തളിപ്പറമ്പ്: നഗരത്തിലെ അനധികൃത പാർക്കിംഗിനും കച്ചവടത്തിനും എതിരെ ശക്തമായ നടപടി വേണമെന്ന് യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് കെ.എസ്. റിയാസ് ആവശ്യപ്പെട്ടു. തളിപ്പറമ്പ് നഗരം വികസിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ വ്യാപാരികൾക്കും പൊതുജനങ്ങൾക്കും പട്ടണത്തിൽ വരുന്നതിനും പോകുന്നതിനും സൗകര്യമില്ലാത്ത സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.


തളിപ്പറമ്പിൽ ട്രാഫിക് പോലീസ് യൂണിറ്റ് പുനസ്ഥാപിക്കണമെന്നും ലൈസൻസ് എടുത്ത് വ്യാപാരം ചെയ്യുന്നവ്യാപാരികൾക്ക് സ്വതന്ത്രമായും മനസ്സമാധാനത്തോടും വ്യാപാരം ചെയ്യുന്നതിനുള്ള സാഹചര്യം നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യോഗത്തിൽ യൂത്ത് വിംഗ് തളിപറമ്പ യൂണിറ്റ് പുന:സംഘടിപ്പിച്ചു യൂത്ത് വിംഗ് യൂണിറ്റ് പ്രസിഡന്റ് ബി. ശിഹാബ് അധ്യക്ഷത വഹിച്ചു മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി വി. താജുദ്ദീൻ ട്രഷറർ ടി.ജയരാജ് യൂത്ത് വിങ് കോഡിനേറ്റർ കെ. കെ.നാസർ,വൈസ് പ്രസിഡന്റ് അൽഫ മുസ്തഫ,സിക്രട്ടറി അഷ്‌റഫ്.സി.ടി,സെക്രട്ടറിയെറ്റ് മെമ്പർമാരായ പി.കെ.നിസാർ,കെപി.ലുക്മാൻ,വാഹിദ് പനാമ,ജില്ല എക്സിക്യൂട്ടീവ് കെ.പി. പി .ജമാൽ,യൂത്ത് വിംഗ് ജില്ല സെക്രട്ടറി കെ.ഷമീർ എന്നിവർ സംസാരിച്ചു. തളിപറമ്പ യൂത്ത് വിംഗ് 2025-27 ഭാരവാഹികൾ ആയി ബി.ശിഹാബ്(പ്രസിഡണ്ട്), അഷ്‌റഫ്.കെ(ജനറൽ സെക്രട്ടറി),അഷ്‌കർ.കെ.എസ്(ട്രെഷറർ)എന്നിവരെ തിരഞ്ഞെടുത്തു.ചടങ്ങിന് സെക്രട്ടറി ജാബിർ jh സ്വാഗതവും ട്രെഷറർ മുനീർ best നന്ദിയും പറഞ്ഞു
Youth League