കണ്ണൂരിലെ പ്രമുഖ നേത്ര രോഗ വിദഗ്‌ധ ഡോ. മേഴ്സി ഉമ്മൻ അന്തരിച്ചു

കണ്ണൂരിലെ പ്രമുഖ നേത്ര രോഗ വിദഗ്‌ധ ഡോ. മേഴ്സി ഉമ്മൻ അന്തരിച്ചു
Aug 27, 2025 12:41 PM | By Sufaija PP

കണ്ണൂർ: കണ്ണൂരിലെ പ്രമുഖ നേത്ര രോഗ വിദഗ്‌ധയും സാറാ ബ്ളഡ് ബാങ്ക് സ്ഥാപകയുമായ ഡോ. മേഴ്‌സി ഉമ്മൻ (94) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം സംഭവിച്ചത്. കണ്ണൂർ പയ്യാമ്പലത്ത് താമസിച്ചു വരികയായിരുന്നു.

1955-ൽ വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ നിന്ന് മെഡിക്കൽ പഠനം പൂർത്തിയാക്കിയ ശേഷം 1956-ൽ കേരള ഹെൽത്ത് സർവീസിൽ ചേർന്ന അവർ കൊല്ലത്തും എറണാകുളത്തും സർക്കാർ ആശുപത്രികളിൽ സേവനം അനുഷ്ഠിച്ചു. 1970-ൽ സ്വമേധയാ സർക്കാർ സർവീസിൽ നിന്ന് വിരമിച്ച ശേഷം കണ്ണൂരിൽ സാറാ മെമ്മോറിയൽ മെഡിക്കൽ ലാബ് ആരംഭിച്ചു. പിന്നീട് 2002-ൽ സാറാ ലാബ് ബ്ളഡ് ബാങ്കായി വികസിപ്പിച്ച് പ്രവർത്തനം ആരംഭിച്ചു.

1977 മുതൽ 1985 വരെ കേരള സ്റ്റേറ്റ് വുമൺസ് ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റായും 1980-81 കാലഘട്ടത്തിൽ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായി പ്രവർത്തിക്കുന്ന റോട്ടറി ഇന്നർവീൽ പ്രസിഡന്റായും പ്രവർത്തിച്ചു. 1982-83-ൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായും സേവനമനുഷ്‌ഠിച്ചു. 2008 മുതൽ 2013 വരെ കണ്ണൂർ കന്റോൺമെന്റ് ബോർഡ് അംഗമായും 2022-ൽ വൈഡബ്ള്യു.സി.എ വനിതാ ഹോസ്റ്റൽ സ്ഥാപിച്ചും സമൂഹ പ്രവർത്തന രംഗത്ത് സജീവമായിരുന്നു.

പരേതനായ ഡോ. സി.ഇ. ഉമ്മന്റെ ഭാര്യയാണ്. മക്കൾ: ഡോ. രാജ് ഐസക്ക് ഉമ്മൻ (ഓപ്റ്റോമിക് സർജൻ), 'മോട്ടി' ഉമ്മൻ (എം.ഡി, കണ്ണൂർ ഡ്രഗ്‌സ് ഹൗസ്). മരുമക്കൾ: ഡോ. മേരി ഉമ്മൻ (ഓപ്താൽമിക് സർജൻ), ആഷ ഉമ്മൻ.

Death_information

Next TV

Related Stories
കടബാധ്യത തീര്‍ക്കാന്‍ സമ്മാനകൂപ്പൺ: ഒന്നാം സമ്മാനം വീടും ഭൂമിയും, കണ്ണൂരിൽ പ്രവാസിക്കെതിരെ കേസ്

Dec 22, 2025 06:59 PM

കടബാധ്യത തീര്‍ക്കാന്‍ സമ്മാനകൂപ്പൺ: ഒന്നാം സമ്മാനം വീടും ഭൂമിയും, കണ്ണൂരിൽ പ്രവാസിക്കെതിരെ കേസ്

കടം വീടാനായി സമ്മാനകൂപ്പൺ: ഒന്നാം സമ്മാനം വീടും ഭൂമിയും, കണ്ണൂരിൽ പ്രവാസിക്കെതിരെ...

Read More >>
ക്രിസ്തുമസ് പുതുവത്സര ഖാദി മേളയ്ക്ക് തുടക്കമായി

Dec 22, 2025 06:45 PM

ക്രിസ്തുമസ് പുതുവത്സര ഖാദി മേളയ്ക്ക് തുടക്കമായി

ക്രിസ്തുമസ് പുതുവത്സര ഖാദി മേളയ്ക്ക്...

Read More >>
അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് പി എച്ച് സി ക്കും വർക്ക്‌ഷോപ്പിനും പിഴയിട്ട് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

Dec 22, 2025 06:38 PM

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് പി എച്ച് സി ക്കും വർക്ക്‌ഷോപ്പിനും പിഴയിട്ട് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് പി എച്ച് സി ക്കും വർക്ക്‌ഷോപ്പിനും പിഴയിട്ട് ജില്ലാ എൻഫോഴ്‌സ്‌മെന്റ്...

Read More >>
ഇരിണാവിലെ രണ്ട് കടകളിൽ മോഷണം

Dec 22, 2025 06:35 PM

ഇരിണാവിലെ രണ്ട് കടകളിൽ മോഷണം

ഇരിണാവിലെ രണ്ട് കടകളിൽ...

Read More >>
വൃക്ക ദാതാവിനെ കണ്ടെത്തി നൽകാമെന്ന് വിശ്വസിപ്പിച്ച് രണ്ട് ലക്ഷം രൂപ തട്ടിയെടുത്തയാൾക്കെതിരെ കേസ്

Dec 22, 2025 03:21 PM

വൃക്ക ദാതാവിനെ കണ്ടെത്തി നൽകാമെന്ന് വിശ്വസിപ്പിച്ച് രണ്ട് ലക്ഷം രൂപ തട്ടിയെടുത്തയാൾക്കെതിരെ കേസ്

വൃക്ക ദാതാവിനെ കണ്ടെത്തി നൽകാമെന്ന് വിശ്വസിപ്പിച്ച് രണ്ട് ലക്ഷം രൂപ തട്ടിയെടുത്തയാൾക്കെതിരെ...

Read More >>
ഖാദി ക്രിസ്തുമസ് -പുതുവത്സര മേള 22 മുതല്‍

Dec 22, 2025 03:12 PM

ഖാദി ക്രിസ്തുമസ് -പുതുവത്സര മേള 22 മുതല്‍

ഖാദി ക്രിസ്തുമസ് -പുതുവത്സര മേള 22...

Read More >>
Top Stories

News Roundup

Entertainment News