തളിപ്പറമ്പ്: ബാറിൽ വെച്ച് സുഹൃത്തുക്കളോടൊപ്പം മദ്യപിക്കുകയായിരുന്ന യുവാവിന് മർദ്ദനം: അഞ്ച് പേർക്കെതിരെ കേസ്.പൂക്കോത്ത് തെരു കാരിയാടൻ ഹൌസിൽ ശ്രീജിത്തി(45)ന്റെ പരാതിയിൽ റിഷി, റാഷിദ്, ഫർഷി,സജീർ, മനാഫ് എനിവർക്കെതിരെയാണ് തളിപ്പറമ്പ് പൊലീസ് കേസെടുത്തത്.
ഇക്കഴിഞ്ഞ 14ന് തളിപ്പറമ്പ് സാമ്രാട്ട് ബാറിൽ വെച്ചായിരുന്നു സംഭവം. സുഹൃത്തുക്കളോടൊപ്പം മദ്യപിക്കുകയായിരുന്ന ശ്രീജിത്തിനെ അഞ്ചു പേരും ചേർന്ന് ജഗ്, സോഡാ കുപ്പി,ബിയർ കുപ്പി എന്നിവ കൊണ്ട് അടിച്ചും എറിഞ്ഞും കുത്തിയും പരിക്കേൽപ്പിക്കുകയും പൊട്ടിയ കുപ്പി കൊണ്ട് കഴുത്തിൽ കുത്താൻ ശ്രമിക്കുകയുമായിരുന്നു.സംഭവത്തിന് കാരണം 4 മാസം മുമ്പ് ശ്രീജിത്തും ഒന്നാം പ്രതിയായ റിഷിയും മൊട്ടമ്മൽ ബാറിൽ വെച്ചുണ്ടായ അടിപിടിയെ തുടർന്നുള്ള വൈരാഗ്യമാണെന്നും പരാതിയിൽ പറയുന്നു.
Content Highlight: Case against five persons



































