തളിപ്പറമ്പിൽ വഖഫ് ബോർഡ് ഉമ്മീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത 400 ഏക്കർ ഭൂമി അവകാശികൾക്ക് തിരിച്ചു നൽകുക, അഡ്വ. എസ് സുരേഷ്

തളിപ്പറമ്പിൽ വഖഫ് ബോർഡ് ഉമ്മീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത 400 ഏക്കർ ഭൂമി അവകാശികൾക്ക് തിരിച്ചു നൽകുക, അഡ്വ. എസ് സുരേഷ്
Jun 17, 2026 09:11 PM | By Sufaija PP

തളിപ്പറമ്പ്: തളിപ്പറമ്പിലെ വഖഫ് ബോർഡ് നീക്കത്തിനെതിരെ ബിജെപി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ സംഘടിപ്പിച്ച പരിപാടി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ് സുരേഷ് ഉദ്ഘാടനം ചെയ്തു. വഖഫ് നിയമത്തിന്റെ മറവിൽ പാവപ്പെട്ടവരുടെ ഭൂമി ഉമ്മീദ് പോർട്ടലിൽ രെജിസ്റ്റർ ചെയ്ത് തട്ടിയെടുക്കാൻ വഖഫ് ബോർഡ്‌ ശ്രമിക്കുകയാണ്, ഏതു ഭൂമി ഏറ്റെടുക്കണമെന്ന് അന്തിമ തീരുമാനം എടുക്കേണ്ടത് ഏതെങ്കിലും മുത്തവല്ലി അല്ല കളക്ടർ ആയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

തളിപ്പറമ്പിൽ വഖഫ് ബോർഡ് ഉമ്മീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത 400 ഏക്കർ ഭൂമി അവകാശികൾക്ക് തിരിച്ചു നൽകണമെന്നും പാവപ്പെട്ടവരെ അന്യാധീനപ്പെടുത്തുന്ന കാടൻ സംസ്ക്കാരം വെച്ച് പൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.വഖഫ് ബോർഡ് ചെയർമാനായ കെ എസ് ഹംസയും എ എ റഹീമും ചേർന്നാണ് തളിപ്പറമ്പിലെ 400 ഏക്കർ ഭൂമിയി ഭൂമി ഉമ്മീദ് പോർട്ടലിൽ എന്റർ ചെയ്തത്. ഇവർ നേതൃത്വം നൽകുന്ന കേരളത്തിലെ വക്കഫ് ബോർഡ് പിരിച്ചു വിടണമെന്നാണ് കേരള മുഖ്യമന്ത്രി വി ഡി സതീശനോട് പറയാനുള്ളത്, ഇന്ത്യയിൽ നരേന്ദ്രമോദി നടപ്പാക്കുന്ന നിയമത്തിനനുസൃതമായിട്ടുള്ള വഖഫ് ബോർഡ്‌ മാറണം,കേരളത്തിൽ വഖഫ് ബോർഡിന്റെ മറവിൽ സാധാരണക്കാരന്റെ മണ്ണും അവകാശവും കവരുകയാണ്. ഏതു ഭൂമി ഏറ്റെടുക്കണമെന്ന് അന്തിമ തീരുമാനം എടുക്കേണ്ടത് ഏതെങ്കിലും ഒരു മുത്തവല്ലി അല്ല കലക്ടർ ആയിരിക്കണം, അതാണ് ഒരു ജനാധിപത്യ സംവിധാനത്തിന്റെ നിയമം, തളിപ്പറമ്പിലെ പാവപ്പെട്ടവരുടെ ഭൂമി അവകാശികൾക്ക് തിരിച്ചു നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlight: Adv. S Suresh

Next TV

Related Stories
സീതി വേൾഡ് കപ്പ് സംഘടിപ്പിച്ചു

Jun 17, 2026 09:15 PM

സീതി വേൾഡ് കപ്പ് സംഘടിപ്പിച്ചു

സീതി വേൾഡ് കപ്പ്...

Read More >>
ഇന്‍ഡിഗോ വിമാനത്തിലെ മര്‍ദ്ദന പരാതി; ഇ പി ജയരാജനെതിരെ എസ്ഐടി അന്വേഷണം

Jun 17, 2026 04:52 PM

ഇന്‍ഡിഗോ വിമാനത്തിലെ മര്‍ദ്ദന പരാതി; ഇ പി ജയരാജനെതിരെ എസ്ഐടി അന്വേഷണം

ഇന്‍ഡിഗോ വിമാനത്തിലെ മര്‍ദ്ദന പരാതി; ഇ പി ജയരാജനെതിരെ എസ്ഐടി...

Read More >>
പിഎം ശ്രീയില്‍ തുടരാന്‍ കേരളം. കരാര്‍ വ്യവസ്ഥയില്‍ ഇളവ് തേടുമെന്ന് മുഖ്യമന്ത്രി

Jun 17, 2026 04:43 PM

പിഎം ശ്രീയില്‍ തുടരാന്‍ കേരളം. കരാര്‍ വ്യവസ്ഥയില്‍ ഇളവ് തേടുമെന്ന് മുഖ്യമന്ത്രി

പിഎം ശ്രീയില്‍ തുടരാന്‍ കേരളം. കരാര്‍ വ്യവസ്ഥയില്‍ ഇളവ് തേടുമെന്ന്...

Read More >>
തണ്ടപ്പുറം അംഗൻവാടി വർക്കർ എം.പി.രൂപക്ക് യാത്രയയപ്പ് നൽകി

Jun 17, 2026 03:28 PM

തണ്ടപ്പുറം അംഗൻവാടി വർക്കർ എം.പി.രൂപക്ക് യാത്രയയപ്പ് നൽകി

തണ്ടപ്പുറം അംഗൻവാടി വർക്കർ എം.പി.രൂപക്ക് യാത്രയയപ്പ്...

Read More >>
മാസപ്പടിക്കേസ്: വീണ ടി ഇഡിക്ക് മുന്നിൽ ഹാജരായി

Jun 17, 2026 11:47 AM

മാസപ്പടിക്കേസ്: വീണ ടി ഇഡിക്ക് മുന്നിൽ ഹാജരായി

മാസപ്പടിക്കേസ്: വീണ ടി ഇഡിക്ക് മുന്നിൽ...

Read More >>
Top Stories










News Roundup






Entertainment News