മൊട്ടമ്മൽ പെരുന്തോട്ടം നീലിയാർ ഭഗവതീ ക്ഷേത്ര കളിയാട്ട മഹോത്സവം ജനുവരി 15ന്

മൊട്ടമ്മൽ പെരുന്തോട്ടം നീലിയാർ ഭഗവതീ ക്ഷേത്ര കളിയാട്ട മഹോത്സവം ജനുവരി 15ന്
Jan 14, 2025 12:25 PM | By Sufaija PP

കണ്ണപുരം: മൊട്ടമ്മൽ പെരുന്തോട്ടം നീലിയാർ ഭഗവതീ ക്ഷേത്ര കളിയാട്ട മഹോത്സവം ജനുവരി 15 ന് പ്രതിഷ്ഠാദിനത്തോടെ ആരംഭിക്കും. വൈകീട്ട് 6.30 ന് പ്രദേശവാസികളുടെ നൃത്തസന്ധ്യ. 16 ന് വൈകു: 4.30 ന് ഏഴോം വടക്കൻസ് കലാസമിതിയുടെ ശിങ്കാരി മേളത്തോടെ ചെറുകുന്ന് കതിര് വെക്കും തറയിൽ നിന്നും ക്ഷേത്രത്തിലേക്ക് കലവറ നിറയ്ക്കൽ ഘോഷയാത്ര. രാത്രി 8 ന് കണ്ണൂർ സംഘകലയുടെ മൾട്ടി വിഷ്വൽ വിൽകലാമേള - "ശ്രീ മുച്ചിലോട്ടമ്മ". 17 ന് വൈകീട്ട് 7 ന് ക്ഷേത്രം മാതൃ സമിതിയുടെ മെഗാ തിരുവാതിര. തുടർന്ന് തായമ്പക, നിറമാല, തിറയാരംഭം.

18 ന് രാവിലെ മുതൽ ഒഴക്രോം വൈഖരിയുടെ നാരായണീയ പാരായണം. രാത്രി നീലിയാർ ഭഗവതി, കുട്ടിത്തെയ്യം, ഊർപ്പഴശ്ശി, വേട്ടയ്ക്കൊരുമകൻ തിറകളുടെപുറപ്പാട്. 19 ന് ഞായറാഴ്ച പുലർച്ചേ ഉഗ്രമൂർത്തി പുള്ളിവേട്ടക്കൊരുമകൻ തിറ പുറപ്പാട്. ശനിയാഴ്ച രാത്രിയും ഞായറാഴ്ച ഉച്ചയ്ക്കും ഭക്തജനങ്ങൾക്ക് പ്രസാദ ഊട്ട് ഉണ്ടാവും. 'ഓലച്ചൂട്ട് ' ഇവിടുത്തെ പ്രധാന വഴിപാടുകളിലൊന്നാണ്.എല്ലാ സംക്രമ ദിവസങ്ങളിലും നീലിയാർ ഭഗവതി തിറ കെട്ടിയാടിക്കുന്ന ഉത്തര കേരളത്തിലെ അത്യപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ്.19 ന് ഉച്ചതിരിഞ്ഞ് പുള്ളിവേട്ടക്കൊരുമകൻ പ്ലാവില തിരുമുടിയോടെ കളിയാട്ടം സമാപിക്കും.

neeliyar

Next TV

Related Stories
റെക്കോർഡ് കുതിപ്പിൽ സംസ്ഥാനത്തെ സ്വർണവില, പവന് 1,000 രൂപ കൂടി

Oct 6, 2025 12:28 PM

റെക്കോർഡ് കുതിപ്പിൽ സംസ്ഥാനത്തെ സ്വർണവില, പവന് 1,000 രൂപ കൂടി

റെക്കോർഡ് കുതിപ്പിൽ സംസ്ഥാനത്തെ സ്വർണവില, പവന് 1,000 രൂപ...

Read More >>
എൻജിനിയറിങ് കോളേജ് വിദ്യാർഥിനി കുഴഞ്ഞുവീണു മരിച്ചു

Oct 6, 2025 12:23 PM

എൻജിനിയറിങ് കോളേജ് വിദ്യാർഥിനി കുഴഞ്ഞുവീണു മരിച്ചു

എൻജിനിയറിങ് കോളേജ് വിദ്യാർഥിനി കുഴഞ്ഞുവീണു...

Read More >>
വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണവും വധ ഭീഷണിയും: മധ്യവയസ്കനെതിരെ കേസ്

Oct 6, 2025 12:20 PM

വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണവും വധ ഭീഷണിയും: മധ്യവയസ്കനെതിരെ കേസ്

വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണവും വധ ഭീഷണിയും: മധ്യവയസ്കനെതിരെ...

Read More >>
തെരുവ് നായകൾക്കെതിരെ നാടക അവതരണത്തിനിടെ നായയുടെ ആക്രമണം: നാടകകാരന് പരിക്ക്

Oct 6, 2025 12:13 PM

തെരുവ് നായകൾക്കെതിരെ നാടക അവതരണത്തിനിടെ നായയുടെ ആക്രമണം: നാടകകാരന് പരിക്ക്

തെരുവ് നായകൾക്കെതിരെ ഏകാങ്കനാടക അവതരണത്തിനിടെ നായയുടെ ആക്രമണം: നാടകകാരന്...

Read More >>
മുണ്ടിനീര് വ്യാപനം ആശങ്കാജനകം, സൗജന്യ വാക്സിൻ അത്യാവശ്യം

Oct 6, 2025 10:32 AM

മുണ്ടിനീര് വ്യാപനം ആശങ്കാജനകം, സൗജന്യ വാക്സിൻ അത്യാവശ്യം

മുണ്ടിനീര് വ്യാപനം ആശങ്കാജനകം, സൗജന്യ വാക്സിൻ...

Read More >>
തപാൽ ട്രേഡ് യൂണിയൻ സ്ഥാപക നേതാവ് കെ.രാമമൂർത്തിയുടെ 30ാം ചരമവാർഷിക സമ്മേളനം സംഘടിപ്പിച്ചു

Oct 6, 2025 10:30 AM

തപാൽ ട്രേഡ് യൂണിയൻ സ്ഥാപക നേതാവ് കെ.രാമമൂർത്തിയുടെ 30ാം ചരമവാർഷിക സമ്മേളനം സംഘടിപ്പിച്ചു

തപാൽ ട്രേഡ് യൂണിയൻ സ്ഥാപക നേതാവ് കെ.രാമമൂർത്തിയുടെ 30ാം ചരമവാർഷിക സമ്മേളനം...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall