പാതിരാത്രി വീട്ടിനുള്ളിൽ പാഞ്ഞുകയറി പുലി! മുന്നിൽ കണ്ട് ഞെട്ടിത്തരിച്ച് കുടുംബം; നാടകീയ രംഗങ്ങൾ

പാതിരാത്രി വീട്ടിനുള്ളിൽ പാഞ്ഞുകയറി പുലി! മുന്നിൽ കണ്ട് ഞെട്ടിത്തരിച്ച് കുടുംബം; നാടകീയ രംഗങ്ങൾ
Jun 25, 2026 01:04 PM | By Sufaija PP

മസിനഗുഡി: മുതുമല കടുവ സങ്കേതത്തിന് സമീപമുള്ള ജനവാസ മേഖലയിൽ പാതിരാത്രി വീട്ടിനുള്ളിൽ പുലി കുടുങ്ങി. മസിനഗുഡി റേഞ്ചിലെ അവരല്ലാ സെക്ഷനിലെ സെൽവപ്പാ കോളനിയിൽ താമസിക്കുന്ന ശിവകുമാറിന്റെ വീട്ടിലാണ് ഇന്നലെ രാത്രി 9.30-ഓടെ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. നായയെ ഓടിച്ചെത്തിയ പുലി വീട്ടിനുള്ളിലേക്ക് ഓടിക്കയറുകയായിരുന്നു.

വീട്ടുകാർ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്താണ് വന്യമൃഗം പെട്ടെന്ന് അകത്തേക്ക് പാഞ്ഞുകയറിയത്. മുന്നിൽ നിൽക്കുന്ന പുലിയെ കണ്ട് ഞെട്ടിത്തരിച്ച ശിവകുമാറും കുടുംബവും ജീവനും കൊണ്ട് ഓടി പുറത്തിറങ്ങുകയായിരുന്നു. തുടർന്ന് ഇവർ പുറത്തുനിന്ന് വീടിന്റെ പ്രധാന വാതിൽ വേഗത്തിൽ പൂട്ടി പുലിയെ അകത്ത് കുടുക്കി.

ഉടൻ തന്നെ വനവകുപ്പ് അധികൃതരെ വിവരമറിയിച്ചു. വനം റേഞ്ച് ഓഫീസർ വി. രാജന്റെ നേതൃത്വത്തിലുള്ള മസിനഗുഡി വനംവകുപ്പ് ഉദ്യോഗസ്ഥ സംഘം ദ്രുതഗതിയിൽ സ്ഥലത്തെത്തി. തുടർന്ന് മുതുമല ഫീൽഡ് ഡയറക്ടർ, ഡെപ്യൂട്ടി ഡയറക്ടർ എന്നിവരുടെ നിർദ്ദേശപ്രകാരം പുലിയെ പിടികൂടാനുള്ള സജ്ജീകരണങ്ങൾ ഒരുക്കി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ഇന്ന് പുലർച്ചെ 2.30-ഓടെയാണ് പുലിയെ സുരക്ഷിതമായി കൂട്ടിലാക്കിയത്.

ആരോഗ്യപരിശോധനകൾക്ക് ശേഷം, പിടികൂടിയ പുലിയെ ഉൾവനമായ സീഗൂർ കാടുകളിലേക്ക് വനംവകുപ്പ് ഉദ്യോഗസ്ഥർ തുറന്നുവിട്ടു. വീട്ടിനുള്ളിൽ അകപ്പെട്ടിട്ടും ആർക്കും പരിക്കേൽക്കാതെ പുലിയെ പിടികൂടാൻ കഴിഞ്ഞതോടെയാണ് പ്രദേശവാസികളുടെയും വനംവകുപ്പിന്റെയും ആശങ്ക ഒഴിഞ്ഞത്.

Content Highlight: A leopard was trapped inside a house in a residential area near the Mudumalai Tiger Reserve at midnight.

