എംഎല്‍എ സ്ഥാനം രാജിവെക്കാനുള്ള നിലപാടിൽ രമേശ് ചെന്നിത്തല

എംഎല്‍എ സ്ഥാനം രാജിവെക്കാനുള്ള നിലപാടിൽ രമേശ് ചെന്നിത്തല
May 15, 2026 11:42 AM | By Sufaija PP

തിരുവനന്തപുരം: മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ നിലപാട് കടുപ്പിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എംഎല്‍എ സ്ഥാനം രാജിവെക്കാനുള്ള നിലപാടിലാണ് അദ്ദേഹം എന്നാണ് വിവരം. ഇന്നലെ ഹൈക്കമാന്‍ഡ് തീരുമാനം അറിയിക്കാന്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിളിച്ചതിന് പിന്നാലെ രാജിസന്നദ്ധത ചെന്നിത്തല അറിയിച്ചിരുന്നു. ഇനിയും അവഗണന സഹിക്കാനാകില്ലെന്ന് രാഹുല്‍ ഗാന്ധിയെ രമേശ് ചെന്നിത്തല അറിയിച്ചിരുന്നു. രാജിക്കത്ത് തയ്യാറാക്കാന്‍ രമേശ് ചെന്നിത്തല ഓഫീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഗുരുവായൂരില്‍ നിന്ന് ഇന്ന് ഒമ്പത് മണിയോടെ തിരുവനന്തപുരത്ത് എത്തുന്ന രമേശ് ചെന്നിത്തല പ്രധാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. തന്നെ പിന്തുണക്കുന്ന നേതാക്കളെ രമേശ് ചെന്നിത്തല തലസ്ഥാനത്തേക്ക് വിളിപ്പിച്ചിട്ടുണ്ട്.

രമേശ് ചെന്നിത്തല രാജിവെക്കാന്‍ ഉറപ്പിച്ചാല്‍ ഹൈക്കമാന്‍ഡ് അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തും. ആഭ്യന്തര വകുപ്പ് അടക്കം കൊടുത്തേക്കുമെന്നാണ് സൂചന. ഒപ്പമുള്ള മൂന്ന് പേരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും രമേശ് ചെന്നിത്തല മുന്നോട്ടുവെയ്ക്കാൻ സാധ്യതയുണ്ട്. ജ്യോതികുമാര്‍ ചാമക്കാല, അന്‍വര്‍ സാദത്ത്, പി ജെ വിനോദ് എന്നിവരെ പരിഗണിക്കാനായിരിക്കും രമേശ് ചെന്നിത്തല പറയാന്‍ സാധ്യത.

വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതോടെ കടുത്ത അതൃപ്തിയിലായിരുന്നു രമേശ് ചെന്നിത്തല. സതീശനാണ് മുഖ്യമന്ത്രിയെന്ന് രാഹുൽ ഗാന്ധി അറിയിച്ചതിന് പിന്നാലെ വീടിന്റെ പിന്നിലെ വഴിയിലൂടെ പുറത്തേക്ക് പോയ രമേശ് ചെന്നിത്തല, കോണ്‍ഗ്രസ് എംഎല്‍എമാരുടെ നിയമസഭാ കക്ഷി യോഗത്തിലും പങ്കെടുത്തിട്ടില്ല. പകരം വി ഡി സതീശന് പിന്തുണ അറിയിച്ച് കത്ത് നല്‍കുകയാണ് ചെയ്തത്. പകരം വി ഡി സതീശന് പിന്തുണ അറിയിച്ച് കത്ത് നല്‍കുകയാണ് ചെയ്തത്. സീനിയോരിറ്റി പരിഗണിക്കാതെ മുഖ്യമന്ത്രിയെ തീരുമാനിച്ചുവെന്നതാണ് രമേശ് ചെന്നിത്തലയുടെ അതൃപ്തിക്ക് കാരണം. പിന്നാലെ ഹരിപ്പാട് വഴി രമേശ് ചെന്നിത്തല ഗുരുവായൂരിലേക്ക് പോകുകയായിരുന്നു. ഗുരുവായൂരിൽ വെച്ച് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് ആശംസകള്‍ നേരുന്നുവെന്നായിരുന്നു ചെന്നിത്തല പറഞ്ഞത്. യുഡിഎഫ് പ്രവര്‍ത്തകര്‍ സതീശനൊപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭയില്‍ ആര് വേണമെന്ന് തീരുമാനിക്കുന്നത് മുഖ്യമന്ത്രിയാണ്. പത്ത് വര്‍ഷത്തെ ഇടത് ദുര്‍ഭരണത്തില്‍ നിന്ന് മോചിപ്പിക്കുതാണ് ജനവിധിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ramesh chennithala

