ഭൂപതിവ് നിയമഭേദഗതിക്ക് ചട്ടങ്ങളായെന്നും സബ്ജക്ട് കമ്മിറ്റിക്ക് കൂടി അയക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

ഭൂപതിവ് നിയമഭേദഗതിക്ക് ചട്ടങ്ങളായെന്നും സബ്ജക്ട് കമ്മിറ്റിക്ക് കൂടി അയക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
Aug 27, 2025 02:00 PM | By Sufaija PP

തിരുവനന്തപുരം: ഭൂപതിവ് നിയമഭേദഗതിക്ക് ചട്ടങ്ങളായെന്നും സബ്ജക്ട് കമ്മിറ്റിക്ക് കൂടി അയക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം ഇതോടെ നടപ്പാക്കുകയാണെന്നും മലയോര മേഖലയിലെ പ്രശ്നം മന്ത്രിസഭായോഗം വിശദമായി ചർച്ച ചെയ്തുവെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. മുഖ്യമന്ത്രിക്കൊപ്പം റവന്യു മന്ത്രിയും വാർത്താസമ്മേളനത്തിൽ ഉണ്ടായിരുന്നു.


ഭൂമി പതിച്ച് കിട്ടിയവരിൽ പലരുടേയും നിർമ്മാണവും കൈമാറ്റവും വലിയ ബുദ്ധിമുണ്ടാക്കി. ആറര പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന് ശേഷമാണ് ഭൂപതിവ് നിയമ ഭേദഗതി സർക്കാർ പാസാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭൂമി തരംമാറ്റം ക്രമപ്പെടുത്താൻ ചട്ടങ്ങളുണ്ടാക്കി. ജനപക്ഷത്ത് നിന്നുള്ള ഭേദഗതി നിർദ്ദേശം ആണിത്. വിപുലമായ ചർച്ചകൾക്ക് ശേഷമാണ് ചട്ട ഭേദഗതി മന്ത്രിസഭ പരിഗണിച്ചത്. പട്ടയ ഭൂമി വകമാറ്റിയുള്ള ഉപയോഗിച്ച പ്രശ്നം പൂർണമായും പരിഹരിക്കപ്പെടും. എല്ലാ വീടുകളും ക്രമീകരിക്കും. നിശ്ചിത സമയ പരിധി പാലിക്കാതെ ഭൂമി വിറ്റത് നിശ്ചിത ഫീസ് വാങ്ങി ക്രമീകരിക്കും. വകമാറ്റിയുള്ള വിനിയോഗം മാത്രമാണ് ക്രമീകരിക്കുക. ബാക്കി ഭൂമിയിൽ പട്ടയവ്യവസ്ഥ ബാധകമായിരിക്കും. ക്രമീകരണത്തിന് ശേഷം നിയമവിരുദ്ധ പ്രവർത്തനങ്ങൾ അനുവദിക്കില്ല. പട്ടയഭൂമിയിലെ പൊതു- സർക്കാർ - വാണിജ്യ കെട്ടിടങ്ങൾക്ക് കോംപൗണ്ടിങ് ഫീ ഉണ്ടാവില്ല. വാണിജ്യ ആവശ്യത്തിനുള്ള കെട്ടിടങ്ങൾ അവയുടെ വലിപ്പം കൂടി കണക്കാക്കി ഫീസ് ഈടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


പട്ടയ ഭൂമിയിലുള്ള കാർഷിക ആവശ്യങ്ങൾക്ക് ഉള്ള കെട്ടിടം, അൺഎയ്ഡഡ് സ്കൂൾ, അംഗീകൃത രാഷ്രീയ പാർട്ടികളുടെ കെട്ടിടം എന്നിവയ്ക്ക് ന്യായവിലയുടെ ഒരു ശതമാനം ഫീസ് ഈടാക്കും. 3000 മുതൽ 5000 വരെ ചതുരശ്ര അടി വരെ ഉള്ള വാണിജ്യ വ്യാവസായിക കെട്ടിടങ്ങൾക്ക് ന്യായവിലയുടെ അഞ്ചു ശതമാനം ഫീയും പെർമിറ്റും ലൈസൻസും ഉള്ള ക്വാറികൾക്കും പ്രവർത്തനാനുമതി കിട്ടിയ ക്വാറികൾക്കും ന്യയ വിലയുടെ 50 ശതമാനം ഈടാക്കിയും ക്രമപ്പെടുത്തും. പതിനായിരം മുതൽ 25000 ചതുരശ്ര അടിയുള്ള കെട്ടിടങ്ങൾ 20 ശതമാനം ഫീസ്, 25000 മുതൽ 50000 ചതുരശ്ര അടി ന്യായവിലയുടെ 40 ശതമാനം ഫീയും ഈടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


