കോഴിക്കോട്: പ്രവാചക കേശം കൊണ്ടുവച്ചതിനെക്കാൾ വലുതായി എന്ന അവകാശവാദവുമായി ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ. മർകസ് നോളജ് സിറ്റിയിൽ നടന്ന പ്രവാചക പ്രകീർത്തന സദസിൽ സംസാരിക്കുകയായിരുന്നു കാന്തപുരം മുസ്ലിയാർ.


പ്രവാചക കേശം (ശഅ്‌റ് മുബാറക്) അര സെന്റീമീറ്റർ വളർന്നുവെന്നാണ് കാന്തപുരം മുസ്ലിയാർ അവകാശപ്പെടുന്നത്. "പ്രവാചകന്റെ ഉമിനീര് പുരട്ടിയ മദീനയിൽ നിന്നുള്ള വെള്ളവും അതുപോലെ മദീനയിലെ റൗളാ ഷരീഫിൽ നിന്ന് വടിച്ചെടുക്കുന്ന പൊടികൾ, അവിടുത്തെ കൈ കൊണ്ട് ഭൂമിയിൽ കുത്തിയപ്പോൾ പൊങ്ങിവന്ന വെള്ളത്തില്‍ നിന്ന് അല്‍പ്പം വെള്ളവും എല്ലാം ചേർത്ത വെള്ളമാണ് നിങ്ങൾക്ക് ഇവിടെ നിന്ന് തരുന്നത്. അത് നിങ്ങൾ കൊണ്ടുപോയി നഷ്ടപ്പെടുത്തരുത്. വൃത്തിയില്ലാത്ത സ്ഥലത്ത് ഒഴിക്കരുത്,'' കാന്തപുരം പറഞ്ഞു. ബഹുമാനത്തോടെ മാത്രമെ ആ വെള്ളത്തെ കാണാവൂവെന്നും കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ കൂട്ടിച്ചേർത്തു
Kanthapuram