വീട്ടുമുറ്റത്ത് പരിക്കുപറ്റിയ നിലയിൽ കണ്ടെത്തിയ ഉടുമ്പിന്റെ കാൽ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

വീട്ടുമുറ്റത്ത് പരിക്കുപറ്റിയ നിലയിൽ കണ്ടെത്തിയ ഉടുമ്പിന്റെ കാൽ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു
Jun 25, 2026 09:42 PM | By Sufaija PP

തളിപ്പറമ്പ:ഞാറ്റു വയൽ കുളത്തിന് സമീപത്തെ വീട്ടുമുറ്റത്താണ് കാലിന് പരിക്കുപറ്റിയ ഉടുമ്പിനെ ബുധനാഴ്ച ഉച്ചയോടെ കണ്ടെത്തിയത്.ഉടുമ്പിനെ കണ്ടെത്തിയ വീട്ടുകാർ വിവരം തളിപ്പറമ്പ് റേഞ്ച് ഫോറസ്റ്റ് ഓഫീസിൽ അറിയിക്കുകയായിരുന്നു. ഫോറസ്റ്റ് റേഞ്ച് ഓഫീസർ പി വി സനൂപ് കൃഷ്ണന്റെ നിർദ്ദേശപ്രകാരം ഫോറസ്റ്റിന്റെയും മാർകിൻ്റെയും റെസ്ക്യൂവറായ അനിൽ തൃച്ചംബരം സ്ഥലത്തെത്തി ഉടുമ്പിനെ പിടികൂടി.

കാലിന് സാരമായി പരിക്ക് പറ്റിയ ഉടുമ്പാണെന്ന് തിരിച്ചറിഞ്ഞ അനിൽ ഉടൻ റേഞ്ച് ഓഫീസറെ വിവരമറിയിച്ചു.റേഞ്ച് ഓഫീസറുടെ നിർദ്ദേശ പ്രകാരം തളിപ്പറമ്പ് വെറ്ററിനറി പോളിക്ലിനിക്കിൽ ഉടുമ്പിനെ എത്തിച്ചു.സീനിയർ വെറ്ററിനറി സർജൻ ഡോ: രേഷ്മ ദാമോദരൻ, വെറ്ററിനറി സർജൻ ഡോ: വി ആർ സുരേഷ് കുമാർ എന്നിവർ ഉടുമ്പിനെ പരിശോധിച്ചു .

ഉടുമ്പിൻ്റെ ഇടതുകാലിന് പറ്റിയ മുറിവ് ഒരാഴ്ചയോളം പഴക്കമുണ്ടെന്നും പഴുപ്പ് ബാധിച്ചിട്ടുണ്ടെന്നും എല്ല്പൊട്ടിയതായും പരിശോധനയിൽ കണ്ടെത്തി .തുടർന്ന് ശസ്ത്രക്രിയയിലൂടെ കാൽ നീക്കം ചെയ്തു .ഉടുമ്പിന് തുടർ ചികിത്സയ്ക്കും സംരക്ഷണത്തിനുമായി റെസ്ക്യുവർഅനാലിനെ റെയിഞ്ച് ഓഫീസർ ചുമതലപ്പെടുത്തി.രണ്ട് വയസ് പ്രായമുള്ള ഉടുമ്പിന് മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്ന് അനിൽ അഭിപ്രായപ്പെട്ടു.

Content Highlight: An injured iguana

Next TV

Related Stories
600 കോടിയുടെ മദ്യനികുതി ഇളവ്: മുഖ്യമന്ത്രിയുടേത് അഴിമതിയും ജനങ്ങളോടുള്ള വെല്ലുവിളിയുമെന്ന് സി.പി.ഐ (എം)

Jun 25, 2026 09:00 PM

600 കോടിയുടെ മദ്യനികുതി ഇളവ്: മുഖ്യമന്ത്രിയുടേത് അഴിമതിയും ജനങ്ങളോടുള്ള വെല്ലുവിളിയുമെന്ന് സി.പി.ഐ (എം)

600 കോടിയുടെ മദ്യനികുതി ഇളവ്: മുഖ്യമന്ത്രിയുടേത് അഴിമതിയും ജനങ്ങളോടുള്ള വെല്ലുവിളിയുമെന്ന് സി.പി.ഐ...

