നരിക്കോട്: കള്ള്ഷാപ്പ് ജീവനക്കാരനെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി.കൊട്ടിലയിലെ എ.വി.മോഹനന്‍(58)ആണ് മരിച്ചത്.
ഇന്ന് വൈകുന്നേരം ആറരയോടെയാണ് ഇയാള്‍ ജോലിചെയ്യുന്നനരിക്കോട് കള്ള്ഷാപ്പിലെകിണറിന് സമീപം ചെരിപ്പ് കണ്ട്‌സംശയം തോന്നി നാട്ടുകാര്‍ തളിപ്പറമ്പ് അഗ്നിശമനസേനയെ വിവരം അറിയിച്ചത്.സ്റ്റേഷന്‍ ഓഫീസര്‍ എന്‍.കുര്യാക്കോസിന്റെ നേതൃത്വത്തിലെത്തിയ സേനാംഗങ്ങളാണ് മൃതദേഹം പുറത്തെടുത്തത്.


പരേതരായ നാരായണന്‍-നാരായണി ദമ്പതികളുടെ മകനാണ്.ഭാര്യ: ടി.വി.സതി.
മക്കള്‍ സ്‌നേഹ(ഏമ്പേറ്റ്), സാന്ദ്ര.മരുമകന്‍: രതീഷ്.
സഹോദരങ്ങള്‍: പ്രഭാകരന്‍, ശൈലജ, പരേതനായ രാജീവന്‍. സഹോദരി ഭര്‍ത്താവ്: ദാമോദരന്‍.
മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍
Mohahan