മാസപ്പടി കേസ്: അന്വേഷണം തുടരും; സിഎംആർഎൽ അപ്പീൽ തള്ളി

മാസപ്പടി കേസ്: അന്വേഷണം തുടരും; സിഎംആർഎൽ അപ്പീൽ തള്ളി
2026-06-05T11:27:00 | By Sufaija PP

കൊച്ചി: മാസപ്പടി കേസിൽ ഇഡി അന്വേഷണം തുടരും. സിഎംആർഎൽ അപ്പീൽ തള്ളി. സുപ്രീംകോടതിയിൽ അപ്പീൽ പോകാൻ രണ്ട് ആഴ്ചത്തേക്ക് ഈ ഉത്തരവ് തടയണമെന്ന സിഎംആർഎൽ അഭിഭാഷകൻ്റെ ആവശ്യവും തള്ളി. ഇസിഐആർ രജിസ്റ്റർ ചെയ്യാതെ ഇഡിക്ക് അന്വേഷണം നടത്താൻ കഴിയില്ല എന്ന സിഎംആർഎല്ലിൻ്റെ വാദം ശരിയല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

നേരത്തെ സിം​ഗിൾ ബെഞ്ചിലും സമാനമായ ഒരു ഇടപെടലിന് സിഎംആർഎൽ ശ്രമിച്ചിരുന്നു. അന്വേഷണം തുടരാമെന്ന് സിംഗിൾബെഞ്ച് ഉത്തരവിട്ടതിന് തൊട്ടുപിന്നാലെ സിഎംആർഎൽ അഭിഭാഷകർ കോടതിയിൽ അവകാശപ്പെട്ടത് തങ്ങൾക്ക് മേൽക്കോടതിയിൽ അപ്പീൽ പോകണമെന്നും ഇത് തടയണമെന്നുമായിരുന്നു. പക്ഷേ അങ്ങനെ ഒരു ആവശ്യം കോടതി അംഗീകരിച്ചിരുന്നില്ല. ഇഡിക്ക് റെയ്ഡ് തുടരാമെന്ന് പറയുകയായിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവിൻ്റെ വീട്ടിലുൾപ്പടെ 12 ഇടങ്ങളിൽ ഇഡി പരിശോധന നടത്തിയത്.

ഇഡി അന്വേഷണം തടയണമെന്നാവശ്യപ്പെട്ടുള്ള സിഎംആർഎല്ലിൻ്റെ ഹർജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്. കമ്പനി എംഡി ശശിധരൻ കർത്തയും അഞ്ച് ഉദ്യോഗസ്ഥരും ആണ് കോടതിയെ സമീപിച്ചത്. കേന്ദ്ര ഏജൻസി അന്വേഷണം മൗലിക അവകാശങ്ങളുടെ ലംഘനമെന്ന് സിഎംആർഎൽ ഹർജിയിൽ പറയുന്നു.

Content Highlight: CMRL appeal

Next TV

Related Stories
ഓഡിറ്റോറിയത്തിൽ നിന്ന് ഇരുമ്പ് ഗേറ്റും ചെസ്റ്റും കവർന്ന പ്രതികൾ പിടിയിൽ

Jul 12, 2026 12:39 PM

ഓഡിറ്റോറിയത്തിൽ നിന്ന് ഇരുമ്പ് ഗേറ്റും ചെസ്റ്റും കവർന്ന പ്രതികൾ പിടിയിൽ

ഓഡിറ്റോറിയത്തിൽ നിന്ന് ഇരുമ്പ് ഗേറ്റും ചെസ്റ്റും കവർന്ന പ്രതികൾ പിടിയിൽ...

Read More >>
ചെറുതാഴത്ത് സ്‌കൂട്ടറില്‍ കാട്ടുപന്നിയിടിച്ച് തെറിച്ചു വീണ് പരിക്കേറ്റ് ചികില്‍സയിലായിരുന്ന മധ്യവയസ്‌ക്കന്‍ മരിച്ചു

Jul 12, 2026 12:25 PM

ചെറുതാഴത്ത് സ്‌കൂട്ടറില്‍ കാട്ടുപന്നിയിടിച്ച് തെറിച്ചു വീണ് പരിക്കേറ്റ് ചികില്‍സയിലായിരുന്ന മധ്യവയസ്‌ക്കന്‍ മരിച്ചു

ചെറുതാഴത്ത് സ്‌കൂട്ടറില്‍ കാട്ടുപന്നിയിടിച്ച് തെറിച്ചു വീണ് പരിക്കേറ്റ് ചികില്‍സയിലായിരുന്ന മധ്യവയസ്‌ക്കന്‍...

Read More >>
നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിലായി

Jul 12, 2026 10:08 AM

നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിലായി

നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ്...

Read More >>
പയ്യന്നൂരിലെ ഒന്നരവയസുകാരന്റെ മരണം : അനസ്തീഷ്യ നൽകേണ്ട സാഹചര്യം ഇല്ലായിരുന്നുവെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; മൂന്ന് ഡോക്ടർമാരെ ചോദ്യം ചെയ്യും

Jul 12, 2026 09:50 AM

പയ്യന്നൂരിലെ ഒന്നരവയസുകാരന്റെ മരണം : അനസ്തീഷ്യ നൽകേണ്ട സാഹചര്യം ഇല്ലായിരുന്നുവെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; മൂന്ന് ഡോക്ടർമാരെ ചോദ്യം ചെയ്യും

പയ്യന്നൂരിലെ ഒന്നരവയസുകാരന്റെ മരണം : അനസ്തീഷ്യ നൽകേണ്ട സാഹചര്യം ഇല്ലായിരുന്നുവെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; മൂന്ന് ഡോക്ടർമാരെ ചോദ്യം...

Read More >>
'ഉമ്മാ, ഭക്ഷണം കരുതിവെക്കണേ'; അവസാന ഫോൺകോളിന് പിന്നാലെ ദുരന്തം; ചാലോട് കാറപകടത്തിൽ ചികിത്സയിലായിരുന്ന അഞ്ചാമത്തെയാളും മരണത്തിന് കീഴടങ്ങി

Jul 12, 2026 09:44 AM

'ഉമ്മാ, ഭക്ഷണം കരുതിവെക്കണേ'; അവസാന ഫോൺകോളിന് പിന്നാലെ ദുരന്തം; ചാലോട് കാറപകടത്തിൽ ചികിത്സയിലായിരുന്ന അഞ്ചാമത്തെയാളും മരണത്തിന് കീഴടങ്ങി

'ഉമ്മാ, ഭക്ഷണം കരുതിവെക്കണേ'; അവസാന ഫോൺകോളിന് പിന്നാലെ ദുരന്തം; ചാലോട് കാറപകടത്തിൽ ചികിത്സയിലായിരുന്ന അഞ്ചാമത്തെയാളും മരണത്തിന്...

Read More >>
Top Stories

News Roundup

Entertainment News