ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്നും പണം വാങ്ങി വഞ്ചിച്ച പിടികിട്ടാപ്പുള്ളി പിടിയിൽ

ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്നും പണം വാങ്ങി വഞ്ചിച്ച പിടികിട്ടാപ്പുള്ളി പിടിയിൽ
Jun 25, 2026 12:09 PM | By Sufaija PP

കണ്ണൂര്‍: ഇന്ത്യന്‍ റെയില്‍വേ, ഇന്ത്യന്‍ ആര്‍മി എന്നിവിടങ്ങളിലും വിദേശത്തും ജോലി വാഗ്ദാനം ചെയ്ത് നിരവധിപേരില്‍ നിന്നും പണം വാങ്ങി വഞ്ചന നടത്തിയകേസുകളില്‍ പ്രതിയായതിന് ശേഷം കോടതിയില്‍ ഹാജരാകാതെ കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച പ്രതിയെ കണ്ണൂര്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.

കേരളത്തിലും കര്‍ണാടകത്തിലും നിരവധി കേസുകളില്‍ പ്രതിയായി മുങ്ങി നടക്കുകയായിരുന്ന കൊട്ടാരക്കര വാളകം അണ്ടൂരിലെ പൂവത്തുങ്കല്‍ വീട്ടില്‍ എസ്.സന്തോഷ്‌കുമാര്‍(56)നെയാണ് കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്പി.ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പി.പി.പ്രമോദ്, പി.ഷിനോജ്, കെ.ബിജു എന്നിവരടങ്ങുന്ന സംഘം എറണാകുളം കാക്കനാട് വെച്ച് അറസ്റ്റ് ചെയ്തത്.

പ്രതിക്കെതിരെ കണ്ണൂര്‍ ക്രൈംബ്രാഞ്ച്, കാട്ടാക്കട, കനകക്കുന്ന്, പന്തളം, അടൂര്‍, ഏനാത്ത്, പുളികീഴ്, ഹരിപ്പാട്,കര്‍ണാടകയിലെ മംഗലാപുരം ഈസ്റ്റ് എന്നീ പോലീസ് സ്റ്റേഷനുകളിലായി 11 കേസുകള്‍ നിലവിലുണ്ട്.ഇന്ത്യയിലും വിദേശത്തും സര്‍ക്കാര്‍-സ്വകാര്യ മേഖലകളില്‍ ജോലിയും വിസയും വാഗ്ദാനം ചെയ്താണ് പ്രതി ആളുകളില്‍ നിന്നും പണം തട്ടിയിരുന്നത്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു.

Content Highlight: arrest

Next TV

Related Stories
വീട്ടുമുറ്റത്ത് പരിക്കുപറ്റിയ നിലയിൽ കണ്ടെത്തിയ ഉടുമ്പിന്റെ കാൽ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

Jun 25, 2026 09:42 PM

വീട്ടുമുറ്റത്ത് പരിക്കുപറ്റിയ നിലയിൽ കണ്ടെത്തിയ ഉടുമ്പിന്റെ കാൽ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

വീട്ടുമുറ്റത്ത് പരിക്കുപറ്റിയ നിലയിൽ കണ്ടെത്തിയ ഉടുമ്പിന്റെ കാൽ ശസ്ത്രക്രിയയിലൂടെ നീക്കം...

Read More >>
600 കോടിയുടെ മദ്യനികുതി ഇളവ്: മുഖ്യമന്ത്രിയുടേത് അഴിമതിയും ജനങ്ങളോടുള്ള വെല്ലുവിളിയുമെന്ന് സി.പി.ഐ (എം)

Jun 25, 2026 09:00 PM

600 കോടിയുടെ മദ്യനികുതി ഇളവ്: മുഖ്യമന്ത്രിയുടേത് അഴിമതിയും ജനങ്ങളോടുള്ള വെല്ലുവിളിയുമെന്ന് സി.പി.ഐ (എം)

600 കോടിയുടെ മദ്യനികുതി ഇളവ്: മുഖ്യമന്ത്രിയുടേത് അഴിമതിയും ജനങ്ങളോടുള്ള വെല്ലുവിളിയുമെന്ന് സി.പി.ഐ...

Read More >>
തൊഴിൽ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിൽ ആരോപണ വിധേയനായ കണ്ണൂരിലെ കോൺഗ്രസ് നേതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

Jun 25, 2026 04:38 PM

തൊഴിൽ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിൽ ആരോപണ വിധേയനായ കണ്ണൂരിലെ കോൺഗ്രസ് നേതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

തൊഴിൽ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിൽ ആരോപണ വിധേയനായ കോൺഗ്രസ് നേതാവ് ആത്മഹത്യയ്ക്ക്...

Read More >>
മറക്കല്ലേ....പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജൂണ്‍ 28ന്, തുള്ളിമരുന്ന് നല്‍കുക 19,80,224 കുട്ടികള്‍ക്ക്

Jun 25, 2026 04:28 PM

മറക്കല്ലേ....പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജൂണ്‍ 28ന്, തുള്ളിമരുന്ന് നല്‍കുക 19,80,224 കുട്ടികള്‍ക്ക്

മറക്കല്ലേ....പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജൂണ്‍ 28ന്, തുള്ളിമരുന്ന് നല്‍കുക 19,80,224...

Read More >>
സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തമാകുന്നു: കണ്ണൂർ ഉൾപ്പെടെ രണ്ട് ജില്ലകളിൽ ജൂൺ 29ന് ഓറഞ്ച് അലർട്ട്

Jun 25, 2026 03:51 PM

സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തമാകുന്നു: കണ്ണൂർ ഉൾപ്പെടെ രണ്ട് ജില്ലകളിൽ ജൂൺ 29ന് ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തമാകുന്നു: കണ്ണൂർ ഉൾപ്പെടെ രണ്ട് ജില്ലകളിൽ ജൂൺ 29ന് ഓറഞ്ച് അലർട്ട്...

Read More >>
വാണിജ്യ എല്‍പിജി വിതരണത്തിനുള്ള നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രസര്‍ക്കാര്‍, യുദ്ധത്തിന് മുമ്പുള്ള സ്ഥിതിയിലെത്തിക്കാൻ നിർദേശം

Jun 25, 2026 03:44 PM

വാണിജ്യ എല്‍പിജി വിതരണത്തിനുള്ള നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രസര്‍ക്കാര്‍, യുദ്ധത്തിന് മുമ്പുള്ള സ്ഥിതിയിലെത്തിക്കാൻ നിർദേശം

വാണിജ്യ എല്‍പിജി വിതരണത്തിനുള്ള നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രസര്‍ക്കാര്‍, യുദ്ധത്തിന് മുമ്പുള്ള സ്ഥിതിയിലെത്തിക്കാൻ...

Read More >>
Top Stories

News Roundup