നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി; വിവിധ സ്ഥാപനങ്ങളിൽ നിന്ന് 33000 രൂപ പിഴ ഈടാക്കി

നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി; വിവിധ സ്ഥാപനങ്ങളിൽ നിന്ന് 33000 രൂപ പിഴ ഈടാക്കി
Jul 6, 2026 07:39 PM | By Sufaija PP

ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് എരുവേശ്ശി ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ മൂന്ന് സ്ഥാപനങ്ങളിൽ നിന്നും അര ക്വിൻ്റൽ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി 10000 രൂപ വീതം പിഴ ചുമത്തി.ചെമ്പേരി ടൗണിൽ സ്ഥിതി ചെയ്യുന്ന തുഷാര ഫ്രൂട്ട്സ് & വെജിറ്റബിൾസ്, ബേക്കിംഗ് ആശിർവാദ്, പ്രീമിയർ ഗിഫ്റ്റ് സെന്റർ തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നാണ് നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടിയത്.തുഷാര ഫ്രൂട്ട്സ് & വെജിറ്റബിൾസിൽ നിന്നും പ്ലാസ്റ്റിക് ക്യാരി ബാഗുകളും ബേക്കിംഗ് ആശിർവാദിൽ നിന്നും പ്ലാസ്റ്റിക് ക്യാരി ബാഗ്,ഒറ്റ തവണ ഉപയോഗ പ്ലാസ്റ്റിക് കപ്പ്‌ തുടങ്ങിയവയും പ്രീമിയർ ഗിഫ്റ്റ് സെന്ററിൽ നിന്നും പ്ലാസ്റ്റിക് കോട്ടഡ് പേപ്പർ വാഴയിലയുമാണ് പിടികൂടിയത്.

നിരോധിത ഒറ്റ തവണ ഉപയോഗ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഉപയോഗിച്ചതിനു മൂന്ന് സ്ഥാപനങ്ങളിൽ നിന്നും 10000 രൂപ വീതം പിഴ ഈടാക്കി. പിടിച്ചെടുത്ത വസ്തുക്കൾ ഗ്രാമപഞ്ചായത്തിലേക്ക് മാറ്റി. കെ.എസ്.എഫ്.ഇ ചെമ്പേരി ബ്രാഞ്ചിൽ നടത്തിയ പരിശോധനയിൽ മാലിന്യങ്ങൾ അലക്ഷ്യമായി കെട്ടിടത്തിന്റെ സ്റ്റെയർ കേയ്‌സിന് സമീപം കൂട്ടിയിട്ടതിന് 3000 രൂപ പിഴ ഈടാക്കുകയും ചെയ്തു.പരിശോധനയിൽ ത. സ്വ. ഭ വ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ പി പി, സ്‌ക്വാഡ് അംഗം അലൻ ബേബി ദിബിൽ സി കെ എരുവേശ്ശി ഗ്രാമപഞ്ചായത്ത് വി ഇ ഒ ബിന്ദു കെ കെ ഹെൽത്ത്‌ ഇൻസ്‌പെക്ടർ വിജി പി വി തുടങ്ങിയവർ പങ്കെടുത്തു.

Content Highlight: Banned plastic products were seized

Next TV

Related Stories
സിന്ദാബാദ് ശാഖ ശാക്തീകരണ ക്യാമ്പയിനിന്റെ കൊളച്ചേരി പഞ്ചായത്ത് തല ഉദ്ഘാടനം സംഘടിപ്പിച്ചു

Jul 7, 2026 09:24 PM

സിന്ദാബാദ് ശാഖ ശാക്തീകരണ ക്യാമ്പയിനിന്റെ കൊളച്ചേരി പഞ്ചായത്ത് തല ഉദ്ഘാടനം സംഘടിപ്പിച്ചു

സിന്ദാബാദ് ശാഖ ശാക്തീകരണ ക്യാമ്പയിനിന്റെ കൊളച്ചേരി പഞ്ചായത്ത് തല ഉദ്ഘാടനം...

