പരിയാരം മെഡിക്കൽ കോളേജ് ആംബുലൻസ് സ്റ്റാൻഡിൽ വീണ്ടും സംഘർഷം; മൂന്ന് പേർക്ക് പരിക്ക്, കാഷ്വാലിറ്റിയിൽ കയറി ഭീഷണിപ്പെടുത്തിയ 2 പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു

പരിയാരം മെഡിക്കൽ കോളേജ് ആംബുലൻസ് സ്റ്റാൻഡിൽ വീണ്ടും സംഘർഷം; മൂന്ന് പേർക്ക് പരിക്ക്, കാഷ്വാലിറ്റിയിൽ കയറി ഭീഷണിപ്പെടുത്തിയ 2 പേരെ  പോലീസ് കസ്റ്റഡിയിൽ എടുത്തു
Jun 17, 2026 09:21 AM | By Sufaija PP

പരിയാരം: കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളേജ് ആംബുലൻസ് സ്റ്റാൻഡിൽ ഡ്രൈവർമാർ തമ്മിൽ വീണ്ടും സംഘർഷം. തുടർച്ചയായ ദിവസങ്ങളിലുണ്ടായ അക്രമ സംഭവങ്ങളിൽ മൂന്ന് ആംബുലൻസ് ഡ്രൈവർമാർക്ക് പരിക്കേറ്റു. ഇന്നലെയും ഈ മേഖലയിൽ

രാത്രിയിൽ ആംബുലൻസ്കാർ കൊണ്ടുവന്ന ആംബുലൻസിനെ ക്രാസ് ഇട്ടുകൊണ്ട് ഡ്രൈവറെ അടിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്തിട്ടുണ്ട്.ഇതുമായി ബന്ധപ്പെട്ട് പരിയാരം പോലീസിൽ പരാതിയും ഉണ്ട്.

​അതിനിടെ, സംഘർഷത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളേജ് കാഷ്വാലിറ്റിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന ആംബുലൻസ് ഡ്രൈവറെ, ആശുപത്രിക്ക് അകത്തുകയറി ഭീഷണിപ്പെടുത്തിയ സംഭവവും ഉണ്ടായി. രോഗികളും ജീവനക്കാരും നോക്കിനിൽക്കെ കാഷ്വാലിറ്റിയിൽ അതിക്രമിച്ചു കയറി ഭീഷണി മുഴക്കിയ വ്യക്തിയെ പോലീസ് ഉടനടി കസ്റ്റഡിയിൽ എടുത്തു.

​സ്ഥിതിഗതികൾ വഷളായതിനെ തുടർന്ന് പരിയാരം സി.ഐയുടെ നേരിട്ടുള്ള നേതൃത്വത്തിൽ വൻ പോലീസ് സംഘം മെഡിക്കൽ കോളേജ് പരിസരത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ആംബുലൻസ് സർവീസുകളുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് സംഘർഷത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ആശുപത്രിയുടെ പ്രവർത്തനങ്ങളെയും രോഗികളുടെ സുരക്ഷയെയും ബാധിക്കുന്ന രീതിയിൽ നിരന്തരം ഉണ്ടാകുന്ന ഇത്തരം അക്രമങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും, മെഡിക്കൽ കോളേജ് പരിസരത്ത് സുരക്ഷ ശക്തമാക്കിയതായും പോലീസ് അറിയിച്ചു.

Content Highlight: Another clash at Pariyaram Medical College ambulance stand

Next TV

Related Stories
സീതി വേൾഡ് കപ്പ് സംഘടിപ്പിച്ചു

Jun 17, 2026 09:15 PM

സീതി വേൾഡ് കപ്പ് സംഘടിപ്പിച്ചു

സീതി വേൾഡ് കപ്പ്...

Read More >>
തളിപ്പറമ്പിൽ വഖഫ് ബോർഡ് ഉമ്മീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത 400 ഏക്കർ ഭൂമി അവകാശികൾക്ക് തിരിച്ചു നൽകുക, അഡ്വ. എസ് സുരേഷ്

Jun 17, 2026 09:11 PM

തളിപ്പറമ്പിൽ വഖഫ് ബോർഡ് ഉമ്മീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത 400 ഏക്കർ ഭൂമി അവകാശികൾക്ക് തിരിച്ചു നൽകുക, അഡ്വ. എസ് സുരേഷ്

തളിപ്പറമ്പിൽ വഖഫ് ബോർഡ് ഉമ്മീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത 400 ഏക്കർ ഭൂമി അവകാശികൾക്ക് തിരിച്ചു നൽകുക, അഡ്വ. എസ്...

Read More >>
ഇന്‍ഡിഗോ വിമാനത്തിലെ മര്‍ദ്ദന പരാതി; ഇ പി ജയരാജനെതിരെ എസ്ഐടി അന്വേഷണം

Jun 17, 2026 04:52 PM

ഇന്‍ഡിഗോ വിമാനത്തിലെ മര്‍ദ്ദന പരാതി; ഇ പി ജയരാജനെതിരെ എസ്ഐടി അന്വേഷണം

ഇന്‍ഡിഗോ വിമാനത്തിലെ മര്‍ദ്ദന പരാതി; ഇ പി ജയരാജനെതിരെ എസ്ഐടി...

Read More >>
പിഎം ശ്രീയില്‍ തുടരാന്‍ കേരളം. കരാര്‍ വ്യവസ്ഥയില്‍ ഇളവ് തേടുമെന്ന് മുഖ്യമന്ത്രി

Jun 17, 2026 04:43 PM

പിഎം ശ്രീയില്‍ തുടരാന്‍ കേരളം. കരാര്‍ വ്യവസ്ഥയില്‍ ഇളവ് തേടുമെന്ന് മുഖ്യമന്ത്രി

പിഎം ശ്രീയില്‍ തുടരാന്‍ കേരളം. കരാര്‍ വ്യവസ്ഥയില്‍ ഇളവ് തേടുമെന്ന്...

Read More >>
തണ്ടപ്പുറം അംഗൻവാടി വർക്കർ എം.പി.രൂപക്ക് യാത്രയയപ്പ് നൽകി

Jun 17, 2026 03:28 PM

തണ്ടപ്പുറം അംഗൻവാടി വർക്കർ എം.പി.രൂപക്ക് യാത്രയയപ്പ് നൽകി

തണ്ടപ്പുറം അംഗൻവാടി വർക്കർ എം.പി.രൂപക്ക് യാത്രയയപ്പ്...

Read More >>
Top Stories

News Roundup

Entertainment News