അറിവാണ് ലഹരി എന്ന മുദ്രാവാക്യവുമായി എക്സൈസ് തളിപ്പറമ്പ സർക്കിൾ തല ക്വിസ് മത്സരം സംഘടിപ്പിച്ചു

അറിവാണ് ലഹരി എന്ന മുദ്രാവാക്യവുമായി എക്സൈസ് തളിപ്പറമ്പ സർക്കിൾ തല ക്വിസ് മത്സരം സംഘടിപ്പിച്ചു
Aug 23, 2024 02:33 PM | By Sufaija PP

തളിപ്പറമ്പ: അറിവാണ് ലഹരി എന്ന മുദ്രാവാക്യവുമായി എക്സൈസ് തളിപ്പറമ്പ സർക്കിൾ തല ക്വിസ് മത്സരം തളിപ്പറമ്പ സിവിൽ സ്റ്റേഷൻ ആർ ടി ഒ ഹാളിൽ വച്ച് സംഘടിപ്പിച്ചു. തളിപ്പറമ്പ ആർ ഡി ഒ അജയകുമാർ ഉദ്ഘാടനം നിർവഹിച്ചു. പയ്യന്നൂർ,തളിപ്പറമ്പ, ആലക്കോട്, ശ്രീകണ്ഠാപുരം റെയിഞ്ച് പരിധിയിലുള്ള 40 ഹൈസ്കൂളിൽ നിന്നും വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു. തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസിലെ അസി.എക്സൈസ് ഇൻസ്പെക്ടർ ഷാജി.വി.വി മത്സരം നിയന്ത്രിച്ചു.പയ്യന്നൂർ എക്സൈസ് റെയ്ഞ്ചിലെ വനിതാ സിവിൽ എക്സൈസ് ഓഫീസർ നിജിഷ. കെ.പി. സ്കോറർ ആയി പ്രവർത്തിച്ചു.

അസി.എക്സൈസ് ഇൻസ്പെക്ടർ രാജേന്ദ്രൻ. കെ. കെ,സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീകാന്ത്, വിനോദ്, സനേഷ് , സൂരജ്,തളിപ്പറമ്പ റെയ്ഞ്ചിലെ സിവിൽ എക്സൈസ് ഓഫീസർ സജിൻ എക്സൈസ് ഡ്രൈവർ അജിത്ത്, എന്നിവർ മത്സരത്തിൽ സഹായികളായി 20 ചോദ്യങ്ങളിൽ 11 മാർക്ക് നേടി പയ്യന്നൂർ റെയ്‌ഞ്ചിലെ സെൻ്റ്.മേരീസ് ഗേൾസ് HSS ലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി മാളവിക പ്രസാദ് ഒന്നാം സ്ഥാനവും 10 മാർക്ക് നേടി ശ്രീകണ്ഠാപുരം റെയ്ഞ്ചിലെ മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ശ്രിയ കുമാർ രണ്ടാം സ്ഥാനവും, 9 മാർക്ക് നേടി ശ്രീകണ്ഠാപുരം റെയ്ഞ്ചിലെ സെൻ്റ്.അഗസ്റ്റിൻ ഹൈസ്കൂളിലെ അർപ്പിത അൽഫോൻസ മൂന്നാം സ്ഥാനവും കരസ്ഥമാക്കി .

ടൈ ബ്രേക്കറിലാണ് രണ്ടും മൂന്നും സ്ഥാനക്കാരെ കണ്ടെത്തിയത്. ചടങ്ങിൽ വെച്ച് ബഹു. ആർ.ഡി.ഒ അജയകുമാർ വിമുക്തി നോട്ട്‌ബുക്കിൻ്റെ പ്രകാശനവും നടത്തി. ചടങ്ങിന് അസി.എക്സൈസ് ഇൻസ്പെക്ടർ ഷാജി.വി.വി സ്വാഗതം പറഞ്ഞു .സിവിൽ എക്സൈസ് ഓഫീസർ സൂരജ് നന്ദി പ്രകാശിപ്പിച്ചു. പരിപാടിയിൽ അദ്ധ്യാപകരും രക്ഷിതാക്കളും ജീവനക്കാരുമായി 150 പേർ പങ്കെടുത്തു.