Read More >>
തൊഴിൽ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിൽ ആരോപണ വിധേയനായ കണ്ണൂരിലെ കോൺഗ്രസ് നേതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

Jun 25, 2026 04:38 PM

തൊഴിൽ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിൽ ആരോപണ വിധേയനായ കണ്ണൂരിലെ കോൺഗ്രസ് നേതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

തൊഴിൽ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിൽ ആരോപണ വിധേയനായ കോൺഗ്രസ് നേതാവ് ആത്മഹത്യയ്ക്ക്...

Read More >>
മറക്കല്ലേ....പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജൂണ്‍ 28ന്, തുള്ളിമരുന്ന് നല്‍കുക 19,80,224 കുട്ടികള്‍ക്ക്

Jun 25, 2026 04:28 PM

മറക്കല്ലേ....പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജൂണ്‍ 28ന്, തുള്ളിമരുന്ന് നല്‍കുക 19,80,224 കുട്ടികള്‍ക്ക്

മറക്കല്ലേ....പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജൂണ്‍ 28ന്, തുള്ളിമരുന്ന് നല്‍കുക 19,80,224...

Read More >>
സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തമാകുന്നു: കണ്ണൂർ ഉൾപ്പെടെ രണ്ട് ജില്ലകളിൽ ജൂൺ 29ന് ഓറഞ്ച് അലർട്ട്

Jun 25, 2026 03:51 PM

സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തമാകുന്നു: കണ്ണൂർ ഉൾപ്പെടെ രണ്ട് ജില്ലകളിൽ ജൂൺ 29ന് ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തമാകുന്നു: കണ്ണൂർ ഉൾപ്പെടെ രണ്ട് ജില്ലകളിൽ ജൂൺ 29ന് ഓറഞ്ച് അലർട്ട്...

Read More >>
വാണിജ്യ എല്‍പിജി വിതരണത്തിനുള്ള നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രസര്‍ക്കാര്‍, യുദ്ധത്തിന് മുമ്പുള്ള സ്ഥിതിയിലെത്തിക്കാൻ നിർദേശം

Jun 25, 2026 03:44 PM

വാണിജ്യ എല്‍പിജി വിതരണത്തിനുള്ള നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രസര്‍ക്കാര്‍, യുദ്ധത്തിന് മുമ്പുള്ള സ്ഥിതിയിലെത്തിക്കാൻ നിർദേശം

വാണിജ്യ എല്‍പിജി വിതരണത്തിനുള്ള നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രസര്‍ക്കാര്‍, യുദ്ധത്തിന് മുമ്പുള്ള സ്ഥിതിയിലെത്തിക്കാൻ...

Read More >>
ഫയർഫോഴ്സ് വണ്ടിയും ഉപകരണങ്ങളും ഇനി റീൽസിന് ഉപയോഗിച്ചാൽ 'പണി പാളും'; പുതിയ നിർദ്ദേശം ഇങ്ങനെ

Jun 25, 2026 02:34 PM

ഫയർഫോഴ്സ് വണ്ടിയും ഉപകരണങ്ങളും ഇനി റീൽസിന് ഉപയോഗിച്ചാൽ 'പണി പാളും'; പുതിയ നിർദ്ദേശം ഇങ്ങനെ

ഫയർഫോഴ്സ് വണ്ടിയും ഉപകരണങ്ങളും ഇനി റീൽസിന് ഉപയോഗിച്ചാൽ 'പണി പാളും'; പുതിയ നിർദ്ദേശം...

Read More >>
Top Stories

News Roundup