* യുവാവിന് ദാരുണാന്ത്യം*
കണ്ണൂർ: പള്ളിക്കുന്നിൽ കെ എസ് ആർ ടി സി ബസും സ്കൂട്ടർ കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. പള്ളിക്കുന്ന് രാധാവിലാസം യുപി സ്‌കൂളിന് സമീപം വടക്കേ ഭഗവതി ക്ഷേത്രത്തിനടുത്ത വെങ്ങര ഹൗസിൽ സജീന്ദ്രൻ - രജിത ദമ്പതികളുടെ മകൻ ഷിജിൽ (23) ആണ് മരിച്ചത്.
ഇന്ന് പുലർച്ചെ 4.45ഓടെ പള്ളിക്കുന്ന് ടിവിഎസ് ഷോറൂമിന് മുന്നിലാണ് അപകടം നടന്നത്.അപകടത്തിൽ രണ്ട് പേർക്ക് സാരമായി പരിക്കേൽക്കുകയും ചെയ്‌തു. ഇവരെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Accident





































