ബക്കളത്തും പുന്നക്കുളങ്ങരയിലും തെരുവുനായ ആക്രമണം; 13 പേർക്ക് പരിക്ക്

ബക്കളത്തും പുന്നക്കുളങ്ങരയിലും തെരുവുനായ ആക്രമണം; 13 പേർക്ക് പരിക്ക്
2026-05-25T17:10:00 | By Sufaija PP

തളിപ്പറമ്പ്: ബക്കളം, പുന്നക്കുളങ്ങര പ്രദേശങ്ങളിൽ തെരുവുനായയുടെ ക്രൂരമായ ആക്രമണം. സ്ത്രീകളും പ്രായമായവരും ഉൾപ്പെടെ 13 പേർക്ക് നായയുടെ കടിയേറ്റു. പരിക്കേറ്റ എല്ലാവരെയും പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പലരുടെയും കൈകാലുകളിലും മുഖത്തും നായ കടിച്ചുപറിച്ച നിലയിലാണ്.

​ഞായറാഴ്ചയാണ് പ്രദേശത്തെ ഭീതിയിലാഴ്ത്തി ഒരു തെരുവുനായ തുടർച്ചയായ ആക്രമണമുണ്ടായത്. വഴിനടന്നുപോയവർക്കും വീട്ടുപറമ്പിൽ നിന്നവർക്കുമെല്ലാം കടിയേറ്റു.

​പരിക്കേറ്റവർ:​ബക്കളം സ്വദേശികൾ: കമല (70), സുരേശൻ (65), രോഹിണി (67), ലിജിഷ് (33)​പുന്നക്കുളങ്ങര സ്വദേശികൾ: രാധിക (55), മോഹനൻ (65), അജിത (50)​മറ്റു പ്രദേശങ്ങളിലുള്ളവർ: ജിഷ്ണു (29), യശോദ (75), തങ്കമണി (65), സിന (48), സജിത്ത് (46, മുല്ലക്കൊടി).പലരുടെയും പരിക്ക് അതീവ ഗുരുതരമാണ്. നായയുടെ ആക്രമണത്തിൽ ഭയന്നോടിയവർക്കും പിറകെചാടി കടിച്ചിട്ടുണ്ട് ഇവർക്ക് പരിയാരം ആശുപത്രിയിൽ അടിയന്തര ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്.നഗരസഭാ അധികൃതർ ആശുപത്രി സന്ദർശിച്ചു.

​വിവരമറിഞ്ഞതിനെ തുടർന്ന് ആന്തൂർ മുൻസിപ്പാലിറ്റി ചെയർപേഴ്സൺ പി.കെ. ശ്യാമള (സതീദേവി), വൈസ് ചെയർമാൻ കെ.പി. വിനോദ് എന്നിവർ പരിയാരം മെഡിക്കൽ കോളേജിൽ എത്തി പരിക്കേറ്റവരെ സന്ദർശിച്ചു.​പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്നും ഇതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Content Highlight: stray dog attack

Next TV

Related Stories
ഓഡിറ്റോറിയത്തിൽ നിന്ന് ഇരുമ്പ് ഗേറ്റും ചെസ്റ്റും കവർന്ന പ്രതികൾ പിടിയിൽ

Jul 12, 2026 12:39 PM

ഓഡിറ്റോറിയത്തിൽ നിന്ന് ഇരുമ്പ് ഗേറ്റും ചെസ്റ്റും കവർന്ന പ്രതികൾ പിടിയിൽ

ഓഡിറ്റോറിയത്തിൽ നിന്ന് ഇരുമ്പ് ഗേറ്റും ചെസ്റ്റും കവർന്ന പ്രതികൾ പിടിയിൽ...

Read More >>
ചെറുതാഴത്ത് സ്‌കൂട്ടറില്‍ കാട്ടുപന്നിയിടിച്ച് തെറിച്ചു വീണ് പരിക്കേറ്റ് ചികില്‍സയിലായിരുന്ന മധ്യവയസ്‌ക്കന്‍ മരിച്ചു

Jul 12, 2026 12:25 PM

ചെറുതാഴത്ത് സ്‌കൂട്ടറില്‍ കാട്ടുപന്നിയിടിച്ച് തെറിച്ചു വീണ് പരിക്കേറ്റ് ചികില്‍സയിലായിരുന്ന മധ്യവയസ്‌ക്കന്‍ മരിച്ചു

ചെറുതാഴത്ത് സ്‌കൂട്ടറില്‍ കാട്ടുപന്നിയിടിച്ച് തെറിച്ചു വീണ് പരിക്കേറ്റ് ചികില്‍സയിലായിരുന്ന മധ്യവയസ്‌ക്കന്‍...

Read More >>
നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിലായി

Jul 12, 2026 10:08 AM

നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിലായി

നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ്...

Read More >>
പയ്യന്നൂരിലെ ഒന്നരവയസുകാരന്റെ മരണം : അനസ്തീഷ്യ നൽകേണ്ട സാഹചര്യം ഇല്ലായിരുന്നുവെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; മൂന്ന് ഡോക്ടർമാരെ ചോദ്യം ചെയ്യും

Jul 12, 2026 09:50 AM

പയ്യന്നൂരിലെ ഒന്നരവയസുകാരന്റെ മരണം : അനസ്തീഷ്യ നൽകേണ്ട സാഹചര്യം ഇല്ലായിരുന്നുവെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; മൂന്ന് ഡോക്ടർമാരെ ചോദ്യം ചെയ്യും

പയ്യന്നൂരിലെ ഒന്നരവയസുകാരന്റെ മരണം : അനസ്തീഷ്യ നൽകേണ്ട സാഹചര്യം ഇല്ലായിരുന്നുവെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; മൂന്ന് ഡോക്ടർമാരെ ചോദ്യം...

Read More >>
'ഉമ്മാ, ഭക്ഷണം കരുതിവെക്കണേ'; അവസാന ഫോൺകോളിന് പിന്നാലെ ദുരന്തം; ചാലോട് കാറപകടത്തിൽ ചികിത്സയിലായിരുന്ന അഞ്ചാമത്തെയാളും മരണത്തിന് കീഴടങ്ങി

Jul 12, 2026 09:44 AM

'ഉമ്മാ, ഭക്ഷണം കരുതിവെക്കണേ'; അവസാന ഫോൺകോളിന് പിന്നാലെ ദുരന്തം; ചാലോട് കാറപകടത്തിൽ ചികിത്സയിലായിരുന്ന അഞ്ചാമത്തെയാളും മരണത്തിന് കീഴടങ്ങി

'ഉമ്മാ, ഭക്ഷണം കരുതിവെക്കണേ'; അവസാന ഫോൺകോളിന് പിന്നാലെ ദുരന്തം; ചാലോട് കാറപകടത്തിൽ ചികിത്സയിലായിരുന്ന അഞ്ചാമത്തെയാളും മരണത്തിന്...

Read More >>
Top Stories

Entertainment News