കണ്ണൂർ ഇരിവേരിയിലെ ഷാനവാസിൻ്റെ മരണം: ദൂരൂഹത നീക്കാൻ വീണ്ടുംപോസ്റ്റുമോർട്ടം നടപടികൾ തുടങ്ങി

കണ്ണൂർ ഇരിവേരിയിലെ ഷാനവാസിൻ്റെ മരണം:  ദൂരൂഹത നീക്കാൻ വീണ്ടുംപോസ്റ്റുമോർട്ടം നടപടികൾ തുടങ്ങി
Jul 7, 2026 11:55 AM | By Sufaija PP

കണ്ണൂർ: ബംഗളൂരുവിലെ ആശുപത്രിയിൽ മരണമടഞ്ഞ ചക്കരക്കൽഇരി വേരി സ്വദേശി ഷാനവാസിൻ്റെ മൃതദേഹം ഇന്ന് പുറത്തെടുത്ത് വീണ്ടു പോസ്റ്റ്മോർട്ടം ചെയ്യുന്ന നടപടികൾ തുടങ്ങി.ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തളിപ്പറമ്പ് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിലാണ് മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുന്നത്. കഴിഞ്ഞ മൂന്നുമാസമായി ഇദ്ദേഹത്തിൻ്റെ ബംഗളൂരുകാരിയായ ഭാര്യ നിയമനടപടികൾ നടത്തിവരികയായിരുന്നു.

മാർച്ച് 16നാണ് ഷാനവാസ് ബംഗളുരുവിലെ വിക്ടോറിയ ആശുപത്രിയിൽ പൈൽസ് ചികിത്സയ്ക്കിടെ മരണപ്പെടുന്നത്. ചികിത്സ പിഴവാണ് ഭർത്താവിൻ്റെ മരണത്തിന് കാരണമെന്ന് ഭാര്യ ആരോപിക്കുന്നു. മൊബൈൽ ടോർച്ച് വെളിച്ചത്തിലാണ് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയത്. ഗുരുതരമായ ചികിത്സ പിഴവാണ് ഷാനവാസിൻ്റെ മരണത്തിന് കാരണമായതെന്നും ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കണമെന്നും ഷാനവാസിന്റെ ഭാര്യ പറയുന്നു. ബംഗളൂരുവിലെ മരണത്തെ തുടർന്ന് നാട്ടിലെത്തിച്ച ഷാനവാസിന്റെ മൃതദേഹം ഇരിവേരി ജുമാ മസ്ജിദ് ഖബർസ്ഥാനിലാണ് ഖബറടക്കിയത്. ഇന്ന് രാവിലെ മുതൽ ചക്കരക്കൽ പൊലിസിൻ്റെ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് വിദഗ്ദ്ധർ പോസ്റ്റുമോർട്ടം തുടങ്ങിയത്.

Content Highlight: Death of Shanavas from Iriveri, Kannur

Next TV

Related Stories
സിന്ദാബാദ് ശാഖ ശാക്തീകരണ ക്യാമ്പയിനിന്റെ കൊളച്ചേരി പഞ്ചായത്ത് തല ഉദ്ഘാടനം സംഘടിപ്പിച്ചു

Jul 7, 2026 09:24 PM

സിന്ദാബാദ് ശാഖ ശാക്തീകരണ ക്യാമ്പയിനിന്റെ കൊളച്ചേരി പഞ്ചായത്ത് തല ഉദ്ഘാടനം സംഘടിപ്പിച്ചു

സിന്ദാബാദ് ശാഖ ശാക്തീകരണ ക്യാമ്പയിനിന്റെ കൊളച്ചേരി പഞ്ചായത്ത് തല ഉദ്ഘാടനം...

Read More >>
മേപ്പാടി കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരണം അഞ്ചായി

Jul 7, 2026 07:02 PM

മേപ്പാടി കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരണം അഞ്ചായി

മേപ്പാടി കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരണം...

Read More >>
കല്യാണത്തിനായി യുവതിയുടെ സ്വർണമാലയും വളയും താൽക്കാകമായി ഉപയോഗിക്കാൻ വാങ്ങി തിരിച്ചു നൽകിയില്ല, യുവതിക്കെതിരെ കേസ്

Jul 7, 2026 05:57 PM

കല്യാണത്തിനായി യുവതിയുടെ സ്വർണമാലയും വളയും താൽക്കാകമായി ഉപയോഗിക്കാൻ വാങ്ങി തിരിച്ചു നൽകിയില്ല, യുവതിക്കെതിരെ കേസ്

കല്യാണത്തിനായി യുവതിയുടെ സ്വർണമാലയും വളയും താൽക്കാകമായി ഉപയോഗിക്കാൻ വാങ്ങി തിരിച്ചു നൽകിയില്ല, യുവതിക്കെതിരെ...

Read More >>
നാളെ സംസ്ഥാനത്ത് ബസ് സമരം ഇല്ല, പതിവ് പോലെ കണ്ണൂർ ജില്ലയിലും  സർവീസ് നടത്തുമെന്ന് ബസ് ഓപ്പറേറ്റേർസ് ഓർഗനൈസേഷൻ

Jul 7, 2026 05:03 PM

നാളെ സംസ്ഥാനത്ത് ബസ് സമരം ഇല്ല, പതിവ് പോലെ കണ്ണൂർ ജില്ലയിലും സർവീസ് നടത്തുമെന്ന് ബസ് ഓപ്പറേറ്റേർസ് ഓർഗനൈസേഷൻ

നാളെ സംസ്ഥാനത്ത് ബസ് സമരം ഇല്ല, പതിവ് പോലെ കണ്ണൂർ ജില്ലയിലും സർവീസ് നടത്തുമെന്ന് ബസ് ഓപ്പറേറ്റേർസ്...

Read More >>
തീവ്രമഴ മുന്നറിയിപ്പ്: കോഴിക്കോടും വയനാടും റെഡ് അലേർട്ടിൽ; വരുംദിവസങ്ങളിലെ അലേർട്ട് വിവരങ്ങൾ അറിയാം

Jul 7, 2026 03:37 PM

തീവ്രമഴ മുന്നറിയിപ്പ്: കോഴിക്കോടും വയനാടും റെഡ് അലേർട്ടിൽ; വരുംദിവസങ്ങളിലെ അലേർട്ട് വിവരങ്ങൾ അറിയാം

തീവ്രമഴ മുന്നറിയിപ്പ്: കോഴിക്കോടും വയനാടും റെഡ് അലേർട്ടിൽ; വരുംദിവസങ്ങളിലെ അലേർട്ട് വിവരങ്ങൾ...

Read More >>
ധ്രുവാന് പുതുജീവൻ; ആ 16 കോടി രൂപയും സമാഹരിച്ചു; കേരളത്തിന്റെ നന്മയ്ക്ക് വീണ്ടും കയ്യടി

Jul 7, 2026 03:35 PM

ധ്രുവാന് പുതുജീവൻ; ആ 16 കോടി രൂപയും സമാഹരിച്ചു; കേരളത്തിന്റെ നന്മയ്ക്ക് വീണ്ടും കയ്യടി

ധ്രുവാന് പുതുജീവൻ; ആ 16 കോടി രൂപയും സമാഹരിച്ചു; കേരളത്തിന്റെ നന്മയ്ക്ക് വീണ്ടും...

Read More >>
Top Stories

News Roundup