Pinaeayi Vijayan

Next TV

Related Stories
ഓണാഘോഷത്തിനെതിരായ വർഗീയ പരാമർശം; അധ്യാപികയ്‌ക്കെതിരെ കേസ്

Aug 27, 2025 04:15 PM

ഓണാഘോഷത്തിനെതിരായ വർഗീയ പരാമർശം; അധ്യാപികയ്‌ക്കെതിരെ കേസ്

ഓണാഘോഷത്തിനെതിരായ വർഗീയ പരാമർശം; അധ്യാപികയ്‌ക്കെതിരെ...

Read More >>
ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ വഴിത്തിരിവ്; കാറിലുണ്ടായിരുന്ന നടി ലക്ഷ്മി മേനോൻ ഒളിവിൽ

Aug 27, 2025 04:13 PM

ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ വഴിത്തിരിവ്; കാറിലുണ്ടായിരുന്ന നടി ലക്ഷ്മി മേനോൻ ഒളിവിൽ

ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ വഴിത്തിരിവ്; കാറിലുണ്ടായിരുന്ന നടി ലക്ഷ്മി മേനോൻ...

Read More >>

Aug 27, 2025 03:47 PM

"പ്രവാചക കേശം കൊണ്ടുവച്ചതിനെക്കാൾ അര സെ.മീ വലുതായി"; അവകാശവാദവുമായി കാന്തപുരം മുസ്ലിയാർ

"പ്രവാചക കേശം കൊണ്ടുവച്ചതിനെക്കാൾ അര സെ.മീ വലുതായി"; അവകാശവാദവുമായി കാന്തപുരം...

Read More >>
ക്വാട്ടേഴ്സിൽ കുത്തിത്തുറന്ന് മോഷണം, രണ്ട് ലക്ഷം രൂപയുടെ ആഭരണങ്ങളും പണവും കവർന്നു

Aug 27, 2025 02:54 PM

ക്വാട്ടേഴ്സിൽ കുത്തിത്തുറന്ന് മോഷണം, രണ്ട് ലക്ഷം രൂപയുടെ ആഭരണങ്ങളും പണവും കവർന്നു

ക്വാട്ടേഴ്സിൽ കുത്തിത്തുറന്ന് മോഷണം, രണ്ട് ലക്ഷം രൂപയുടെ ആഭരണങ്ങളും പണവും...

Read More >>
പറഞ്ഞതിന്റെ എല്ലാം ഉത്തരവാദിത്തം എനിക്ക്; ഗൂഢാലോചനാ സിദ്ധാന്തങ്ങളിലേക്ക് വി.ഡി. സതീശനെ വലിച്ചിഴയ്‌ക്കേണ്ട: റിനി ആന്‍ ജോര്‍ജ്

Aug 27, 2025 02:27 PM

പറഞ്ഞതിന്റെ എല്ലാം ഉത്തരവാദിത്തം എനിക്ക്; ഗൂഢാലോചനാ സിദ്ധാന്തങ്ങളിലേക്ക് വി.ഡി. സതീശനെ വലിച്ചിഴയ്‌ക്കേണ്ട: റിനി ആന്‍ ജോര്‍ജ്

പറഞ്ഞതിന്റെ എല്ലാം ഉത്തരവാദിത്തം എനിക്ക്; ഗൂഢാലോചനാ സിദ്ധാന്തങ്ങളിലേക്ക് വി.ഡി. സതീശനെ വലിച്ചിഴയ്‌ക്കേണ്ട: റിനി ആന്‍...

Read More >>
ചപ്പാരപ്പടവ് മടക്കാട് കാർ അപകടം : 3 യുവതികൾക്ക് ഗുരുതര പരിക്ക്

Aug 27, 2025 12:44 PM

ചപ്പാരപ്പടവ് മടക്കാട് കാർ അപകടം : 3 യുവതികൾക്ക് ഗുരുതര പരിക്ക്

ചപ്പാരപ്പടവ് മടക്കാട് കാർ അപകടം : 3 യുവതികൾക്ക് ഗുരുതര...

Read More >>
Top Stories










News Roundup






GCC News






Entertainment News





//Truevisionall