജിന് വടക്കു ഭാഗത്തുള്ള പ്രവേശന കവാടത്തിലൂടെ നടന്ന് വോട്ടെണ്ണൽ കേന്ദ്രത്തിൽ എത്തിച്ചേരേണ്ടതുമാണ്.

5. സർ സയ്യിദ് കോളേജിന് അകത്തുള്ള പാർക്കിങ്ങ് ഗ്രൌണ്ട് നിറയുന്ന പക്ഷം ബാക്കി വാഹനങ്ങൾ സർ സയ്യീദ് ഇൻസ്റ്റിറ്റ്യൂട്ടിലെ പാർക്കിങ്ങ് ഗ്രൌണ്ടിലും ബദരിയാ നഗറിലുള്ള പിഞ്ചാസ് ഗ്രൌണ്ടിലുമായി പാർക്ക് ചെയ്യേണ്ടതാണ്.

6. കൗണ്ടിംഗ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുടെ (RO സ്റ്റാഫ്) സ്വകാര്യ വാഹനങ്ങൾ ബാരിക്കേഡ് ചെക്കിംഗ് പോയിന്റ് വഴി സർ സയ്യിദ് റോഡിലേക്ക് പ്രവേശിപ്പിച്ച്, സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം.

7. കൗണ്ടിംഗ് ഡ്യൂട്ടി ഉദ്യോഗസ്ഥരുടെ (RO സ്റ്റാഫ്) ഇരു ചക്രവാഹനങ്ങൾ കരിമ്പം ബാരിക്കേഡ് പോയിന്റിന്റെ ഇടത് വശത്തുള്ള ഒഴിഞ്ഞ സ്ഥലം, കെയി സാഹിബ് ട്രെയിനിംഗ് കോളേജിലെ പാർക്കിങ്ങ് ഗ്രൌണ്ടിനു വടക്കു വശത്തായുള്ള ഒഴിഞ്ഞ സ്ഥലം, മാലിക് ദീനാർ ഹോസ്റ്റൽ പരിസരം എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

Vote

Next TV

Related Stories
 കേരളത്തിൽ ഇടതുമുന്നണി ഹാട്രിക് വിജയം നേടും, മൂന്നാം തവണയും ഭരണത്തില്‍ വരും,മുഖ്യമന്ത്രി ആരാണെന്ന് തീരുമാനിക്കാന്‍ ഒരു മണിക്കൂര്‍ സമയം വേണ്ടെന്നും എം വി ഗോവിന്ദൻ

May 3, 2026 02:55 PM

കേരളത്തിൽ ഇടതുമുന്നണി ഹാട്രിക് വിജയം നേടും, മൂന്നാം തവണയും ഭരണത്തില്‍ വരും,മുഖ്യമന്ത്രി ആരാണെന്ന് തീരുമാനിക്കാന്‍ ഒരു മണിക്കൂര്‍ സമയം വേണ്ടെന്നും എം വി ഗോവിന്ദൻ

കേരളത്തിൽ ഇടതുമുന്നണി ഹാട്രിക് വിജയം നേടും, മൂന്നാം തവണയും ഭരണത്തില്‍ വരും,മുഖ്യമന്ത്രി ആരാണെന്ന് തീരുമാനിക്കാന്‍ ഒരു മണിക്കൂര്‍ സമയം...

Read More >>
‘പേരാവൂരില്‍ 3000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കും; കേരളത്തില്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ചയുണ്ടാകും’; കെ കെ ശൈലജ

May 3, 2026 02:50 PM

‘പേരാവൂരില്‍ 3000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കും; കേരളത്തില്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ചയുണ്ടാകും’; കെ കെ ശൈലജ

‘പേരാവൂരില്‍ 3000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കും; കേരളത്തില്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ചയുണ്ടാകും’; കെ കെ...

Read More >>
തിരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച വിജയം നേടും- മുഖ്യമന്ത്രി ആകാൻ മോഹമില്ലെന്ന് സണ്ണി ജോസഫ്

May 3, 2026 02:46 PM

തിരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച വിജയം നേടും- മുഖ്യമന്ത്രി ആകാൻ മോഹമില്ലെന്ന് സണ്ണി ജോസഫ്

തിരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച വിജയം നേടും- മുഖ്യമന്ത്രി ആകാൻ മോഹമില്ലെന്ന് സണ്ണി...

Read More >>
ആറളത്ത് പൊലീസുകാരൻ റോഡരികിൽ മരിച്ച നിലയിൽ

May 3, 2026 02:41 PM

ആറളത്ത് പൊലീസുകാരൻ റോഡരികിൽ മരിച്ച നിലയിൽ

ആറളത്ത് പൊലീസുകാരൻ റോഡരികിൽ മരിച്ച...

Read More >>
കണ്ണൂരിൽ പിതാവിനെ വെട്ടിപ്പരുക്കേൽപ്പിച്ച മകൻ മരിച്ച നിലയിൽ

May 3, 2026 02:38 PM

കണ്ണൂരിൽ പിതാവിനെ വെട്ടിപ്പരുക്കേൽപ്പിച്ച മകൻ മരിച്ച നിലയിൽ

പിതാവിനെ വെട്ടിപ്പരുക്കേൽപ്പിച്ച മകൻ മരിച്ച...

Read More >>
Top Stories










News from Regional Network