Read More >>
മേപ്പാടി കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരണം അഞ്ചായി

Jul 7, 2026 07:02 PM

മേപ്പാടി കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരണം അഞ്ചായി

മേപ്പാടി കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരണം...

Read More >>
കല്യാണത്തിനായി യുവതിയുടെ സ്വർണമാലയും വളയും താൽക്കാകമായി ഉപയോഗിക്കാൻ വാങ്ങി തിരിച്ചു നൽകിയില്ല, യുവതിക്കെതിരെ കേസ്

Jul 7, 2026 05:57 PM

കല്യാണത്തിനായി യുവതിയുടെ സ്വർണമാലയും വളയും താൽക്കാകമായി ഉപയോഗിക്കാൻ വാങ്ങി തിരിച്ചു നൽകിയില്ല, യുവതിക്കെതിരെ കേസ്

കല്യാണത്തിനായി യുവതിയുടെ സ്വർണമാലയും വളയും താൽക്കാകമായി ഉപയോഗിക്കാൻ വാങ്ങി തിരിച്ചു നൽകിയില്ല, യുവതിക്കെതിരെ...

Read More >>
നാളെ സംസ്ഥാനത്ത് ബസ് സമരം ഇല്ല, പതിവ് പോലെ കണ്ണൂർ ജില്ലയിലും  സർവീസ് നടത്തുമെന്ന് ബസ് ഓപ്പറേറ്റേർസ് ഓർഗനൈസേഷൻ

Jul 7, 2026 05:03 PM

നാളെ സംസ്ഥാനത്ത് ബസ് സമരം ഇല്ല, പതിവ് പോലെ കണ്ണൂർ ജില്ലയിലും സർവീസ് നടത്തുമെന്ന് ബസ് ഓപ്പറേറ്റേർസ് ഓർഗനൈസേഷൻ

നാളെ സംസ്ഥാനത്ത് ബസ് സമരം ഇല്ല, പതിവ് പോലെ കണ്ണൂർ ജില്ലയിലും സർവീസ് നടത്തുമെന്ന് ബസ് ഓപ്പറേറ്റേർസ്...

Read More >>
തീവ്രമഴ മുന്നറിയിപ്പ്: കോഴിക്കോടും വയനാടും റെഡ് അലേർട്ടിൽ; വരുംദിവസങ്ങളിലെ അലേർട്ട് വിവരങ്ങൾ അറിയാം

Jul 7, 2026 03:37 PM

തീവ്രമഴ മുന്നറിയിപ്പ്: കോഴിക്കോടും വയനാടും റെഡ് അലേർട്ടിൽ; വരുംദിവസങ്ങളിലെ അലേർട്ട് വിവരങ്ങൾ അറിയാം

തീവ്രമഴ മുന്നറിയിപ്പ്: കോഴിക്കോടും വയനാടും റെഡ് അലേർട്ടിൽ; വരുംദിവസങ്ങളിലെ അലേർട്ട് വിവരങ്ങൾ...

Read More >>
ധ്രുവാന് പുതുജീവൻ; ആ 16 കോടി രൂപയും സമാഹരിച്ചു; കേരളത്തിന്റെ നന്മയ്ക്ക് വീണ്ടും കയ്യടി

Jul 7, 2026 03:35 PM

ധ്രുവാന് പുതുജീവൻ; ആ 16 കോടി രൂപയും സമാഹരിച്ചു; കേരളത്തിന്റെ നന്മയ്ക്ക് വീണ്ടും കയ്യടി

ധ്രുവാന് പുതുജീവൻ; ആ 16 കോടി രൂപയും സമാഹരിച്ചു; കേരളത്തിന്റെ നന്മയ്ക്ക് വീണ്ടും...

Read More >>
Top Stories

News Roundup