Next TV

Related Stories
വീട്ടുമുറ്റത്ത് പരിക്കുപറ്റിയ നിലയിൽ കണ്ടെത്തിയ ഉടുമ്പിന്റെ കാൽ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

Jun 25, 2026 09:42 PM

വീട്ടുമുറ്റത്ത് പരിക്കുപറ്റിയ നിലയിൽ കണ്ടെത്തിയ ഉടുമ്പിന്റെ കാൽ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

വീട്ടുമുറ്റത്ത് പരിക്കുപറ്റിയ നിലയിൽ കണ്ടെത്തിയ ഉടുമ്പിന്റെ കാൽ ശസ്ത്രക്രിയയിലൂടെ നീക്കം...

Read More >>
600 കോടിയുടെ മദ്യനികുതി ഇളവ്: മുഖ്യമന്ത്രിയുടേത് അഴിമതിയും ജനങ്ങളോടുള്ള വെല്ലുവിളിയുമെന്ന് സി.പി.ഐ (എം)

Jun 25, 2026 09:00 PM

600 കോടിയുടെ മദ്യനികുതി ഇളവ്: മുഖ്യമന്ത്രിയുടേത് അഴിമതിയും ജനങ്ങളോടുള്ള വെല്ലുവിളിയുമെന്ന് സി.പി.ഐ (എം)

600 കോടിയുടെ മദ്യനികുതി ഇളവ്: മുഖ്യമന്ത്രിയുടേത് അഴിമതിയും ജനങ്ങളോടുള്ള വെല്ലുവിളിയുമെന്ന് സി.പി.ഐ...

Read More >>
തൊഴിൽ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിൽ ആരോപണ വിധേയനായ കണ്ണൂരിലെ കോൺഗ്രസ് നേതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

Jun 25, 2026 04:38 PM

തൊഴിൽ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിൽ ആരോപണ വിധേയനായ കണ്ണൂരിലെ കോൺഗ്രസ് നേതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

തൊഴിൽ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിൽ ആരോപണ വിധേയനായ കോൺഗ്രസ് നേതാവ് ആത്മഹത്യയ്ക്ക്...

Read More >>
മറക്കല്ലേ....പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജൂണ്‍ 28ന്, തുള്ളിമരുന്ന് നല്‍കുക 19,80,224 കുട്ടികള്‍ക്ക്

Jun 25, 2026 04:28 PM

മറക്കല്ലേ....പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജൂണ്‍ 28ന്, തുള്ളിമരുന്ന് നല്‍കുക 19,80,224 കുട്ടികള്‍ക്ക്

മറക്കല്ലേ....പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജൂണ്‍ 28ന്, തുള്ളിമരുന്ന് നല്‍കുക 19,80,224...

Read More >>
സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തമാകുന്നു: കണ്ണൂർ ഉൾപ്പെടെ രണ്ട് ജില്ലകളിൽ ജൂൺ 29ന് ഓറഞ്ച് അലർട്ട്

Jun 25, 2026 03:51 PM

സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തമാകുന്നു: കണ്ണൂർ ഉൾപ്പെടെ രണ്ട് ജില്ലകളിൽ ജൂൺ 29ന് ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തമാകുന്നു: കണ്ണൂർ ഉൾപ്പെടെ രണ്ട് ജില്ലകളിൽ ജൂൺ 29ന് ഓറഞ്ച് അലർട്ട്...

Read More >>
വാണിജ്യ എല്‍പിജി വിതരണത്തിനുള്ള നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രസര്‍ക്കാര്‍, യുദ്ധത്തിന് മുമ്പുള്ള സ്ഥിതിയിലെത്തിക്കാൻ നിർദേശം

Jun 25, 2026 03:44 PM

വാണിജ്യ എല്‍പിജി വിതരണത്തിനുള്ള നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രസര്‍ക്കാര്‍, യുദ്ധത്തിന് മുമ്പുള്ള സ്ഥിതിയിലെത്തിക്കാൻ നിർദേശം

വാണിജ്യ എല്‍പിജി വിതരണത്തിനുള്ള നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രസര്‍ക്കാര്‍, യുദ്ധത്തിന് മുമ്പുള്ള സ്ഥിതിയിലെത്തിക്കാൻ...

Read More >>
Top Stories

News Roundup