എസ്.ഡി.പി.ഐ വഖഫ്-മദ്രസ സംരക്ഷണ റാലിയും പൊതു സമ്മേളനവും നാളെ

എസ്.ഡി.പി.ഐ വഖഫ്-മദ്രസ സംരക്ഷണ റാലിയും പൊതു സമ്മേളനവും നാളെ
Nov 27, 2024 08:56 PM | By Sufaija PP

കണ്ണൂർ: വഖഫ്-മദ്രസ സമ്പ്രദായങ്ങളെ തകർക്കുകയെന്ന ആർ.എസ്.എസ്. അജണ്ട നടപ്പാക്കാനുള്ള കേന്ദ്രസർക്കാർ നയത്തിനെതിരേ എസ്.ഡി.പി.ഐ അഴീക്കോട് മണ്ഡലം വഖഫ്-മദ്രസ സംരക്ഷണ സമിതി 28ന് വളപട്ടണത്ത് വഖഫ് മദ്രസ സംരക്ഷണ റാലിയും പൊതു സമ്മേളനവും നടത്തും.

വ്യാഴാഴ്ച വൈകുന്നേരം 5 ന് ളപട്ടണം ഹൈസ്കൂൾ പരിസരത്തു നിന്ന് ബഹുജന റാലി ആരംഭിക്കും. വൈകുന്നേരം 6.30ന് വളപട്ടണം ടാക്സി സ്റ്റാൻഡിൽ നടക്കുന്ന പൊതു സമ്മേളനം എസ്.ഡി.പി.ഐ കണ്ണൂർ ജില്ലാ പ്രസിഡണ്ട് എ സി ജലാലുദ്ദീൻ ഉദ്ഘാടനം ചെയ്യും.

എസ്.ഡി.പി.ഐ അഴീക്കോട് മണ്ഡലം വഖഫ്-മദ്രസ സംരക്ഷണ സമിതി ചെയർമാൻ റഷീദ് ഹാജി അധ്യക്ഷത വഹിക്കും. കൺവീനർ അബ്ദുള്ള നാറാത്ത് സ്വാഗതം പറയും. പൊതുസമ്മേളനത്തിൽ പ്രമുഖ പണ്ഡിതരും പ്രഭാഷകരുമായ ഹാഫിള് അഫ്സൽ ഖാസിമി കൊല്ലം, മുഹമ്മദ്‌ അൻസാരി അൽ ഖാസിമി(പുതിയതെരു ടൗൺ ജുമുഅ മസ്ജിദ് ഖത്തീബ്), മൊയ്തു ദാരിമി(ഉളിയിൽ കേന്ദ്ര മഹല്ല് ഖത്തീബ്),മുഹമ്മദ്‌ ശരീഫ്‌ മൗലവി(ചാലാട് ചിറക്കൽ കുളം ജുമുഅ മസ്ജിദ് ഖത്തീബ്), പി കെ അബ്ദുസ്സലാം (വെൽഫെയർ പാർട്ടി അഴീക്കോട് മണ്ഡലം പ്രസിഡണ്ട്), നാസർ പാപ്പിനിശ്ശേരി(കേരള മുസ്ലിം ജമാഅത്ത് പ്രസിഡണ്ട്), സൈനുൽ ആബിദീൻ തങ്ങൾ(വളപട്ടണം ജമാഅത്ത് പള്ളി മുത്തവല്ലി), അഷറഫ് പാപ്പിനിശ്ശേരി(ഐ എൻ.എൽ മണ്ഡലം പ്രസിഡണ്ട്),അസീസ് മാസ്റ്റർ മാങ്കടവ്(വഖഫ്-മദ്രസ സംരക്ഷണ സമിതി കൺവീനർ), അഷ്കർ മൗലവി പൂതപ്പാറ, അഡ്വ. ജാഫർ പാപ്പിനിശ്ശേരി, സാമൂഹിക പ്രവർത്തകൻ കെ സി സലീം വളപട്ടണം, ഷാഫി സി(പാപ്പിനിശ്ശേരി പഞ്ചായത്ത് 16ാം വാർഡ് മെമ്പർ), സിദ്ദീഖുൽ അക്ബർ(എസ്.ഡി.പി.ഐ. വളപട്ടണം പഞ്ചായത്ത് പ്രസിഡണ്ട് ) തുടങ്ങി വിവിധ മത - സാമൂഹിക - രാഷ്ട്രീയ നേതാക്കൾ പങ്കെടുക്കും.