Excise Taliparamba circle level quiz competition

Next TV

Related Stories
ഓണാഘോഷത്തിനെതിരായ വർഗീയ പരാമർശം; അധ്യാപികയ്‌ക്കെതിരെ കേസ്

Aug 27, 2025 04:15 PM

ഓണാഘോഷത്തിനെതിരായ വർഗീയ പരാമർശം; അധ്യാപികയ്‌ക്കെതിരെ കേസ്

ഓണാഘോഷത്തിനെതിരായ വർഗീയ പരാമർശം; അധ്യാപികയ്‌ക്കെതിരെ...

Read More >>
ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ വഴിത്തിരിവ്; കാറിലുണ്ടായിരുന്ന നടി ലക്ഷ്മി മേനോൻ ഒളിവിൽ

Aug 27, 2025 04:13 PM

ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ വഴിത്തിരിവ്; കാറിലുണ്ടായിരുന്ന നടി ലക്ഷ്മി മേനോൻ ഒളിവിൽ

ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ വഴിത്തിരിവ്; കാറിലുണ്ടായിരുന്ന നടി ലക്ഷ്മി മേനോൻ...

Read More >>

Aug 27, 2025 03:47 PM

"പ്രവാചക കേശം കൊണ്ടുവച്ചതിനെക്കാൾ അര സെ.മീ വലുതായി"; അവകാശവാദവുമായി കാന്തപുരം മുസ്ലിയാർ

"പ്രവാചക കേശം കൊണ്ടുവച്ചതിനെക്കാൾ അര സെ.മീ വലുതായി"; അവകാശവാദവുമായി കാന്തപുരം...

Read More >>
ക്വാട്ടേഴ്സിൽ കുത്തിത്തുറന്ന് മോഷണം, രണ്ട് ലക്ഷം രൂപയുടെ ആഭരണങ്ങളും പണവും കവർന്നു

Aug 27, 2025 02:54 PM

ക്വാട്ടേഴ്സിൽ കുത്തിത്തുറന്ന് മോഷണം, രണ്ട് ലക്ഷം രൂപയുടെ ആഭരണങ്ങളും പണവും കവർന്നു

ക്വാട്ടേഴ്സിൽ കുത്തിത്തുറന്ന് മോഷണം, രണ്ട് ലക്ഷം രൂപയുടെ ആഭരണങ്ങളും പണവും...

Read More >>
പറഞ്ഞതിന്റെ എല്ലാം ഉത്തരവാദിത്തം എനിക്ക്; ഗൂഢാലോചനാ സിദ്ധാന്തങ്ങളിലേക്ക് വി.ഡി. സതീശനെ വലിച്ചിഴയ്‌ക്കേണ്ട: റിനി ആന്‍ ജോര്‍ജ്

Aug 27, 2025 02:27 PM

പറഞ്ഞതിന്റെ എല്ലാം ഉത്തരവാദിത്തം എനിക്ക്; ഗൂഢാലോചനാ സിദ്ധാന്തങ്ങളിലേക്ക് വി.ഡി. സതീശനെ വലിച്ചിഴയ്‌ക്കേണ്ട: റിനി ആന്‍ ജോര്‍ജ്

പറഞ്ഞതിന്റെ എല്ലാം ഉത്തരവാദിത്തം എനിക്ക്; ഗൂഢാലോചനാ സിദ്ധാന്തങ്ങളിലേക്ക് വി.ഡി. സതീശനെ വലിച്ചിഴയ്‌ക്കേണ്ട: റിനി ആന്‍...

Read More >>
ഭൂപതിവ് നിയമഭേദഗതിക്ക് ചട്ടങ്ങളായെന്നും സബ്ജക്ട് കമ്മിറ്റിക്ക് കൂടി അയക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

Aug 27, 2025 02:00 PM

ഭൂപതിവ് നിയമഭേദഗതിക്ക് ചട്ടങ്ങളായെന്നും സബ്ജക്ട് കമ്മിറ്റിക്ക് കൂടി അയക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

ഭൂപതിവ് നിയമഭേദഗതിക്ക് ചട്ടങ്ങളായെന്നും സബ്ജക്ട് കമ്മിറ്റിക്ക് കൂടി അയക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി...

Read More >>
Top Stories

News Roundup

GCC News

Entertainment News

//Truevisionall