Next TV

Related Stories
മന്ത്രിസഭ ചർച്ചകൾ കേരളത്തിൽ പുരോഗമിക്കുന്നു; കെ.സി വേണുഗോപാൽ കേരളത്തിലേക്ക്

May 15, 2026 04:39 PM

മന്ത്രിസഭ ചർച്ചകൾ കേരളത്തിൽ പുരോഗമിക്കുന്നു; കെ.സി വേണുഗോപാൽ കേരളത്തിലേക്ക്

മന്ത്രിസഭ ചർച്ചകൾ കേരളത്തിൽ പുരോഗമിക്കുന്നു; കെ.സി വേണുഗോപാൽ...

Read More >>
KSRTC സൗജന്യ യാത്ര, വാഗ്ദാനം വൈകുന്നു; സംസ്ഥാനത്ത് മഹിളാ മോർച്ച പ്രതിഷേധം

May 15, 2026 04:35 PM

KSRTC സൗജന്യ യാത്ര, വാഗ്ദാനം വൈകുന്നു; സംസ്ഥാനത്ത് മഹിളാ മോർച്ച പ്രതിഷേധം

KSRTC സൗജന്യ യാത്ര, വാഗ്ദാനം വൈകുന്നു; സംസ്ഥാനത്ത് മഹിളാ മോർച്ച...

Read More >>
ഗുഡ്സ് ഓട്ടോ മറിഞ്ഞ് ഒരാൾ മരിച്ചു, 8 പേർക്ക് പരിക്ക്

May 15, 2026 04:32 PM

ഗുഡ്സ് ഓട്ടോ മറിഞ്ഞ് ഒരാൾ മരിച്ചു, 8 പേർക്ക് പരിക്ക്

മട്ടന്നൂർ മരുതായിൽ ഗുഡ്‌സ് ഓട്ടോ മറിഞ്ഞ് തമിഴ്നാട് സ്വദേശി...

Read More >>
ഇന്ന് അതിശക്ത മഴയ്ക്ക് സാധ്യത: രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 8 ജില്ലകളിൽ യെല്ലോ അലർട്ട്

May 15, 2026 03:34 PM

ഇന്ന് അതിശക്ത മഴയ്ക്ക് സാധ്യത: രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 8 ജില്ലകളിൽ യെല്ലോ അലർട്ട്

ഇന്ന് അതിശക്ത മഴയ്ക്ക് സാധ്യത: രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 8 ജില്ലകളിൽ യെല്ലോ അലർട്ട്...

Read More >>
വളക്കൈയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിന് തീപിടിച്ച് അപകടം, വൻ ദുരന്തം ഒഴിവായത് തലനാരിഴക്ക്

May 15, 2026 01:46 PM

വളക്കൈയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിന് തീപിടിച്ച് അപകടം, വൻ ദുരന്തം ഒഴിവായത് തലനാരിഴക്ക്

വളക്കൈയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിന് തീപിടിച്ച് വൻ അപകടം, വൻ ദുരന്തം ഒഴിവായത്...

Read More >>
Top Stories










News Roundup