കൊലക്കേസ് പ്രതിയായ യുവാവ് മാരകായുധവുമായെത്തി അയൽവാസിയുടെ വീടും മുറ്റത്ത് നിർത്തിയിട്ട കാറും അടിച്ചു തകർത്തു

കൊലക്കേസ് പ്രതിയായ യുവാവ് മാരകായുധവുമായെത്തി അയൽവാസിയുടെ വീടും മുറ്റത്ത് നിർത്തിയിട്ട കാറും അടിച്ചു തകർത്തു
Jun 10, 2026 04:03 PM | By Sufaija PP

പഴയങ്ങാടി: കൊലക്കേസ് പ്രതിയായ യുവാവ് മാരകായുധവുമായെത്തി അയൽവാസിയുടെ വീടും മുറ്റത്ത് നിർത്തിയിട്ട കാറും അടിച്ചു തകർത്തു.

മാടായിവെങ്ങര ഹിന്ദു എൽ പി.സ്ക്കൂളിന് സമീപത്തെ മുങ്ങത്ത് ഹൗസിൽ വേണുഗോപാലിന്റെ വീടിനും കാറിനും നേരെയാണ് അക്രമം നടന്നത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം.സമീപവാസിയും സഹോദരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുമായ വിനോദ് കുമാർ (39) ആണ് അക്രമം നടത്തിയത്. വീടിൻ്റെ മുഴുവൻ ജനൽ ഗ്ലാസുകളും അടിച്ചു തകർത്ത നിലയിലാണ് മുറ്റത്ത് നിർത്തിയിട്ട കാറിൻ്റെ മുൻവശത്തെ ഗ്ലാസും അടിച്ചു തകർത്ത പ്രതി കുടിവെള്ള ടാങ്കും മുറ്റത്തുണ്ടായിരുന്ന വീട്ടു ഉപകരണങ്ങളും തകർത്തു.

കിടപ്പ്മുറിയിലെ ജനൽ ഗ്ലാസുകൾ തകർക്കുന്ന ശബ്‌ദം കേട്ടാണ് കുടുംബം ഞെട്ടിയുണർന്നത്. വെളിച്ചം തെളിച്ചതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ഏഴ് ലക്ഷം രൂപയുടെ നഷ്‌ടം കണക്കാക്കുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയപോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.

Content Highlight: Crime

Next TV

Related Stories
കണ്ണൂർ വിമാനത്തിന് ബോംബ് ഭീഷണി; വിമാനം ഐസൊലേഷൻ റൺവേയിൽ, യാത്രക്കാരെ പുറത്തിറക്കി

Jun 10, 2026 10:05 PM

കണ്ണൂർ വിമാനത്തിന് ബോംബ് ഭീഷണി; വിമാനം ഐസൊലേഷൻ റൺവേയിൽ, യാത്രക്കാരെ പുറത്തിറക്കി

കണ്ണൂർ വിമാനത്തിന് ബോംബ് ഭീഷണി; വിമാനം ഐസൊലേഷൻ റൺവേയിൽ, യാത്രക്കാരെ...

Read More >>
കോഴിക്കോട് നിപ വൈറസ് ബാധ; പിസിആര്‍ ടെസ്റ്റില്‍ രോഗം സ്ഥിരീകരിച്ചു, സമ്പര്‍ക്ക പട്ടികയില്‍ നിരവധി പേർ

Jun 10, 2026 10:02 PM

കോഴിക്കോട് നിപ വൈറസ് ബാധ; പിസിആര്‍ ടെസ്റ്റില്‍ രോഗം സ്ഥിരീകരിച്ചു, സമ്പര്‍ക്ക പട്ടികയില്‍ നിരവധി പേർ

കോഴിക്കോട് നിപ വൈറസ് ബാധ; പിസിആര്‍ ടെസ്റ്റില്‍ രോഗം സ്ഥിരീകരിച്ചു...... സമ്പര്‍ക്ക പട്ടികയില്‍ നിരവധി...

Read More >>
മുട്ടിലിഴഞ്ഞ് നടുറോഡിലെത്തിയ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു

Jun 10, 2026 09:21 PM

മുട്ടിലിഴഞ്ഞ് നടുറോഡിലെത്തിയ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു

മുട്ടിലിഴഞ്ഞ് നടുറോഡിലെത്തിയ കുഞ്ഞ് അത്ഭുതകരമായി...

Read More >>
ഷുഹൈബ് വധക്കേസില്‍ വിചാരണ നടപടികള്‍ക്ക് അടുത്ത തിങ്കളാഴ്ച വരെ ഹൈക്കോടതിയുടെ സ്റ്റേ

Jun 10, 2026 07:21 PM

ഷുഹൈബ് വധക്കേസില്‍ വിചാരണ നടപടികള്‍ക്ക് അടുത്ത തിങ്കളാഴ്ച വരെ ഹൈക്കോടതിയുടെ സ്റ്റേ

ഷുഹൈബ് വധക്കേസില്‍ വിചാരണ നടപടികള്‍ക്ക് ഹൈക്കോടതിയുടെ...

Read More >>
കണ്ണപുരം - ഇരിണാവ് റോഡിന് സമീപം അനധികൃതമായി കൊണ്ടുപോവുകയായിരുന്ന 24 കുറ്റി ഗ്യാസ് സിലിണ്ടറുകൾ പിടികൂടി

Jun 10, 2026 07:19 PM

കണ്ണപുരം - ഇരിണാവ് റോഡിന് സമീപം അനധികൃതമായി കൊണ്ടുപോവുകയായിരുന്ന 24 കുറ്റി ഗ്യാസ് സിലിണ്ടറുകൾ പിടികൂടി

കണ്ണപുരം - ഇരിണാവ് റോഡിന് സമീപം അനധികൃതമായി കൊണ്ടുപോവുകയായിരുന്ന 24 കുറ്റി ഗ്യാസ് സിലിണ്ടറുകൾ...

Read More >>
മത്സ്യവിൽപനക്കാരനായ വയോധികനെ തീപ്പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി

Jun 10, 2026 06:04 PM

മത്സ്യവിൽപനക്കാരനായ വയോധികനെ തീപ്പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി

മത്സ്യവിൽപനക്കാരനായ വയോധികനെ തീപ്പൊള്ളലേറ്റ് മരിച്ചനിലയിൽ...

Read More >>
Top Stories

News Roundup

Entertainment News