എസ്.ഡി.പി.ഐ. വഖഫ്-മദ്രസ സംരക്ഷണ സമിതി കൺവീനർ ഖാലിദ് പുതിയതെരു നന്ദി പറയും.. വാർത്താസമ്മേളനത്തിൽ റഷീദ് ഹാജി (ചെയർമാൻ, എസ്.ഡി.പി.ഐ അഴീക്കോട് മണ്ഡലം വഖഫ്-മദ്രസ സംരക്ഷണ സമിതി)അബ്ദുള്ള നാറാത്ത് (കൺവീനർ, എസ്.ഡി.പി.ഐ അഴീക്കോട് മണ്ഡലം വഖഫ്-മദ്രസ സംരക്ഷണ സമിതി)റഹീം പൊയ്ത്തുംകടവ് (എസ്.ഡി.പി.ഐ അഴീക്കോട് മണ്ഡലം വൈസ് പ്രസിഡണ്ട്) സുനീർ പൊയ്ത്തുംകടവ്: (അഴീക്കോട് മണ്ഡലം കമ്മിറ്റി അംഗം) എന്നിവർ പങ്കെടുത്തു.

SDPI Waqf-Madrasah Protection Rally and Public Meeting tomorrow

Next TV

Related Stories
സ്ത്രീധനം പോരെന്ന് പരാതി! മരുമകളെ തീയിട്ടു കൊന്ന് ഭർത്താവിൻ്റെ മാതാപിതാക്കൾ.

Aug 24, 2025 09:50 PM

സ്ത്രീധനം പോരെന്ന് പരാതി! മരുമകളെ തീയിട്ടു കൊന്ന് ഭർത്താവിൻ്റെ മാതാപിതാക്കൾ.

സ്ത്രീധനം പോരെന്ന് പരാതി! മരുമകളെ തീയിട്ടു കൊന്ന് ഭർത്താവിൻ്റെ...

Read More >>
ജിമ്മിലെ മോഷണം; മുൻ ബിഗ് ബോസ് താരത്തിൻ്റെ മൊഴി എടുക്കുന്നത് വൈകും.

Aug 24, 2025 09:34 PM

ജിമ്മിലെ മോഷണം; മുൻ ബിഗ് ബോസ് താരത്തിൻ്റെ മൊഴി എടുക്കുന്നത് വൈകും.

ജിമ്മിലെ മോഷണം; മുൻ ബിഗ് ബോസ് താരത്തിൻ്റെ മൊഴി എടുക്കുന്നത്...

Read More >>
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ രാജി; തീരുമാനം വൈകില്ലെന്ന് ഹൈക്കമാൻഡ്, അന്തിമ തീരുമാനം രാഹുലിനെ കൂടി കേട്ട ശേഷം

Aug 24, 2025 09:16 PM

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ രാജി; തീരുമാനം വൈകില്ലെന്ന് ഹൈക്കമാൻഡ്, അന്തിമ തീരുമാനം രാഹുലിനെ കൂടി കേട്ട ശേഷം

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ രാജി; തീരുമാനം വൈകില്ലെന്ന് ഹൈക്കമാൻഡ്, അന്തിമ തീരുമാനം രാഹുലിനെ കൂടി കേട്ട...

Read More >>
പിറ കണ്ടു :നാളെ റബീഉൽ അവ്വൽ 1

Aug 24, 2025 08:56 PM

പിറ കണ്ടു :നാളെ റബീഉൽ അവ്വൽ 1

പിറ കണ്ടു :നാളെ റബീഉൽ അവ്വൽ...

Read More >>
നിര്യാതയായി

Aug 24, 2025 08:50 PM

നിര്യാതയായി

നിര്യാതയായി...

Read More >>
നഗരത്തിലെ അനധികൃത പാർക്കിംഗിനും കച്ചവടത്തിനും എതിരെ ശക്തമായ നടപടി വേണം :യൂത്ത് ലീഗ്

Aug 24, 2025 08:48 PM

നഗരത്തിലെ അനധികൃത പാർക്കിംഗിനും കച്ചവടത്തിനും എതിരെ ശക്തമായ നടപടി വേണം :യൂത്ത് ലീഗ്

നഗരത്തിലെ അനധികൃത പാർക്കിംഗിനും കച്ചവടത്തിനും എതിരെ ശക്തമായ നടപടി വേണം :യൂത്ത് ലീഗ്...

Read More >>
Top Stories










//Truevisionall