സിപിഎം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്ത എം.വി.ഗോവിന്ദന് ജന്മനാട്ടിൽ സ്വീകരണം നൽകി. സിപിഎം തളിപ്പറമ്പ് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മോറാഴയിൽ സ്വീകരണം നൽകിയത്.

മൊറാഴ കുഞ്ഞരയാൽ പരിസരത്ത് നിന്നും സ്വീകരിച്ച് ആനയിച്ചു. തുടർന്ന് സി.എച്ച് സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി. സി.എച്ച്.സ്മാരക മന്ദിരത്തിൽ നടന്ന പരിപാടിയിൽ തളിപ്പറമ്പ് എരിയാ സെക്രട്ടറി കെ.സന്തോഷ് സ്വാഗതം പറഞ്ഞു. എം വി ഗോവിന്ദൻ സ്വീകരണത്തിന് നന്ദി പറഞ്ഞു.
ജില്ലാകമ്മിറ്റി അംഗങ്ങളായ സി.എം.കൃഷ്ണൻ, പി.കെ.ശ്യാമള, എൻ.അനിൽകുമാർ,ആന്തൂർ നഗരസഭാധ്യക്ഷൻ പി.മുകുന്ദൻ,ടി.ബാലകൃഷ്ണൻ, കെ ഗണേശൻ, കെ ദാമോദേരൻ , സി.അശോക് കുമാർ എന്നിവർ സംബന്ധിച്ചു.
M.V. Govindan