തളിപ്പറമ്പ് മുനിസിപ്പാലിറ്റി വാർഷിക പദ്ധതിയിലൂടെ 25 ലക്ഷം രൂപ മുടക്കി വാങ്ങി തളിപ്പറമ്പ് താലൂക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിൽ സ്ഥാപിച്ച നവീന ഉപകരണങ്ങൾ ഉൾപ്പെടെയുള്ള നേത്ര വിഭാഗം ഓപ്പറേഷൻ തിയേറ്ററിന്റെ ഉദ്ഘാടനം 21/02/2025 വെള്ളിയാഴ്‌ച രാവിലെ 11:00 മണിക്ക് തളിപ്പറമ്പ് മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ കല്ലിങ്കൽ പത്മനാഭന്റെ അധ്യക്ഷതയിൽ തളിപ്പറമ്പ് മുനിസിപ്പാലിറ്റി ചെയർപേഴ്സൺ മുർഷിത കൊങ്ങായി നിർവഹിക്കുന്നു.

ഓപ്പറേഷൻ തീയറ്റർ നവീകരണ പ്രവൃത്തി നടത്തിയത് എൻ എച്ച് എം ക്വാളിറ്റി ഫണ്ടിൽ നിന്നും കിട്ടിയ 1 ലക്ഷം രൂപ കൊണ്ടാണ്. ഡീ ഹുമിഡിഫയർ ഉപകരണം ഉൾപ്പെടെയുള്ള ഓപ്പറേഷൻ തീയറ്റർ ആണ് സജീകരിച്ചിരിക്കുന്നത്. നിലവിൽ കണ്ണൂർ ജില്ലാ ആശുപത്രി, ജനറൽ ആശുപത്രി തലശ്ശേരി എന്നിവടങ്ങളിൽ നിന്നും ലഭിക്കുന്ന തിമിര ശസ്ത്രക്രിയ സേവനം തളിപ്പറമ്പ താലൂക്ക് ഹെഡ്കോട്ടേഴ്സ‌് ആശുപത്രിയിൽ ഓഫ്റ്റാമോളജിസ്റ്റ് ആയ ഡോ. രാഗി T.K യുടെ നേതൃത്വത്തിൽ ലഭ്യമാവും.
കഴിഞ്ഞ 6 വർഷക്കാലം ആയി അടഞ്ഞു കിടന്നിരുന്ന ഒഫ്ത്താൽ ഓപ്പറേഷൻ തീയറ്റർ തളിപ്പറമ്പ മുനിസിപ്പാലിറ്റി മുൻകൈയെടുത്ത് തുറക്കുന്നതിന് ചെയ്യുകയായിരുന്നു. ആവശ്യമായ ക്രമീകരണങ്ങൾ
ആശുപത്രിയിലെ നിലവിൽ പ്രവർത്തിക്കുന്ന സർജറി, ഓർത്തോ, ഇ എൻ ടി വിഭാഗം മെയിൻ ഓപ്പറേഷൻ തീയറ്ററിലെ പഴയ അനസ്തേഷ്യ വർക്സ്റ്റേഷൻ, ഓപ്പറേഷൻ തീയറ്റർ ടേബിൾ എന്നിവ മാറ്റി 17.94 ലക്ഷം രൂപ ചിലവഴിച്ച് മുനിസിപ്പാലിറ്റി പ്രോജക്‌ടിലൂടെ നവീന രീതിയിൽ ഉള്ള ഉപകരണങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ ആശുപത്രിയിലെ ലാബിലെ ടെസ്റ് ചെയ്യുന്ന ഉപകരണങ്ങൾ എല്ലാം ഹെൽത്ത് ഗ്രാൻ്റ് ഫണ്ട് ഉപയോഗിച്ച് പുതിയ ഓട്ടോമാറ്റിക് രീതിയിൽ ഉള്ള മെഷീൻ ആക്കി മാറ്റിയിട്ടുണ്ട് . ഇതിന് വേണ്ടി 15 ലക്ഷം രൂപ ചിലവഴിച്ചു.
തളിപ്പറമ്പ മുനിസിപ്പാലിറ്റിയിൽ വച്ച് ഇന്ന് നടന്ന പത്ര സമ്മേളനത്തിൽ മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ കല്ലിങ്കിൽ പത്മനാഭൻ , പൊതുമരാമത്തു സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ പി.പി മുഹമ്മദ് നിസാർ വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്‌സൺ എം.കെ ഷബിത, മുനിസിപ്പാലിറ്റി സെക്രട്ടറി സുബൈർ കെ.പി, താലൂക്ക് ആശുപത്രി ഓഫ്റ്റാമോളജിസ്റ്റ് ഡോ.രാഗി ടി.കെ പബ്ലിക് റിലേഷൻ ഓഫീസർ ബിജേഷ് ടി.പി എന്നിവർ പങ്കെടുത്തു.
renovated eye department operation theater