ചെറുകുന്ന്: പഴങ്ങോട് മത്സ്യം പിടിക്കുന്നതിനിടയിൽ വയോധിക മുങ്ങിമരിച്ചു. ചെറുകുന്ന് കട്ടക്കുളത്തെ കല്ലക്കുടിയൻ കാർത്യായനിയാണ് (76) മരിച്ചത്.സംസ്കാരം ഞായർ പകൽ 12ന് സമുദായ ശ്മശാനത്തിൽ. പഴങ്ങോട് കൈപ്പാട് പ്രദേശത്ത് ശനിയാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
കാർത്യായനി രാവിലെ ഒമ്പരയോടെയാണ് മറ്റൊരു സ്ത്രീയോടൊപ്പം മത്സ്യം പിടിക്കാൻ പഴങ്ങോട് എത്തിയത്. പഴങ്ങോട് - കാവിൽ മുനമ്പ് പുഴയുടെ സമീപത്ത് കൈപ്പാട് പ്രദേശത്തുനിന്ന് വെള്ളത്തിൽ ഇറങ്ങി ചെമ്മീൻ പിടിക്കുകയായിരുന്നു.രണ്ടു പേരും രണ്ട് ദിശയിലേക്കാണ് നീങ്ങിയത്. ഏറെ നേരം കഴിഞ്ഞ് കാർത്യായനിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിൽ ആണ് മൃതദേഹം കണ്ടെത്തിയത്. കണ്ണപുരം പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.ഭർത്താവ്: കുഞ്ഞിരാമൻ .
മക്കൾ :ശിവൻ, റീന ,കവിത.
Cherukunn


































